എസ് എസ് എല്‍ സി ഐ.ടി മോഡല്‍ പരീക്ഷ ജനുവരി 30 ന് തുടങ്ങി ഫെബ്രുവരി 10 നകം പൂ‍ര്‍ത്തിയാക്കണം.

Thursday 31 December 2015

Wednesday 30 December 2015

SSLC A LIST 

എസ്.എസ്.എല്‍.സി പരീക്ഷയുടെ സ്‌കൂള്‍ ഗോയിംഗ്, പി.സി.എന്‍, പി.സി.ഒ വിദ്യാര്‍ത്ഥികളുടെ എ ലിസ്റ്റ്, ബി ലിസ്റ്റ് എന്നിവയുടെ പ്രിന്റൗട്ട് പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും എടുക്കാം. ഓണ്‍ലൈന്‍ കറക്ഷന്‍ ഇനി മുതല്‍ സാധ്യമല്ല. പ്രധാനാധ്യാപകര്‍ പ്രിന്റൗട്ട് പരിശോധന നടത്തി തിരുത്തലുകള്‍ വരുത്തേണ്ടവ ചുവന്ന മഷികൊണ്ട് തിരുത്തേണ്ടതും മാര്‍ക്ക് ചെയ്യേണ്ടതുമാണ്. ഇനി തിരുത്തലുകള്‍ ഇല്ലായെന്ന് സര്‍ട്ടിഫൈ ചെയ്ത് ജനുവരി അഞ്ചിന് മുമ്പായി അതത് ജില്ലാ വിദ്യാഭ്യാസ ഓഫീസുകളില്‍ എത്തിക്കണം. ഫോട്ടോ കറക്ഷനുകള്‍ വരുത്തേണ്ടതുണ്ടെങ്കില്‍ ഫോട്ടോ സി.ഡി.യിലാക്കി സ്‌കൂള്‍ മേധാവിയുടെ സാക്ഷ്യപ്പെടുത്തലോടുകൂടി എ ലിസ്റ്റിനോടൊപ്പം പിന്‍ ചെയ്ത് നല്‍കണം.

 

Circular

Friday 25 December 2015

പത്താം ക്ലാസ്സുകാര്‍ക്കായി വിക്‌ടേഴ്‌സില്‍ എസ്.എസ്.എല്‍.സി ഒരുക്കം

എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി വിക്‌ടേഴ്‌സ് ചാനലില്‍ എസ്.എസ്.എല്‍.സി ഒരുക്കം എന്ന പ്രത്യേക പരമ്പര ആരംഭിക്കുന്നു.എല്ലാ ദിവസവും രാവിലെ 06.30നും 7.30-നും രാത്രി ഏഴ് മണിയ്ക്കും 8.30നുമാണ്.സംപ്രേഷണം.ഓരോ വിഷയത്തിലെയും പ്രശസ്തരായ അധ്യാപകരാണ് പാഠഭാഗങ്ങള്‍ കൈകാര്യം ചെയ്യുന്നത്. 150 അധ്യാപകര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ വിദ്യാര്‍ത്ഥികള്‍ എങ്ങനെ പരീക്ഷയ്ക്ക് സജ്ജരാകണം, വിഷയത്തിലെ എളുപ്പവഴികള്‍, കഴിഞ്ഞവര്‍ഷത്തെ ചോദ്യപേപ്പറുകളുടെ വിശകലനം,ഓര്‍മ്മിക്കേണ്ട കാര്യങ്ങള്‍, സാധ്യതയുള്ള ചോദ്യങ്ങളുടെ അവലോകനം തുടങ്ങിയവയെല്ലാം ഉള്‍പ്പെടുത്തിക്കൊണ്ട് പരീക്ഷാ സഹായിയായാണ് എസ്.എസ്. എല്‍.സി ഒരുക്കം നിര്‍മിച്ചിരിക്കുന്നത്. വിശദപഠനം, റിവിഷന്‍, മാതൃകാ ചോദ്യങ്ങള്‍, വാമിങ് അപ്, കൗണ്ട് ഡൗണ്‍ എന്നീ അഞ്ച് വിഭാഗങ്ങളായാണ് പരിപാടി അവതരിപ്പിക്കുന്നത്.

