എസ് എസ് എല്‍ സി ഐ.ടി മോഡല്‍ പരീക്ഷ ജനുവരി 30 ന് തുടങ്ങി ഫെബ്രുവരി 10 നകം പൂ‍ര്‍ത്തിയാക്കണം.

Tuesday 6 October 2015


IT MELA 2015 HELP..

IT Quiz ന് തയ്യാറെടുക്കാം...

                                      വളരെയധികം പരിശ്രമം ആവശ്യമായ ഒരു competition Item ആണിത്. എന്നാല്‍ Systematic Preparation ഇതിനാവശ്യമാണ്. സാധാരണ ഏതെങ്കിലുമൊരു book വായിച്ച് തയ്യാറെടുക്കുകയാണ് വിദ്യാര്‍ത്ഥികള്‍ ചെയ്യുന്നത്. ഇതിനോടൊപ്പം Internet സൗകര്യമുപയോഗിച്ച് നമ്മള്‍ ഏതാനും വിവരങ്ങള്‍ ശേഖരിക്കുന്നത് നല്ലതായിരിക്കും. ഏതാനും സൂചനകള്‍ നല്‍കാം....
  • 1 മുതല്‍ 10 വരെ ക്ലാസ്  ICT പാഠപുസ്തകങ്ങളില്‍ പരാമര്‍ശിക്കുന്ന software കള്‍
  • IT യില്‍ ആദ്യത്തേത്
  • Hardware ഉപകരണങ്ങള്‍ ഉപയോഗങ്ങള്‍
  • Software - OS and Application especially Linux
  • Linux and Ubuntu
  • Internet and important websites
  • Web Browser
  • Super computer
  • Networking
  • IT Company കള്‍ അവയുടെ തലവന്മാര്‍
  • Software development languages
  • Computer ലെ Data അളക്കുന്ന Units (Bit, Nibble, Byte, MB, GB, TB, PB, EB)
  • Expansion of abbreviations

Malayalam Typing മല്‍സരത്തിന് തയ്യാറെടുക്കാം...

                                  Malyalam Typing മല്‍സരം നടത്തുന്നത് ഇവിടെ( Download ) നല്‍കിയിരിക്കുന്ന software ഉപയോഗിച്ചാണ്. ഈ മല്‍സരയിനത്തില്‍ വിജയിക്കണമെങ്കില്‍ കൈവിരലുകള്‍ keyboard ലൂടെ ഏറ്റവും വേഗതയില്‍ ചലിപ്പിക്കണം. നിരന്തരമായ പരിശീലനം ഇതിന് ആവശ്യമാണ്. മുകളില്‍ നല്‍കിയിരിക്കുന്ന software Download ചെയ്ത് പരിശീലിക്കുന്നതാണ് ഉചിതം.

1. Download ചെയ്തശേഷം pytypespeed-0.04.zip എന്ന folder ല്‍ Right Click ചെയ്ത് Extract here ക്ലിക്ക് ചെയ്യുക.

 2. Extract ചെയ്ത folder തുറന്ന് pytypespeed-0.04.py എന്ന file ല്‍ double click ചെയ്യുമ്പോള്‍ തുറന്ന് വരുന്ന window യില്‍ Run in terminal ല്‍ ക്ലിക്ക് ചെയ്യുക.

3. പേര്, രജിസ്റ്റര്‍ നമ്പര്‍ എന്നിവ Type ചെയ്തശേഷം അടയാളവാക്കായി pass എന്നും (എല്ലാം English ല്‍ )Type ചെയ്ത് OK നല്‍കുക. OK ബട്ടണ്‍ അമര്‍ത്തുന്നതോടുകൂടി മല്‍സരം ആരംഭിക്കുകയായി.

