ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റിന് ആഗസ്റ്റ് 26 വരെ അപേക്ഷിക്കാം
ലോവര്‍
പ്രൈമറി വിഭാഗത്തിലും അപ്പര്‍ പ്രൈമറി വിഭാഗത്തിലും, ഹൈസ്‌ക്കൂള്‍
വിഭാഗത്തിലും സ്‌പെഷ്യല്‍ വിഭാഗത്തിലുമുള്ള ഭാഷാ/സ്‌പെഷ്യല്‍
അധ്യാപകര്‍ക്ക് വേണ്ടിയുള്ള കെ.-ടെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാം.
പരീക്ഷയുടെ കാറ്റഗറി ഒന്ന്, രണ്ട് എന്നിവയുടെ പരീക്ഷ ഒക്ടോബര്‍ മൂന്നിനും
കാറ്റഗറി മൂന്ന്, നാല് എന്നിവയുടെ പരീക്ഷ ഒക്ടോബര്‍ 17 നും വിവിധ
സെന്ററുകളിലായി നടത്തും.www.keralapareekshabhavan.gov.inഎന്ന
വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷാ ഫീസ് ഒരു കാറ്റഗറിയ്ക്ക്
അഞ്ഞൂറ് രൂപ. എസ്.സി/എസ്.ടി വിഭാഗത്തിന് ഇരുനൂറ്റി അന്‍പത് രൂപയും കൂടാതെ
സര്‍വീസ് ചാര്‍ജ് ഇരുപതു രൂപയും കൂടി നല്‍കണം. ഒന്നിലധികം കാറ്റഗറികള്‍ക്ക്
അപേക്ഷിക്കുന്നവര്‍ ഓരോ കാറ്റഗറിയ്ക്കും അഞ്ഞൂറ് രൂപ വീതം അടയ്ക്കണം.