Monday 21 December 2015

SSLC പരീക്ഷയുടെ A List , മറ്റ് ഫോമുകളും DEOയിലെത്തിക്കേണ്ട സമയം ഡിസംബര്‍ 30 വരെ ദീര്‍ഘിപ്പിച്ചു

Tuesday 15 December 2015

വിദ്യാസമുന്നതി സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം

സംസ്ഥാനത്തെ സംവരണേതര സമുദായങ്ങളില്‍പ്പെട്ടവരും സാമ്പത്തികമായി പിന്നാക്കം നില്‍കുന്നതുമായ കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കും, ഉദ്യോഗാര്‍ത്ഥികള്‍ക്കും 2015-16വര്‍ഷത്തിലെ വിദ്യാസമുന്നതി പരിശീലന സഹായത്തിനും വിദ്യാസമുന്നതി സ്‌കോളര്‍ഷിപ്പിനും അപേക്ഷകള്‍ ഓണ്‍ലൈനായി ക്ഷണിച്ചു. മെഡിക്കല്‍, എഞ്ചിനീയറിങ് പ്രവേശന പരീക്ഷകളില്‍ പങ്കെടുക്കുന്നവര്‍ക്കും, സിവില്‍ സര്‍വീസ്, ബാങ്ക്, പി.എസ്.സി, യു.പി.എസ്.സി തുടങ്ങിയ മത്സര പരീക്ഷകള്‍ക്കു തയ്യാറെടുക്കുന്നവര്‍ക്കും പരിശീലനത്തിനുള്ള ധനസഹയത്തിന് അപേക്ഷിക്കാം. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, ബിരുദം/ബിരുദാനന്തര ബിരുദം, ദേശീയ നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ബിരുദം/ ബിരുദാനന്തര ബിരുദം, സി.എ/ഐ.സി.ഡബ്ല്യു.എ/സി.എസ് ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ് എന്നീ കോഴ്‌സുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാസമുന്നതി സ്‌കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷിക്കാം.
ഓണ്‍ ലൈന്‍ അപേക്ഷ നവംബര്‍ 18 മുതല്‍ ഡിസംബര്‍ 18 വരെ സ്വീകരിക്കും.

Wednesday 9 December 2015

വിക്‌ടേഴ്‌സില്‍ പത്ത് പുതിയ വിദ്യാഭ്യാസ പരമ്പരകള്‍


വിക്‌ടേഴ്‌സ് ചാനല്‍ പത്ത് പുതിയ പരമ്പരകളുടെ സംപ്രേഷണം ആരംഭിക്കുന്നു. ക്രിസ്തുമസ് പരീക്ഷയ്ക്ക് തയ്യാറാകുന്ന എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥികള്‍ക്ക് സംശയനിവാരണം നടത്താനുള്ള ലൈവ് ഫോണ്‍-ഇന്‍ പരിപാടി തത്സമയം പത്താം ക്ലാസ്സ് ഇന്ന് (ഡിസംബര്‍ ഒന്‍പത്) മുതല്‍ എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും വൈകുന്നേരം ആറു മുതല്‍ ഏഴു വരെ സംപ്രേഷണം ചെയ്യും. വിവിധ ക്ലാസുകളിലെ ജേര്‍ണലിസം വിദ്യാര്‍ത്ഥികള്‍ക്കായുള്ള മാധ്യമപഠന പരിപാടിയായ ഹിയര്‍ ഈസ് ദ മീഡിയ പത്താം തീയതി വ്യാഴാഴ്ച രാത്രി 08.30 നും വെള്ളി രാവിലെ 11.30 നും, ഹിന്ദി ഭാഷയെ പരിചയപ്പെടുത്തല്‍ മുതല്‍ സംസാരിക്കാന്‍ പ്രാപ്തമാകുക വരെ ലക്ഷ്യം വയ്ക്കുന്ന പരിപാടിയായ ഭാഷാ പരിചയം (ഹിന്ദി) പത്താം തീയതി മുതല്‍ വ്യാഴാഴ്ച വൈകുന്നേരം 05.30 നും വെള്ളി രാവിലെ ഒമ്പതിനും,

Monday 7 December 2015


CIRCULAR FOR UPDATING UID DETAILS REG.

STATE IT FEST 2015-2016- IT QUIZ

കൊല്ലത്തു സമാപിച്ച സംസ്ഥാന ശാസ്ത്രോത്സവത്തിലെ ഐടി മേളയിലെ ഗ്ലാമര്‍ ഇനമായ ഐടി ക്വിസ് ഇത്തവണയും നയിച്ചത് വിശേഷണങ്ങളാവശ്യമില്ലാത്ത ശ്രീ വി കെ ആദര്‍ശ് ആണ്.. കഴിഞ്ഞതവണത്തേതില്‍ നിന്നും ഗുണപരമായ മാറ്റങ്ങളുള്ള നടത്തിപ്പു രീതി കൊണ്ട് ശ്രദ്ധയാകര്‍ഷിച്ച ക്വിസ്സിന്റെ മുഴുവന്‍ ചോദ്യങ്ങളും  ഇവിടെ പ്രസിദ്ധീകരിക്കുന്നു. ആദര്‍ശ് സാറിന് നന്ദി!