 4. Keyboard malyalam ത്തിലാക്കി പ്രദര്‍ശിപ്പിച്ചിരിക്കുന്ന മലയാളം paragraph Type ചെയ്ത് തുടങ്ങാം.
                       സമയം(15 മിനിട്ട്) തീരുമ്പോഴോ മുകളില്‍ നല്‍കിയിരിക്കുന്ന paragraph type ചെയ്ത് തീരുമ്പോഴോ മല്‍സരം അവസാനിക്കും. അവസാനിക്കുമ്പോള്‍ നമ്മുടെ വേഗത, time തുടങ്ങിയവ പ്രദര്‍ശിപ്പിക്കപ്പെടും. അക്ഷരങ്ങള്‍ കൃത്യമായി Type ചെയ്താല്‍ മാത്രമെ software മുന്നോട്ട് പോവുകയുള്ളു. ഏതെങ്കിലും അക്ഷരം ശരിയല്ലെങ്കില്‍ അത് ശരിയാക്കുന്നതുവരെ ബാക്കി Type ചെയ്യാന്‍ കഴിയില്ല. Software തന്നെ Mark ഇടുന്നതിനാല്‍ മല്‍സരം ഓരോരുത്തര്‍ക്കും പ്രത്യേകം നടത്തുന്നതിന് തടസമില്ല.
                           ഇതില്‍ നല്‍കിയിരിക്കുന്ന Malayalam Paragraph മാറ്റി പത്രത്തിലെയോ പുസ്തകങ്ങളിലെയോ Malayalam Paragraph കള്‍ ഉള്‍പ്പെടുത്തി പരിശീലിക്കുക. ഒരേ Malayalam Paragraph ഉപയോഗിച്ചാല്‍ വേഗത കൂടും എന്നാല്‍ ഇതേ Malayalam Paragraph മല്‍സരത്തില്‍ ലഭിക്കണമെന്നില്ല.
                             Software ലെ Malayalam Paragraph മാറ്റുന്നതിന് Data എന്ന folder തുറന്ന് typespeed.txt എന്ന file നെ Double click > display അല്ലെങ്കില്‍ Rt. click > open with Gedit നല്‍കുക. തുടര്‍ന്ന് അവിടെ നല്‍കിയിരിക്കുന്ന Malayalam Paragraph ന് പകരം പുതിയത് Type ചെയ്ത് Save ചെയ്ത ശേഷം software പ്രവര്‍ത്തിപ്പിക്കുക

Digital Painting മല്‍സരത്തിന് തയ്യാറെടുക്കാം

                          ചിത്രരചനയില്‍ കഴിവുള്ളവര്‍ക്ക് പങ്കെടുക്കാവുന്ന ഒരു മല്‍സര ഇനമാണ് Digital Painting. Paper ല്‍ വരയ്ക്കുന്നതിനു പകരം computer canvas ല്‍ വരയ്ക്കുന്നുവെന്നേയുള്ളു. എന്നാല്‍ paper ല്‍ വരയ്ക്കുന്നതിനേക്കാള്‍ പ്രയാസമേറിയ പ്രക്രീയയാണിത്, അതിനാല്‍ അതിയായ പരിശീലനം ഇതില്‍ പങ്കൊടുക്കുന്നതിന് ആവശ്യമാണ്. ഈ മല്‍സരത്തില്‍ ചേര്‍ന്നിരിക്കുന്നവ്ര‍ വീട്ടിലോ സ്കുളിലോ ദിവസം 3-4 മണിക്കൂര്‍ പരിശീലിക്കുന്നത് നല്ലതായിരിക്കും.
                                       ഈ മല്‍സരത്തിലും 10 മിനിറ്റ് മുന്‍പ് മാത്രമെ വിഷയം ലഭിക്കുകയുള്ളു. പരിശീലനത്തിന് തയ്യാറെടുക്കാന്‍ ഏതാനും വിഷയങ്ങള്‍ ഉള്‍പ്പെടുത്താം. പൂന്തോട്ടം, കുട്ടനാട്ടില്‍ നിന്നുള്ള ഒരു ഗ്രാമീണ ദൃശ്യം, യാത്ര, വഴിയാത്രക്കാരായ ഒരു കുടുബം, ഉല്‍സവം, ചന്ത, യുവജനോല്‍സവം, വിജയാഹ്ലാദം, സായാഹ്നം, ... ലഭിക്കുന്ന വിഷയത്തിനെ അടിസ്ഥാനമാക്കി GIMP, Xpaint എന്നിവയില്‍ ഏതെങ്കിലും software ഉപയോഗിച്ച് വേണം ചിത്രം വരയ്ക്കുവാന്‍. ചിത്രം വരയ്ക്കുമ്പോള്‍ ഏറ്റവും പ്രധാനം അതിന്റെ മനോഹാരിതയാണ്, അതിനാല്‍ അനാവശ്യമായി നിറങ്ങളും ടൂളുകളും ഉപയോഗിക്കേണ്ടതില്ല. Canvas നിര്‍മിക്കുന്നതുമുതല്‍ തുടര്‍ച്ചയായി save ചെയ്ത് വേണം ചിത്രം വരയ്ക്കുവാന്‍.

ഇനി ചിത്രരചന ആരംഭിച്ചോളും കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കാം... 

 
മള്‍ട്ടിമീഡിയ പ്രസന്റേഷന്‍ മല്‍സരത്തിന് തയ്യാറെടുക്കാം.......
                             IT മേളയില്‍ വളരെയധികം മല്‍സരാര്‍ത്ഥികള്‍ പങ്കെടുക്കുന്ന ഒരു Item ആണ്  മള്‍ട്ടിമീഡിയ പ്രസന്റേഷന്‍. അല്പം ശ്രദ്ധയും പരിശീലനവുമുണ്ടെങ്കില്‍ മികച്ച മള്‍ട്ടിമീഡിയ പ്രസന്റേഷനുകള്‍ അനായാസം തയ്യാറാക്കാം. എന്നാല്‍ പല മല്‍സരാര്‍ത്ഥികള്‍ക്കും പ്രസന്റേഷനുകള്‍ തയ്യാറാക്കുന്നതിനുള്ള ബാലപാഠംപോലും അറിയാത്തതായി പലപ്പോഴും അനുഭവപ്പെട്ടിട്ടുണ്ട്. പ്രസന്റേഷന്‍ മല്‍സരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പ്രയോജനപ്പെടുന്ന ഏതാനും നിര്‍ദ്ദേളങ്ങള്‍ നല്‍കാം ബാക്കി നിങ്ങളുടെ പരിശീലനത്തിന്റെ മികവും ചേര്‍ന്നാല്‍ അനായാസം വിജയിക്കാം......

1. മല്‍സരം തുടങ്ങുന്നതിന് അല്പസമയം മുന്‍പ് വിഷയം ലഭിക്കും. ആ വിഷയത്തെ അടിസ്ഥാനമാക്കി മനസ്സില്‍ പെട്ടെന്നു വരുന്ന പ്രധാന ആശയങ്ങള്‍ paper ല്‍ കുറിച്ച് വയ്ക്കുക. ഇവയെ അടിസ്ഥാനമാക്കി slide കള്‍ തയ്യാറാക്കി തുടങ്ങാം. ഇതിടയില്‍ കൂടുതല്‍ ആശയങ്ങള്‍ മനസ്സില്‍ തോന്നിയാല്‍ അവയും കുറിച്ച് വെയ്ക്കുക. ആശങ്ങളുടെ ക്രമമായ അവതരണത്തിന് മള്‍ട്ടിമീഡിയ പ്രസന്റേഷന്‍ മല്‍സരത്തില്‍ വളരെയധികം പ്രാധാന്യമുണ്ട്.

തയ്യാറെടുക്കുവാന്‍ ചില വിഷയങ്ങള്‍ : ആരോഗ്യശീലങ്ങള്‍മനുഷ്യനും പരിസ്ഥിതിയും, റോഡപടങ്ങള്‍, നമ്മുടെ കലാരൂപങ്ങള്‍, കേരളം എന്റെ നാട്, എന്റെ ഗ്രാമം, വനനശീകരണം......

2. Open office Impress/Presentation software ല്‍ വേണം presentation കള്‍ തയ്യാറാക്കേണ്ടത്.

3. കുറിച്ച് വെച്ചിരിക്കുന്ന ഓരോ ആശയങ്ങളെയും ഒന്നോ രണ്ടോ slide കളില്‍ അവതരിപ്പിക്കണം. Slide കളില്‍ ആവശ്യമായ ചിത്രങ്ങള്‍ ഉള്‍പ്പെടുത്താം, video, Animations, sound file തുടങ്ങിയവ നല്‍കണം. ഇവയൊന്നും നാം കൊണ്ടുപോകേണ്ടതില്ല നമ്മുക്ക് ലഭിക്കുന്ന computer ലെ ഒരു ഫോള്‍ഡറില്‍ ഇത്തരം resource കള്‍ നല്‍കിയിരിക്കും അതില്‍ നിന്നും തിരഞ്ഞെടുത്ത് ഉപയോഗിക്കുക.

4. ഓരോ slide ലും ആവശ്യത്തിനുമാത്രം വിവരങ്ങളും(രണ്ടോ മൂന്നോ വരിയില്‍ ചുരുക്കി type ചെയ്യുക) ചിത്രങ്ങളുമൊക്കെ മാത്രം ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക.

5. Slide കളുടെ ആകര്‍ഷണീയതയ്ക്കായി അധികം സമയം ചിലവഴിക്കാതെ കൂടുതല്‍ എണ്ണം Slide കള്‍ തയ്യാറാക്കാന്‍ ശ്രമിക്കണം. ആകര്‍ഷണീയത താനെ വന്നുകൊള്ളും.

6. തയ്യാറാക്കുന്ന ഓരോ slide കളും save ചെയ്ത് മുന്നോട്ട് പോകണം. slide കളിലെ ആശയങ്ങള്‍ ക്രമത്തില്‍ തയ്യാറാക്കണമെന്നില്ല. അവസാനം ഏത് slide ആദ്യം വരണം ഏത് രണ്ടാമത് എന്നിങ്ങനെ നമ്മുക്ക് sort ചെയ്യാന്‍ കഴിയും.

7.  Slide presentation ല്‍ മറ്റ് സോഫ്റ്റു്‌വെയറുകളെ പ്രയോജനപ്പെടുത്തിയാല്‍ കൂടുതല്‍ മാര്‍ക്ക് ലഭിക്കാം. അതായത് GIMP സോഫ്റ്റ്‌വെയറുപയോഗിച്ച് Logo, ചെറിയ posterkകള്‍ തയ്യാറാക്കി ഉള്‍പ്പെടുത്തുക, Calc സോഫ്റ്റ്‌വെയറുപയോഗിച്ച് chart(ലഘുവായത്), Data collection form ന്റെ മാതൃക തുടങ്ങിയവ hyper link ചെയ്യുക. Word processor ല്‍ notice, Ink scape software ഉപയോഗിച്ച് തയ്യാറാക്കുന്ന Ball, Star തുടങ്ങിയവ.

8. Presentation നിലെ tool കള്‍ പരമാവധി ഉപയോഗിക്കുണം. Tool bar ലെ callouts, Line, fontwork. Task bar ലെ Table design. Format -> bullets and numbering, Insert -> date and time തുടങ്ങിയവ ഉപയോഗിക്കാം.

9.  Slide show -> Inter action, insert -> hyper link തുടങ്ങിയവ ഉപയോഗിച്ച് ആകെ slide കളെ ആശയത്തിന്റ അടിസ്ഥാനത്തില്‍ മൂന്നോ നാലൊ section നുകളാക്കി ഓരോ section നെയും menu slide ലെ section heading മായി link ചെയ്യാം.
           ഉദാഹരണമായി പരിസ്ഥിതിമലിനീകരണമാണ് വിഷയമെങ്കില്‍ menu slide ല്‍
                             ജലമലിനീകരണം
                             വായുമലിനീകരണം
                             മണ്ണ്മലിനീകരണം തുടങ്ങിയവ ഉള്‍പ്പെടുത്തുക. മെനു slide അവസാനം തയ്യാറാക്കിയാല്‍ മതി. slide sorter ഉപയോഗിച്ച് തയ്യാറാക്കിയ slide കളെ ആശയങ്ങളുടെ ക്രമത്തിലാക്കുക. തുടര്‍ന്ന്  menu slide ലെ ഓരോ heading നിന്നും ഓരോ section ന്റെയും ആദ്യത്തെ slide ലേയ്ക്ക് hyperlink or Interaction നല്‍കിയാല്‍മതി. ഓരോ section ആശയങ്ങളും തീരുമ്പോള്‍ menu slide നെ copy -> paste ചെയ്യുക.

10. പരമാവധി എണ്ണം slide കള്‍ കഴിവതും മലയാളത്തില്‍ തയ്യാറാക്കുക. ഒരു slide ല്‍ font size, background colour, Custom animation തുടങ്ങിയവ നല്‍കിയശേഷം അതിനെ copy -> patse ചെയ്ത് ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നതാണ് വേഗതവര്‍ദ്ധിക്കുവാന്‍ നല്ലത്.



IT Project ന് തയ്യാറെടുക്കുമ്പോള്‍...

                        IT project മല്‍സരത്തില്‍ പ്രധാനമായും രണ്ട് കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഒന്നാമതായി ഒരു project നെയായിരിക്കണം മല്‍സരത്തിനായി കൊണ്ടുപോകേണ്ടത്. അതായത് project ന്റെ എല്ലാ ഘട്ടങ്ങളും സത്യസന്തമായി നിങ്ങള്‍ തന്നെ ചെയ്തുണ്ടക്കിയത്. രണ്ടാമതായി IT tool കള്‍ ഉപയോഗിച്ചിരിക്കണം.
                                ഒരു Project ന്റെ അടിസ്ഥാനം പഠനം നടത്തുന്നതിനായി തിരഞ്ഞെടുക്കുന്ന പ്രശ്നമാണ്. ഏതെങ്കിലും ഒരു ചെറിയ വിഷയത്തെ/ പ്രശ്നത്തെ അടിസ്ഥാനമാക്കി നാം നടത്തുന്ന പഠനമായിരിക്കണം നമ്മുടെ project. സാധാരണ വിദ്ധ്യാര്‍ത്ഥികള്‍ project എന്ന പേരില്‍ അവതരിപ്പിക്കാറുള്ളത് മറ്റേതെങ്കിലും പഠനത്തില്‍ ആരെങ്കിലും കണ്ടെത്തിയ വിവരങ്ങള്‍ ശേഖരിച്ച് അവതരിപ്പിക്കലാണ്. ഇത് ഒരു seminar presentation മാത്രമെ ആകുന്നുള്ളു. നിങ്ങളുടെ പഠനഫലങ്ങളാണ് നിങ്ങള്‍ അവതരിപ്പിക്കേണ്ടത്.

കഴിയുന്നത്രയും നന്നായി prepare ചെയ്യുക
Good Luck..


Asok Kumar.P



3 comments: