എസ് എസ് എല്‍ സി ഐ.ടി മോഡല്‍ പരീക്ഷ ജനുവരി 30 ന് തുടങ്ങി ഫെബ്രുവരി 10 നകം പൂ‍ര്‍ത്തിയാക്കണം.

Wednesday 30 September 2015


REGITRATION STARTED FOR PEECS MED/ENGG. INTEGRATED COURSE2015-16


MED/ENGG.2016പീക്സ് പരിശീലനം ഒക്ടോബര്‍ 3 ശനിയാഴ്ച ആരംഭിക്കുന്നു .പീക്സ് പരിശീലനത്തിന്റെ ആദ്യക്ലാസ്സ് കെമസ്ട്രി ആയിരിക്കും.

Monday 28 September 2015

SAMPOORNA CORRECTION DATE EXTENDED

എസ്. എസ്. എല്‍ .സി കുട്ടികളുടെ വിശദാംശങ്ങള്‍ sampoornaയില്‍ അപ്ഡേറ്റ് ചെയ്യുവാനുള്ള അവസാന തിയതി ഒക്ടോബര്‍ 10 വരെ നീട്ടാന്‍ ക്യൂ. .പി മീറ്റിംഗില്‍ തീര്‍മ്മാനമായി

Friday 25 September 2015


Correction in the Sampoorna Data of 10th Standard students- 2015 -2016
LATEST CIRCULAR

Wednesday 23 September 2015



സാങ്കേതിക രംഗത്തുണ്ടാകുന്ന മാറ്റങ്ങളെ ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍ക്കുപയോഗിക്കണം: എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി
കുട്ടികള്‍ക്കുള്ള ഇലക്ട്രോണിക്സ് @ സ്കൂള്‍ പദ്ധതിയുടെയും 'റാസ്ബെറി പൈ' കമ്പ്യൂട്ടര്‍ കിറ്റിന്റെയും വിതരണ ഉത്ഘാടനം


ആധുനിക സാങ്കേതിക രംഗത്തുണ്ടാകുന്ന നൂതന സംവിധാനങ്ങളെ നാശോന്മുഖ പ്രവര്‍ത്തനങ്ങള്‍ക്കല്ല സൃഷ്ട്യുന്‍മുഖമായ, ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കണം. അങ്ങനെ ഉപയോഗിക്കുന്നതിലൂടെ കൂടുതല്‍ ലളിതമായ ജീവിതവും ഭരണ നിര്‍വഹണവും സാധ്യമാകും. സമസ്ത വിജ്ഞാനവും വിരല്‍ തുമ്പില്‍ ലഭ്യമാകുന്ന കാലത്ത് അറിവിനെ ശരിയിലേക്ക് നയിച്ച് മുന്നോട്ടു പോകാനാവശ്യമായ മൂല്യബോധം കൂടി വിദ്യാര്‍ത്ഥികള്‍ക്കുണ്ടാകണമെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി പറ‍ഞ്ഞു. കൊല്ലം വിമലഹൃദയ ഗേള്‍സ് ഹൈസ്കൂളില്‍ വിദ്യാഭ്യാസ വകുപ്പ്, .ടി വകുപ്പ്, .ടി@ സ്കൂള്‍ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ നടന്ന റാസ്ബെറി പൈ കമ്പ്യൂട്ടര്‍ കുട്ടികള്‍ക്കു നല്‍കി ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു സ്‌കൂളില്‍ രണ്ട്‌ വിദ്യാര്‍ത്ഥികള്‍ക്കെന്ന നിലയില്‍ ആകെ 540 വിദ്യാര്‍ത്ഥികള്‍ക്കാണ് ഇതു നല്‍കിയത്. വിദ്യാര്‍ത്ഥികള്‍ക്ക്‌ ഇലക്‌ട്രോണിക്‌സില്‍ പ്രായോഗിക പരിശീലനം നല്‍കുന്നതിനായി ഇലക്‌ട്രോണിക്‌സ് അറ്റ്‌ സ്‌കൂള്‍ പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ 236 ഹൈസ്‌കൂളുകള്‍ക്ക്‌ ഇലക്‌ട്രോണിക്‌സ് കിറ്റുകളുടെ വിതരണം കൊല്ലം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ എന്‍.. അഗസ്റ്റിന്‍ നിര്‍വഹിച്ചു. .. അസീസ് എം.എല്‍.എ അധ്യക്ഷനായിരുന്നു. ഐടി@സ്കൂള്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി. അശോക്‌കുമാര്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി.പി. തങ്കം, സ്കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ പ്രിയാ മേരി, ഐടി@സ്കൂള്‍ മാസ്റ്റര്‍ ട്രെയിനര്‍ കോര്‍ഡിനേറ്റര്‍ ടി.. അബ്ദുള്‍ അസീസ്, കണ്ണന്‍ ഷണ്‍മുഖം, ജി.പി. മോഹന്‍ദാസ് എന്നിവര്‍ സംസാരിച്ചു.

Monday 21 September 2015

ഐടി@സ്കൂള്‍ - കുട്ടികള്‍ക്കുള്ള ഇലക്ട്രോണിക്സ് @ സ്കൂള്‍ പദ്ധതിയുടെയും 'റാസ്ബെറി പൈ' കമ്പ്യൂട്ടര്‍ കിറ്റിന്റെയും വിതരണം
സെപ്റ്റംബര്‍ 23 ന് ബുധനാഴ്‌ച രാവിലെ പത്തു മണിക്ക് വിമലഹൃദയ എച്ച്.എസ്.എസ് ഓഡിറ്റോറിയത്തില്‍ വെച്ച്
വിദ്യാര്‍ത്ഥികളില്‍ സാങ്കേതികവിദ്യയോടുള്ള ആഭിമുഖ്യം വളര്‍ത്തുന്നത് ലക്ഷ്യമാക്കി വിദ്യാഭ്യാസ വകുപ്പ, .ടി വകുപ്പ, .ടി@ സ്കൂള്‍ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ നടക്കുന്ന ഇലക്ട്രോണിക്സ് @ സ്കൂള്‍ പദ്ധതിയുടെയും ലേണ്‍ ടു കോഡ് പദ്ധതിയുടെ ഭാഗമായുള്ള റാസ് ബെറി പൈ ഉപകരണ വിതരണത്തിന്റെയും ഉത്ഘാടനം 2015 സെപ്തംബര്‍ 23 ന്, രാവിലെ പത്തു മണിക്ക് കൊല്ലം പട്ടത്താനം വിമലഹൃദയ എച്ച്.എസ്.എസ് ഓഡിറ്റോറിയത്തില്‍ വെച്ച് ബഹു. കൊല്ലം ലോക്‌സഭാംഗം എന്‍.കെ. പ്രേമചന്ദ്രന്‍ നിര്‍വ്വഹിക്കുന്നു.
ചടങ്ങില്‍ ഐടി@സ്കൂള്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി.അശോക് കുമാര്‍ സ്വാഗതമാശംസിക്കും. ശ്രീ. .എ‍. അസീസ് എം.എല്‍.ധ്യക്ഷനായിരിക്കും. ഇല്‌കട്രോണിക്‌സ് കിറ്റ്‌ വിതരണം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ. എസ്. ജയമോഹന്‍ നിര്‍വ്വഹിക്കും. കൊല്ലം ജില്ലാ കളക്ടര്‍ ഡോ.. ഷൈനമോള്‍ ഐ..എസ് മുഖ്യ പ്രഭാഷണം നടത്തും.  

Tuesday 15 September 2015

STUDY MATERIALS

These study materials are collected from various blogs likmathsblog,englishblog, and hindiblog.we are indebted to them.Study materials from std VIII to XII are included ...

INSPIRE AWARD

E-Management of INSPIRE Award Scheme
Last Date for receipt of nomination from schools is extended upto 30 September 2015. ..

Wednesday 2 September 2015

പ്രീ-മെട്രിക് സ്‌കോളര്‍ഷിപ്പ്തീയതി നീട്ടി

ന്യൂനപക്ഷ വിഭാഗം പ്രീ-മെട്രിക് സ്‌കോളര്‍ഷിപ്പ് സ്‌കീം 2015-16, ഒന്‍പത്, പത്ത് ക്ലാസുകളില്‍ നാഷണല്‍ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടല്‍ (എന്‍.എസ്.പി.) വഴി ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ഒക്ടോബര്‍ 15 വരെ ദീര്‍ഘിപ്പിച്ചു. ഒന്ന് മുതല്‍ എട്ട് വരെയുള്ള ക്ലാസുകളില്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള തീയതിയും സെപ്റ്റംബര്‍ 11 വരെ ദീര്‍ഘിപ്പിച്ചിട്ടുണ്ട്.
 ORDER FOR 1 To VIII