Preliminary Round


HS SECTION


HSS SECTION

Monday 23 November 2015

സ്വാഗതം


Friday 6 November 2015

എന്‍.ടി.എസ്., എന്‍.എം.എം.എസ്. പരീക്ഷ നവംബര്‍ 11 ന്

സംസ്ഥാനതല നാഷണല്‍ ടാലന്റ് സെര്‍ച്ച് പരീക്ഷയും നാഷണല്‍ മീന്‍സ് കം മെരിറ്റ് സ്‌കോളര്‍ഷിപ്പ് പരീക്ഷയും നവംബര്‍ 11 ന് നടക്കും. പരീക്ഷാ കേന്ദ്രങ്ങള്‍ക്കും സമയക്രമത്തിനും മാറ്റമില്ല. അപേക്ഷിച്ച എല്ലാ കുട്ടികള്‍ക്കും എസ്.സി.ഇ.ആര്‍.ടി വെബ്‌സൈറ്റില്‍ നിന്ന് അഡ്മിഷന്‍ കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യാം. എസ്.സി.ഇ.ആര്‍.ടി വെബ്‌സൈറ്റ്:www.scert.kerala.gov.in. . പി.എന്‍.എക്‌സ്.5074/2015 

Monday 2 November 2015


DISTRIBUTION OF ELECTRONIC KIT
&
RASPBERRY PI COMPUTER

ഗവണ്‍മെന്റ് ഹൈസ്കൂളുകള്‍ക്കുള്ള ഇലക്ട്രോണിക്സ് കിറ്റുകളുടെയും  
കൈപ്പറ്റാത്ത കുട്ടികള്‍ക്കുള്ള റാസ്പ്ബറി കമ്പ്യൂട്ടറുകളുടെയും 
വിതരണം 4/11/2015 ബുധനാഴ്ച പട്ടത്താനത്തുള്ള ഐടി അറ്റ് 
സ്കൂള്‍ ജില്ലാ ഓഫീസില്‍ വെച്ച് വിതരണം ചെയ്യുന്നതാണ്.


Sunday 1 November 2015


KOLLAM REVENUE DISTRICT IT MELA 2015-16-IT QUIZ


 2015-2016 വര്‍‍ഷത്തെ കൊല്ലം റവന്യൂ ജില്ലാ ശാസ്ത്രോത്സവത്തിന്റെ ഭാഗമായിട്ടുള്ള ഐടി ക്വിസ് മത്സരം 09/11/2015 തിങ്കളാഴ്ച് കൊല്ലം പട്ടത്താനത്തുള്ള ഐടി അറ്റ് സ്കൂള്‍ ജില്ലാ ഓഫീസില്‍ വെച്ച് നടത്തുന്നതാണ്. മത്സര സമയക്രമം താഴെ പറയുന്നു. മത്സരാര്‍ത്ഥികള്‍ മത്സരം ആരംഭിക്കുന്നതിന് അര മണിക്കൂര്‍ മുമ്പ് സ്കൂള്‍ പ്രഥമാധ്യാപകര്‍ നല്‍കിയ തിരിച്ചറിയല്‍ രേഖയുമായി രജിസ്ട്രേഷന് ഹാജരാകേണ്ടതാണ്.

              യു.പി വിഭാഗം - രാവിലെ 10.00 മണി
             ഹൈസ്കൂള്‍ വിഭാഗം - രാവിലെ 11.00 മണി
             ഹയര്‍ സെക്കണ്ടറി വിഭാഗം - ഉച്ച 12.00 മണി


Thursday 15 October 2015

ജീവനക്കാര്‍ക്ക് ഐഡന്റിറ്റി കാര്‍ഡ് നിര്‍ബന്ധമാക്കി

സര്‍ക്കാര്‍ ജീവനക്കാര്‍ പ്രവൃത്തി സമയങ്ങളില്‍ ഐഡന്റിറ്റി കാര്‍ഡ് കര്‍ശനമായി ധരിക്കേണ്ടതാണെന്ന് നിര്‍ദ്ദേശിച്ച് ഭരണ പരിഷ്‌ക്കാര വകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ഐഡന്റിറ്റി കാര്‍ഡ് ലഭിച്ചിട്ടില്ലാത്ത ജീവനക്കാര്‍ക്ക് അത് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്

Sunday 11 October 2015

കൊല്ലം ജില്ലയിലെ വിവിധ ഉപജില്ലകളില്‍ നടക്കുന്ന ഐടി മേള - 2015 ലെ ഐ.ടി ക്വിസ് 12.10.2015 ന് രാവിലെ 10.00 ന്   നടക്കും.

ഐ.ടി മേളകളുടെ ഷെഡ്യൂള്‍ അറ്റാച്ച് ചെയ്യുന്നു

രജിസ്ട്രേഷന്‍ : 9.30
യു.പി വിഭാഗം - 10.00
ഹൈസ്കൂള്‍ വിഭാഗം - 11.00
ഹയര്‍സെക്കണ്ടറി വിഭാഗം - 12.00
* പങ്കെടുക്കുന്ന കുട്ടികള്‍ സ്കൂളില്‍ നിന്നുള്ള സാക്ഷ്യ പത്രം കൊണ്ടു വരേണ്ടതാണ്.

Tuesday 6 October 2015


IT MELA 2015 HELP..

IT Quiz ന് തയ്യാറെടുക്കാം...

                                      വളരെയധികം പരിശ്രമം ആവശ്യമായ ഒരു competition Item ആണിത്. എന്നാല്‍ Systematic Preparation ഇതിനാവശ്യമാണ്. സാധാരണ ഏതെങ്കിലുമൊരു book വായിച്ച് തയ്യാറെടുക്കുകയാണ് വിദ്യാര്‍ത്ഥികള്‍ ചെയ്യുന്നത്. ഇതിനോടൊപ്പം Internet സൗകര്യമുപയോഗിച്ച് നമ്മള്‍ ഏതാനും വിവരങ്ങള്‍ ശേഖരിക്കുന്നത് നല്ലതായിരിക്കും. ഏതാനും സൂചനകള്‍ നല്‍കാം....
  • 1 മുതല്‍ 10 വരെ ക്ലാസ്  ICT പാഠപുസ്തകങ്ങളില്‍ പരാമര്‍ശിക്കുന്ന software കള്‍
  • IT യില്‍ ആദ്യത്തേത്
  • Hardware ഉപകരണങ്ങള്‍ ഉപയോഗങ്ങള്‍
  • Software - OS and Application especially Linux
  • Linux and Ubuntu
  • Internet and important websites
  • Web Browser
  • Super computer
  • Networking
  • IT Company കള്‍ അവയുടെ തലവന്മാര്‍
  • Software development languages
  • Computer ലെ Data അളക്കുന്ന Units (Bit, Nibble, Byte, MB, GB, TB, PB, EB)
  • Expansion of abbreviations

Malayalam Typing മല്‍സരത്തിന് തയ്യാറെടുക്കാം...

ഒ.ബി.സി. പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

ഒ.ബി.സി. വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. രക്ഷിതാക്കളുടെ വാര്‍ഷിക വരുമാനം 44,500 രൂപയില്‍ കൂടാത്തതും സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ് സ്‌കുളുകളില്‍ ഒന്നുമുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്നവരുമായ ഒ.ബി.സി. വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. അപേക്ഷാ ഫാറത്തിന്റെ മാതൃകയും അപേക്ഷകര്‍ക്കും സ്‌കൂള്‍ അധികൃതര്‍ക്കുമുള്ള നിര്‍ദ്ദേശങ്ങളുംwww.scholarship.itschool.gov.in, www.bcdd.kerala.gov.in എന്നീ വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്. അപേക്ഷകള്‍ പൂരിപ്പിച്ച് ഒക്ടോബര്‍ 30-ന് മുന്‍പ് സ്‌കൂള്‍ പ്രധാനാധ്യാപകനെ ഏല്‍പ്പിക്കണം. സ്‌കൂള്‍ അധികാരികള്‍ നവംബര്‍ 10-നകം ഡാറ്റാ എന്‍ട്രി നടത്തേണ്ടതാണെന്ന് പിന്നാക്ക സമുദായ വികസന വകുപ്പ് ഡയറക്ടര്‍ അറിയിച്ചു. ഇ-മെയില്‍ :obcdirectorate@gmail.com

Monday 5 October 2015

ITMELA 2015

കൊല്ലം ജില്ലയിലെ വിവിധ ഉപജില്ലകളില്‍ നടക്കുന്ന ഐ.ടി മേളകളുടെ ഷെഡ്യൂള്‍ അറ്റാച്ച് ചെയ്യുന്നു. ഐ.ടി ക്വിസ് മത്സരം ജില്ലയില്‍ എല്ലാ ഉപ ജില്ലകളിലും  12/10/2015 തിങ്കളാഴ്ച രാവിലെയാണ് നടത്തേണ്ടത്. ക്വിസ് മാസ്റ്റര്‍മാരും ചുമതലപ്പെട്ടവരും രാവിലെ 9.30 ക്ക് തന്നെ വേദികളിലുണ്ടാകും. രജിസ്ട്രേഷന്‍ 9.30 നു തന്നെ നടത്തണം. ഓരോ സ്കൂളില്‍ നിന്നും ഓരോ വിഭാഗത്തിലെയും ഒരു കുട്ടിക്ക് പങ്കെടുക്കാം. പ്രഥമാധ്യാപകന്റെ  സാക്ഷ്യ പത്രം സഹിതം എത്തണം.

മറ്റ് വിവരങ്ങള്‍ക്ക് ഷെഡ്യൂള്‍ കാണുമല്ലോ. (ഷെഡ്യൂള്‍ അറ്റാച്ച് ചെയ്തിരിക്കുന്നു)

ASOK KUMAR.P
DISTRICT COORDINATOR
DISTRICT PROJECT OFFICE
IT@SCHOOL PROJECT
KOLLAM
9496260813
0474-2743066

Thursday 1 October 2015

IT TRAINING FOR PROBERTIONARY TEACHERS


Teachers who need IT training for "probation declaration" should submit their Name,Designation,School and District to  itschoolspo@gmail.com on or before 5th October 2015

Wednesday 30 September 2015


REGITRATION STARTED FOR PEECS MED/ENGG. INTEGRATED COURSE2015-16


MED/ENGG.2016പീക്സ് പരിശീലനം ഒക്ടോബര്‍ 3 ശനിയാഴ്ച ആരംഭിക്കുന്നു .പീക്സ് പരിശീലനത്തിന്റെ ആദ്യക്ലാസ്സ് കെമസ്ട്രി ആയിരിക്കും.

Monday 28 September 2015

SAMPOORNA CORRECTION DATE EXTENDED

എസ്. എസ്. എല്‍ .സി കുട്ടികളുടെ വിശദാംശങ്ങള്‍ sampoornaയില്‍ അപ്ഡേറ്റ് ചെയ്യുവാനുള്ള അവസാന തിയതി ഒക്ടോബര്‍ 10 വരെ നീട്ടാന്‍ ക്യൂ. .പി മീറ്റിംഗില്‍ തീര്‍മ്മാനമായി

Friday 25 September 2015


Correction in the Sampoorna Data of 10th Standard students- 2015 -2016
LATEST CIRCULAR

Wednesday 23 September 2015



സാങ്കേതിക രംഗത്തുണ്ടാകുന്ന മാറ്റങ്ങളെ ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍ക്കുപയോഗിക്കണം: എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി
കുട്ടികള്‍ക്കുള്ള ഇലക്ട്രോണിക്സ് @ സ്കൂള്‍ പദ്ധതിയുടെയും 'റാസ്ബെറി പൈ' കമ്പ്യൂട്ടര്‍ കിറ്റിന്റെയും വിതരണ ഉത്ഘാടനം


ആധുനിക സാങ്കേതിക രംഗത്തുണ്ടാകുന്ന നൂതന സംവിധാനങ്ങളെ നാശോന്മുഖ പ്രവര്‍ത്തനങ്ങള്‍ക്കല്ല സൃഷ്ട്യുന്‍മുഖമായ, ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കണം. അങ്ങനെ ഉപയോഗിക്കുന്നതിലൂടെ കൂടുതല്‍ ലളിതമായ ജീവിതവും ഭരണ നിര്‍വഹണവും സാധ്യമാകും. സമസ്ത വിജ്ഞാനവും വിരല്‍ തുമ്പില്‍ ലഭ്യമാകുന്ന കാലത്ത് അറിവിനെ ശരിയിലേക്ക് നയിച്ച് മുന്നോട്ടു പോകാനാവശ്യമായ മൂല്യബോധം കൂടി വിദ്യാര്‍ത്ഥികള്‍ക്കുണ്ടാകണമെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി പറ‍ഞ്ഞു. കൊല്ലം വിമലഹൃദയ ഗേള്‍സ് ഹൈസ്കൂളില്‍ വിദ്യാഭ്യാസ വകുപ്പ്, .ടി വകുപ്പ്, .ടി@ സ്കൂള്‍ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ നടന്ന റാസ്ബെറി പൈ കമ്പ്യൂട്ടര്‍ കുട്ടികള്‍ക്കു നല്‍കി ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു സ്‌കൂളില്‍ രണ്ട്‌ വിദ്യാര്‍ത്ഥികള്‍ക്കെന്ന നിലയില്‍ ആകെ 540 വിദ്യാര്‍ത്ഥികള്‍ക്കാണ് ഇതു നല്‍കിയത്. വിദ്യാര്‍ത്ഥികള്‍ക്ക്‌ ഇലക്‌ട്രോണിക്‌സില്‍ പ്രായോഗിക പരിശീലനം നല്‍കുന്നതിനായി ഇലക്‌ട്രോണിക്‌സ് അറ്റ്‌ സ്‌കൂള്‍ പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ 236 ഹൈസ്‌കൂളുകള്‍ക്ക്‌ ഇലക്‌ട്രോണിക്‌സ് കിറ്റുകളുടെ വിതരണം കൊല്ലം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ എന്‍.. അഗസ്റ്റിന്‍ നിര്‍വഹിച്ചു. .. അസീസ് എം.എല്‍.എ അധ്യക്ഷനായിരുന്നു. ഐടി@സ്കൂള്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി. അശോക്‌കുമാര്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി.പി. തങ്കം, സ്കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ പ്രിയാ മേരി, ഐടി@സ്കൂള്‍ മാസ്റ്റര്‍ ട്രെയിനര്‍ കോര്‍ഡിനേറ്റര്‍ ടി.. അബ്ദുള്‍ അസീസ്, കണ്ണന്‍ ഷണ്‍മുഖം, ജി.പി. മോഹന്‍ദാസ് എന്നിവര്‍ സംസാരിച്ചു.

Monday 21 September 2015

ഐടി@സ്കൂള്‍ - കുട്ടികള്‍ക്കുള്ള ഇലക്ട്രോണിക്സ് @ സ്കൂള്‍ പദ്ധതിയുടെയും 'റാസ്ബെറി പൈ' കമ്പ്യൂട്ടര്‍ കിറ്റിന്റെയും വിതരണം
സെപ്റ്റംബര്‍ 23 ന് ബുധനാഴ്‌ച രാവിലെ പത്തു മണിക്ക് വിമലഹൃദയ എച്ച്.എസ്.എസ് ഓഡിറ്റോറിയത്തില്‍ വെച്ച്
വിദ്യാര്‍ത്ഥികളില്‍ സാങ്കേതികവിദ്യയോടുള്ള ആഭിമുഖ്യം വളര്‍ത്തുന്നത് ലക്ഷ്യമാക്കി വിദ്യാഭ്യാസ വകുപ്പ, .ടി വകുപ്പ, .ടി@ സ്കൂള്‍ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ നടക്കുന്ന ഇലക്ട്രോണിക്സ് @ സ്കൂള്‍ പദ്ധതിയുടെയും ലേണ്‍ ടു കോഡ് പദ്ധതിയുടെ ഭാഗമായുള്ള റാസ് ബെറി പൈ ഉപകരണ വിതരണത്തിന്റെയും ഉത്ഘാടനം 2015 സെപ്തംബര്‍ 23 ന്, രാവിലെ പത്തു മണിക്ക് കൊല്ലം പട്ടത്താനം വിമലഹൃദയ എച്ച്.എസ്.എസ് ഓഡിറ്റോറിയത്തില്‍ വെച്ച് ബഹു. കൊല്ലം ലോക്‌സഭാംഗം എന്‍.കെ. പ്രേമചന്ദ്രന്‍ നിര്‍വ്വഹിക്കുന്നു.
ചടങ്ങില്‍ ഐടി@സ്കൂള്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി.അശോക് കുമാര്‍ സ്വാഗതമാശംസിക്കും. ശ്രീ. .എ‍. അസീസ് എം.എല്‍.ധ്യക്ഷനായിരിക്കും. ഇല്‌കട്രോണിക്‌സ് കിറ്റ്‌ വിതരണം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ. എസ്. ജയമോഹന്‍ നിര്‍വ്വഹിക്കും. കൊല്ലം ജില്ലാ കളക്ടര്‍ ഡോ.. ഷൈനമോള്‍ ഐ..എസ് മുഖ്യ പ്രഭാഷണം നടത്തും.  

Tuesday 15 September 2015

STUDY MATERIALS

These study materials are collected from various blogs likmathsblog,englishblog, and hindiblog.we are indebted to them.Study materials from std VIII to XII are included ...

INSPIRE AWARD

E-Management of INSPIRE Award Scheme
Last Date for receipt of nomination from schools is extended upto 30 September 2015. ..

Wednesday 2 September 2015

പ്രീ-മെട്രിക് സ്‌കോളര്‍ഷിപ്പ്തീയതി നീട്ടി

ന്യൂനപക്ഷ വിഭാഗം പ്രീ-മെട്രിക് സ്‌കോളര്‍ഷിപ്പ് സ്‌കീം 2015-16, ഒന്‍പത്, പത്ത് ക്ലാസുകളില്‍ നാഷണല്‍ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടല്‍ (എന്‍.എസ്.പി.) വഴി ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ഒക്ടോബര്‍ 15 വരെ ദീര്‍ഘിപ്പിച്ചു. ഒന്ന് മുതല്‍ എട്ട് വരെയുള്ള ക്ലാസുകളില്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള തീയതിയും സെപ്റ്റംബര്‍ 11 വരെ ദീര്‍ഘിപ്പിച്ചിട്ടുണ്ട്.
 ORDER FOR 1 To VIII

Tuesday 18 August 2015

ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റിന് ആഗസ്റ്റ് 26 വരെ അപേക്ഷിക്കാം

