എസ് എസ് എല്‍ സി ഐ.ടി മോഡല്‍ പരീക്ഷ ജനുവരി 30 ന് തുടങ്ങി ഫെബ്രുവരി 10 നകം പൂ‍ര്‍ത്തിയാക്കണം.

Monday 21 September 2015

ഐടി@സ്കൂള്‍ - കുട്ടികള്‍ക്കുള്ള ഇലക്ട്രോണിക്സ് @ സ്കൂള്‍ പദ്ധതിയുടെയും 'റാസ്ബെറി പൈ' കമ്പ്യൂട്ടര്‍ കിറ്റിന്റെയും വിതരണം
സെപ്റ്റംബര്‍ 23 ന് ബുധനാഴ്‌ച രാവിലെ പത്തു മണിക്ക് വിമലഹൃദയ എച്ച്.എസ്.എസ് ഓഡിറ്റോറിയത്തില്‍ വെച്ച്
വിദ്യാര്‍ത്ഥികളില്‍ സാങ്കേതികവിദ്യയോടുള്ള ആഭിമുഖ്യം വളര്‍ത്തുന്നത് ലക്ഷ്യമാക്കി വിദ്യാഭ്യാസ വകുപ്പ, .ടി വകുപ്പ, .ടി@ സ്കൂള്‍ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ നടക്കുന്ന ഇലക്ട്രോണിക്സ് @ സ്കൂള്‍ പദ്ധതിയുടെയും ലേണ്‍ ടു കോഡ് പദ്ധതിയുടെ ഭാഗമായുള്ള റാസ് ബെറി പൈ ഉപകരണ വിതരണത്തിന്റെയും ഉത്ഘാടനം 2015 സെപ്തംബര്‍ 23 ന്, രാവിലെ പത്തു മണിക്ക് കൊല്ലം പട്ടത്താനം വിമലഹൃദയ എച്ച്.എസ്.എസ് ഓഡിറ്റോറിയത്തില്‍ വെച്ച് ബഹു. കൊല്ലം ലോക്‌സഭാംഗം എന്‍.കെ. പ്രേമചന്ദ്രന്‍ നിര്‍വ്വഹിക്കുന്നു.
ചടങ്ങില്‍ ഐടി@സ്കൂള്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി.അശോക് കുമാര്‍ സ്വാഗതമാശംസിക്കും. ശ്രീ. .എ‍. അസീസ് എം.എല്‍.ധ്യക്ഷനായിരിക്കും. ഇല്‌കട്രോണിക്‌സ് കിറ്റ്‌ വിതരണം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ. എസ്. ജയമോഹന്‍ നിര്‍വ്വഹിക്കും. കൊല്ലം ജില്ലാ കളക്ടര്‍ ഡോ.. ഷൈനമോള്‍ ഐ..എസ് മുഖ്യ പ്രഭാഷണം നടത്തും.  
പട്ടത്താനം ഡിവിഷന്‍ കൗണ്‍സിലര്‍ എല്‍. സിന്ധു, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ എന്‍.. അഗസ്റ്റിന്‍, കൊല്ലം ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി.പി. തങ്കം, പുനലൂര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ. ആനന്ദകുമാര്‍, സ്കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ പ്രിയാ മേരി, ഐടി@സ്കൂള്‍ മാസ്റ്റര്‍ ട്രെയിനര്‍ കോര്‍ഡിനേറ്റര്‍ ടി.. അബ്ദുള്‍ അസീസ് എന്നിവര്‍ സംസാരിക്കും. തു‌‌ടര്‍ന്ന് റാസ്ബെറി പൈകിറ്റുകളുടെ വിതരണവും, പ്രവര്‍ത്തനപരിശീലനവും നടക്കും.
ജില്ലയിലെ ഗവണ്‍മെന്റ് /എയ്‌ഡഡ് / അണ്‍ എയ്‌ഡഡ് ഹൈസ്കൂളുകളിലെ എട്ടാംക്ലാസ്സ് വിദ്യാര്‍ത്ഥികളില്‍ നിന്ന് തെരഞ്ഞെടുത്ത രണ്ടു വിദ്യാര്‍ത്ഥിക്കാണ് രണ്ടാം ഘട്ടമായി "റാസ്ബെറി പൈ" കമ്പ്യൂട്ടര്‍ നല്‍കുന്നത്.

ഇലക്ട്രോണിക്സ് @ സ്കൂള്‍
സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ ഇലക്‌ട്രോണിക്‌സില്‍ പ്രായോഗിക പരിശീലനം നല്‍കുന്നതിനായി ഇലക്‌ട്രോണിക്‌സ് അറ്റ്‌ സ്‌കൂള്‍ പദ്ധതിയുടെ ഭാഗമായി ജില്ലയില ഹൈസ്‌കൂളുകള്‍ക്ക്‌ ഇലക്‌ട്രോണിക്‌സ് കിറ്റുകള്‍ നല്‍കും. . 9, 10 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക്‌ ഫിസിക്‌സ് പാഠ്യപദ്ധതിയുമായി ചേര്‍ന്നു പോകുന്ന തരത്തിലാണ്‌ ഇലക്‌ട്രോണിക്‌സ് കിറ്റുകള്‍ക്ക്‌ രൂപം നല്‍കിയിരിക്കുന്നത്‌. കളര്‍ കോഡ്‌ ചെയ്‌ത പരിശീലന കിറ്റുകള്‍ ഉപയോഗിച്ചു പരീക്ഷണങ്ങള്‍ നടത്തി പ്രായോഗിക പരിശീലനം നേടാനുള്ള വിനോദോപാധികളും കിറ്റിലുണ്ട്‌. പ്രകാശത്തിന്റെ വര്‍ണരാജികളെ കുറിച്ച്‌ അറിയുന്നതിന്‌ അഗ്നി നിര്‍ണയ റോബോര്‍ട്ട്‌, ചാലക സംവിധാനങ്ങളെ കുറിച്ച്‌ അറിയുന്നതിന്‌ ഓട്ടോമാറ്റിക്‌ ഗേറ്റ്‌, സെന്‍സറുകളെ കുറിച്ച്‌ പഠിക്കുന്നതിന്‌ പ്രകാശം പിന്തുടരുന്ന റോബോര്‍ട്ട്‌ തുടങ്ങിയവ കിറ്റിലുണ്ട്‌.
"റാസ്ബെറി പൈ"



ഒരു ക്രെഡിറ്റ് കാര്‍ഡിന്റെ വലിപ്പമുള്ള ഒരു ബോര്‍ഡില്‍ ഒതുങ്ങുന്ന 'കമ്പ്യൂട്ടറാ'ണ് റാസ്ബെറി പൈ. ഇംഗ്ലണ്ടിലെ 'റാസ്ബെറി പൈ ഫൗണ്ടേഷന്‍' രണ്ടുവര്‍ഷം മുമ്പാണ് ഇത് വികസിപ്പിച്ചത്. റാസ്ബെറി പൈ ഒരു ARM പ്രൊസസർ ഉപയോഗിച്ച് പ്രവർത്തിക്കുന്ന കമ്പ്യൂട്ടറാണു്. റോബോട്ടുകളും മറ്റ് ഇലക്ട്രോണിക് സര്‍ക്കീട്ടുകളും പ്രോഗ്രാം ചെയ്യാനാണ് സാധാരണയായി ഇവ കൂടുതല്‍ ഉപയോഗിക്കുന്നത്. ഓപറേറ്റിങ്ങ് സിസ്റ്റമായി വിവിധ ലിനക്സ് വിതരണങ്ങളാണ് റാസ്ബെറി പൈയില്‍ ഉപയോഗിക്കുന്നത്.
പെത്തണ്‍ പ്രോഗ്രാമിംഗിന് ആവശ്യമായ എല്ലാ ഉപകരണങ്ങളും റാസ്ബെറി പൈയില്‍ ഉപയോഗിക്കാനായി ലഭ്യമാണ്. കൂടാതെ സി, ജാവ, പേള്‍ തുടങ്ങിയ പ്രോഗ്രാമിംഗ് ഭാഷകളും ഇതില്‍ കൈകാര്യം ചെയ്യാന്‍ കഴിയും.
8 ജിബി എസ്.ഡി കാർഡ്, അഡാപ്റ്റര്‍, യുഎസ്ബി കീബോര്‍ഡ്, യുഎസ്ബി മൗസ്, പവർ സപ്ലൈ കേബിൾ ,HDMI-to-VGA കൺവർട്ടര്‍, ബോക്സ് എന്നിവയും സമ്മാനപാക്കറ്റിലുണ്ട്. "റാസ്ബെറി പൈ" ഉപയോഗിക്കുവാൻ HDMI പിന്തുണയുള്ള മോണിറ്റർ (അല്ലെങ്കിൽ സാധാ മോണിറ്ററും HDMI-to-VGA കൺവർട്ടറും)ആവശ്യമാണ്.


അശോക് കുമാര്‍. പി
ജില്ലാ കോര്‍ഡിനേറ്റര്‍
മൊബൈല്‍ : 9496260813

No comments:

Post a Comment