ലോവര്‍ പ്രൈമറി വിഭാഗത്തിലും അപ്പര്‍ പ്രൈമറി വിഭാഗത്തിലും, ഹൈസ്‌ക്കൂള്‍ വിഭാഗത്തിലും സ്‌പെഷ്യല്‍ വിഭാഗത്തിലുമുള്ള ഭാഷാ/സ്‌പെഷ്യല്‍ അധ്യാപകര്‍ക്ക് വേണ്ടിയുള്ള കെ.-ടെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. പരീക്ഷയുടെ കാറ്റഗറി ഒന്ന്, രണ്ട് എന്നിവയുടെ പരീക്ഷ ഒക്ടോബര്‍ മൂന്നിനും കാറ്റഗറി മൂന്ന്, നാല് എന്നിവയുടെ പരീക്ഷ ഒക്ടോബര്‍ 17 നും വിവിധ സെന്ററുകളിലായി നടത്തും.www.keralapareekshabhavan.gov.inഎന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷാ ഫീസ് ഒരു കാറ്റഗറിയ്ക്ക് അഞ്ഞൂറ് രൂപ. എസ്.സി/എസ്.ടി വിഭാഗത്തിന് ഇരുനൂറ്റി അന്‍പത് രൂപയും കൂടാതെ സര്‍വീസ് ചാര്‍ജ് ഇരുപതു രൂപയും കൂടി നല്‍കണം. ഒന്നിലധികം കാറ്റഗറികള്‍ക്ക് അപേക്ഷിക്കുന്നവര്‍ ഓരോ കാറ്റഗറിയ്ക്കും അഞ്ഞൂറ് രൂപ വീതം അടയ്ക്കണം.

NTSE, NMMS NOTIFICATION PUBLISHED

NTS EXAMINATION 2015 AND NMMS EXAMINATION 2015 - NOTIFICATION PUBLISHED
Starting Date of Online Registration
:
17/08/15
Last Date of Online Registration
:
25/09/15, 5 PM
Last Date of Receipt of Printed Application
:
04/10/15, 5 PM
Issue of Online Hall Ticket
:
15/10/15 onwards
Date of Examination
:
08/11/2015

Tuesday 11 August 2015

ഓണത്തോടനുബന്ധിച്ച് 18870 രൂപയില്‍ കുറവ് ആകെ വേതനം ലഭിക്കുന്ന ജീവനക്കാര്‍ക്ക് 3500 രൂപ ബോണസും മറ്റുള്ളവര്‍ക്ക് 2200 രൂപ സ്പെഷ്യല്‍ ഫെസ്റ്റിവല്‍ അലവന്‍സും , ഓണം അഡ്വാന്‍സ്  10000 രൂപയും അനുവദിച്ചു

Wednesday 5 August 2015

SAMPLE QUESTIONS - CLASS VIII

SCERT PUBLISHED SAMPLE QUESTION PAPERS  AND TE GUIDELINES FOR CLASS VIII.
STUDENTS AND TEACHERS CAN DOWNLOAD THE SAMPLE QUESTIONS FROM THE LINKS GIVEN BELOW 
Malayalam AT
Malayalam BT
English
Arabic
Sanskrit
Sanskrit Oriental
Kannada AT
Kannada BT
Tamil AT
Tamil BT
Urdu
Mathematics
Basic Science
Social Science
Art Education
Physical Education
Work Education
TE Guideline for Std VIII

Wednesday 29 July 2015

Premtric Scholarship (Minority) 2015-2016

Those who cannot find their in the National Scholarship Portal are requested to REGISTER THEIR SCHOOL in the following LINK

Application 2015-2016 | Instructions for Applicants
Instructions For Applicants studying in IX,X std | Directions to HM

ഈ വര്‍ഷം മുതല്‍ ഒമ്പതും പത്തും ക്ലാസ്സുകളിലെ കുട്ടികള്‍ MINORITY PREMATRIC SCHOLARSHIP ന് അപേക്ഷിക്കേണ്ടത്, കേന്ദ്ര സര്‍ക്കാരിന്റെ സ്കോളര്‍ഷിപ്പ് വെബ്സൈറ്റിലൂടെ ആണ്ഈ പോര്‍ട്ടല്‍ വഴി മൈനോറിറ്റി സ്കോളര്‍ഷിപ്പിന് അപേക്ഷിക്കേണ്ട വിധത്തെ സ്ക്രീന്‍ഷോട്ടുകള്‍ സഹിതം വിശദീകരിച്ചിരിക്കുന്നു.


ഇതില്‍ മെയിന്‍ മെനുവിലെ Student Login ലൂടെയോ വലതു വശത്തായി “Who Am I” എന്ന ലിങ്കിലൂടെയോ Student Login സാധ്യമാണ്. Institution Login, Official Login, State Admin Login, എന്നിവയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മെയിന്‍ മെനുവിലെ Services ല്‍ Register School/College എന്നതിലൂടെ ഏതെല്ലാം സ്കൂളുകള്‍ ലിസ്റ്റിലുണ്ടെന്ന് അറിയാം. ഈ ലിസ്റ്റില്‍ ഉള്‍പ്പെടാത്തവര്‍ക്ക് ഇതേ മെനുവിലൂടെ സ്കൂള്‍ രജിസ്റ്റര്‍ ചെയ്യണം. സ്കൂള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് UDISE Code അനിവാര്യമാണ്.

Tuesday 28 July 2015

ന്യൂനപക്ഷ പ്രീ-മെട്രിക് സ്‌കോളര്‍ഷിപ്പ്

2015-16ലെ ന്യൂനപക്ഷ പ്രീ-മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഓഗസ്റ്റ് 31ലേക്ക് മാറ്റി. 2014-15 വര്‍ഷത്തില്‍ ബാങ്ക് അക്കൗണ്ട് വിവരങ്ങളില്‍ തെറ്റുതിരുത്തി അപ്‌ഡേറ്റ് ചെയ്യുവാനുള്ള തീയതി ജൂലൈ 31 വരെ നീട്ടി.

HOMAGE TO Dr. APJ ABDUL KALAM

ABDUL

The genius scientist , the great motivator the great teacher, the great Indian and the greatest simple and humble man.........


Pranaams sir.......



Asok Kumar.P

Wednesday 22 July 2015

ഒ.ഇ.സി. ലംപ്‌സം ഗ്രാന്റ് : സ്‌കൂളുകള്‍ ഡാറ്റാ എന്‍ട്രി നടത്തണം

സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ. സ്‌കൂളുകളില്‍ പഠിക്കുന്ന ഒ.ഇ.സി. വിഭാഗം വിദ്യാര്‍ത്ഥികളുടെ ലംപ്‌സം ഗ്രാന്റ്/ട്യൂഷന്‍ ഫീസ് എന്നിവ സംബന്ധിച്ച വിവരം സ്‌കൂളുകള്‍ www.scholarship.itschool.gov.inഎന്ന സ്‌കോളര്‍ഷിപ്പ് പോര്‍ട്ടല്‍ മുഖേന ജൂലൈ 30-നകം ഡാറ്റാ എന്‍ട്രി നടത്തണം. സ്‌കൂള്‍ കോഡ്/പാസ്‌വേര്‍ഡ് എന്നിവ സംബന്ധിച്ച വിവരങ്ങള്‍ക്ക് ഐ.റ്റി@സ്‌കൂളുമായി ബന്ധപ്പെടാം. ഫോണ്‍ : 0474-24743066, ഇ-മെയില്‍ dcklm@itschool.gov.in, 

Tuesday 21 July 2015


Wednesday 15 July 2015

പ്രീമെട്രിക്ക് 2014-15 ലെ അക്കൗണ്ട് വിവരങ്ങള്‍

2014-15 വര്‍ഷത്തെ പ്രീ മെട്രിക്ക് സ്കോളര്‍ഷിപ്പിന് അര്‍ഹരായ വിദ്യാര്‍ഥികളില്‍ ചിലരുടെ ആനുകൂല്യങ്ങള്‍ ബാങ്ക് വിശദാംശങ്ങള്‍ തെറ്റായതിനാല്‍ നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്നും ആയത് എഡിറ്റ് ചെയ്ത് ജൂലൈ 17നകം പ്രീ മെട്രിക്ക് സ്കോളര്‍ഷിപ്പ് സൈറ്റില്‍ അപ്‌ഡേറ്റ് ചെയ്യണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇതിലെ പല വിദ്യാര്‍ഥികളുടെയും ബാങ്ക് വിശദാംശങ്ങള്‍ ഒറിജിനല്‍ രേഖകളുമായി ഒത്തു നോക്കിയതില്‍ തെറ്റുകള്‍ കാണുന്നില്ല. ഇതുമായി ബന്ധപ്പെട്ട് ഫോറത്തിന് വേണ്ടി DPI ഓഫീസിലെ ബന്ധപ്പെട്ട സെക്ഷനുമായി ബന്ധപ്പെട്ടപ്പോള്‍ അക്കൗണ്ടുമായി ബന്ധപ്പെട്ട കാരണങ്ങളാല്‍ തന്നെയാണെന്നും ജോയിന്റ് അക്കൗണ്ടിലെ ആദ്യ പേര് കുട്ടിയുടേതല്ലാത്തതോ IFSC കോഡില്‍ 0-ന് പകരം ഇംഗ്ലീഷ് അക്ഷരമാലയിലെ O വന്നതോ അക്കൗണ്ട് നമ്പരിലെ ആദ്യത്തെ അക്കങ്ങളായ പൂജ്യം(ഉണ്ടെങ്കില്‍ അവ) ഉള്‍പ്പെടാത്തതോ ആവാം കാരണമെന്ന മറുപടി ആണ് ലഭിച്ചത്. ഇതുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍ 0471 - 2328438. അക്കൗണ്ട് വിവരങ്ങള്‍ തിരുത്തുന്നതിന് ഇവിടെ നിന്നും ലഭിക്കുന്ന ലിങ്കിലൂടെ ലോഗിന്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന സ്കൂളിന്റെ പേജിലെ Reports എന്ന പേജിലെ താഴെക്കാണുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുക