എസ് എസ് എല്‍ സി ഐ.ടി മോഡല്‍ പരീക്ഷ ജനുവരി 30 ന് തുടങ്ങി ഫെബ്രുവരി 10 നകം പൂ‍ര്‍ത്തിയാക്കണം.

Friday 22 May 2015

CHIRAG LAPTOP-MAINTANCE


ICT Scheme പ്രകാരം IT @ School വിതരണം ചെയ്ത Chirag Laptop നന്നാക്കുന്നതിന് താഴെപ്പറയുന്ന ലിങ്കില്‍ JUNE 30 ന് മുന്‍പ് complaint register ചെയ്യുക.user name& Password :School code

Wednesday 20 May 2015

രണ്ടാം വര്‍ഷ ഹയര്‍സെക്കന്ററി പരീക്ഷാഫലം മെയ് 21ന്

രണ്ടാം വര്‍ഷ ഹയര്‍സെക്കന്ററി പരീക്ഷാഫലം മെയ് 21ന് വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് പി.ആര്‍.ഡി. ചേമ്പറില്‍ വിദ്യാഭ്യാസമന്ത്രി പ്രഖ്യാപിക്കും. പരീക്ഷാഫലംwww.kerala.gov.in, www.dhsekerala.gov.in, www.results.nic.in, www.keralaresults.nic.in, www.results.itschool.gov.in, www.prd.kerala.gov.in, www.cdit.org, www.examresults.kerala.gov.in എന്നീ വെബ്‌സൈറ്റുകളില്‍ ലഭിക്കും.

Friday 15 May 2015

ഡിജിറ്റല്‍ കൊളാബറേറ്റീവ് ടെക്സ്റ്റ്ബുക്ക് (ഡി.സി.ടി )


ഐ റ്റി അറ്റ് സ്കൂള്‍ പ്രോജക്റ്റിന്റെ നൂതന സംരംഭമായ ഡിജിറ്റല്‍ കൊളാബറേറ്റീവ് ടെസ്റ്റ്ബുക്ക് സംസ്ഥാന മന്ത്രിസഭയുടെ നാലം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി 18/5/2015തിങ്കളാഴ്ച തിരുവനന്തപുരം യൂണിവേഴ്സിറ്റി സെനറ്റ് ഹാളിവച്ചു നടക്കുന്ന പ്രത്യേക ചടങ്ങില്‍ വച്ച് ബഹു.കേരള മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. പാഠപുസ്തകത്തിന്റെ ഉള്ളടക്കത്തിലേക്ക് ശബ്ദം, വീഡിയോ, ഇന്ററാക്ടീവ് മള്‍ട്ടിമീഡിയ തുടങ്ങിയ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തിയാണ് ഡിജിറ്റല്‍ കൊളാബറേറ്റീവ് ടെസ്റ്റ്ബുക്ക് നിര്‍മ്മിച്ചിരിക്കുന്നത്.

Wednesday 13 May 2015

Tuesday 12 May 2015

PLUS ONE ADMISSION

HSS ഏകജാലകം ഓണ്‍ലൈന്‍ അപേക്ഷ 

Prospectus for Single Window Admission 2015-2016 Published

GO(Rt)No.1679/15/G.Edn Dated:06/05/2015


(Only for Viewing)


   Prospectus

   Appendix 1

   Appendix 2

   Appendix 3

   Appendix 4

   Appendix 5

   Appendix 6

   Appendix 7

Select respective District to view Appendix 8 and 9

Select Distict



   Appendix 10 (Application Form)

REVISED TEXT BOOKS FOR 2,4,6,8 CLASSES(DRAFT) FOR TRAINING PURPOSE

Teacher Text 2015
Std II
Std IV
Mathematics
Std VI
Std VIII
Mathematics

Thursday 7 May 2015

Text Book indent - Verification of details reg.urgent Circular

പ്ലസ് വണ്‍ : അപേക്ഷാ സമര്‍പ്പണം മെയ് 12 മുതല്‍

പ്ലസ് വണ്‍ പ്രവേശനത്തിനുളള ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണം മെയ് 12 മുതല്‍ ആരംഭിക്കും. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി മെയ് 25. വിവരങ്ങള്‍ ചുവടെ: അപേക്ഷ വിതരണം ചെയ്യുന്ന തീയതി: മെയ് 12, അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മെയ് 25, ട്രയല്‍ അലോട്ട്‌മെന്റ്: ജൂണ്‍ മൂന്ന്, ആദ്യ അലോട്ട്‌മെന്റ്: ജൂണ്‍ 10, മുഖ്യ അലോട്ട്‌മെന്റുകള്‍ അവസാനിക്കുന്ന തീയതി: ജൂണ്‍ 25, ക്ലാസുകള്‍ തുടങ്ങുന്ന തീയതി: ജൂലൈ ഒന്ന്, അഡ്മിഷന്‍ അവസാനിക്കുന്ന തീയതി: ജൂലൈ 31. 
Online Submission of Applications For Plus One Admission in Merit Quota(Single Window System) commences on 12th May 2015.
Closing of Online Submission of Application : 25/5/2015
Publication of Trial Allotment: 03/06/2015
Publication of First Allotment : 10/6/2015
Commencement of Classes : 01/07/2015

SSLC Result Updated on 05-05-2015 01:15 PM

Wednesday 6 May 2015

SSLC REVALUATION/PHOTOCOPY/SCRUTINY - VERIFICATION OF APPLICATIONS REG.

HM VERIFICATION OF APPLICATIONS FOR REVALUATION, 
PHOTOCOPY, SCRUTINY IS AVAILABLE NOW IN iExaMS SITE
LOGIN WITH YOUR USER NAME AND PASSWORD.(GIVE SCHOOL CODE AS USER NAME AND USE THE PASSWORD GIVEN EARLIER(Test@123) FOR A LIST AND CE MARKS). 
CLICK ON THE REVALUATION .THEN YOU CAN SEE REVALUATION VERIFICATION AND REPORT OPTIONS.
FIRST CLICK ON REVALUATION VERIFICATION,THEN YOU CAN SEE THE RECEIVED APPLICATIONS.
CLICK ON VIEW APPLICATION.THEN VERIFY APPLICATION BY CLICKING ON THE VERIFY APPLICATION BUTTON THAT BUTTON APPEARS AT THE BOTTOM OF THE PAGE. 
NOW CLICK ON REPORTS. HERE YOU CAN SEE 4 OPTIONS.
1.REPORT OF REVALUATION 2.REPORT OF PHOTOCOPY 3.REPORT OF SCRUTINY 4.ABSTRACT REPORT. CLICK ON THE NECESSARY OPTIONS AND TAKE THE PRINT OUT OF THE  REPORTS.

Sunday 3 May 2015

സ്‌കൂള്‍ പാഠപുസ്തക വിതരണം : ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഈ വര്‍ഷത്തെ പാഠപുസ്തകം യഥാസമയം ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. സ്‌കൂളുകളില്‍ നിന്ന് ഓണ്‍ലൈനായി ആവശ്യപ്പെട്ടിരിക്കുന്ന പാഠപുസ്തകങ്ങളാണ് പുസ്തകങ്ങള്‍ അച്ചടിക്കുന്ന കെ.ബി.പി.എസ് തപാല്‍ വകുപ്പ് മുഖേന ബന്ധപ്പെട്ട സ്‌കൂള്‍ സൊസൈറ്റികളില്‍ എത്തിക്കുന്നത്. സ്‌കൂളുകള്‍ സമര്‍പ്പിച്ച ഇന്റന്റില്‍ ഏതെങ്കിലും വിധത്തിലുള്ള വ്യത്യാസങ്ങള്‍ ഉണ്ടെങ്കില്‍ അത് പാഠപുസ്തകങ്ങളില്‍ പ്രതിഫലിച്ചേക്കാം. ആയതിനാല്‍ ഫലപ്രദമായി ഈ വര്‍ഷത്തെ പാഠപുസ്തകവിതരണം നടത്തുന്നതിന് വിവിധതലങ്ങളില്‍ സ്വീകരിക്കേണ്ട ക്രമീകരണങ്ങള്‍ സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഓരോ സ്‌കൂളും ഓണ്‍ലൈനായി സമര്‍പ്പിച്ചിരിക്കുന്ന ഇന്റന്റിന്റെ പ്രിന്റൗട്ട് എടുത്ത് പരിശോധിച്ച് പാഠപുസ്തകങ്ങളുടെ എണ്ണം ഉള്‍പ്പെടെ ഏതെങ്കിലും തിരുത്തലുകള്‍ ആവശ്യമെങ്കില്‍ അത് രേഖപ്പെടുത്തി സ്‌കൂള്‍ ഹെഡ്മാസ്റ്ററുടെ ഒപ്പും സ്‌കൂള്‍ സീലോടും കൂടി മെയ് നാലിന് ഉച്ചയ്ക്ക് രണ്ട് മണിക്കുമുമ്പ് അതത് ടെക്സ്റ്റ് ബുക്ക് ഡിപ്പോ സൂപ്രണ്ടിന് സമര്‍പ്പിക്കുന്നതിനും സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ മുതല്‍ വിവിധ തലങ്ങളിലുള്ള വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് ചുമതല നല്‍കുന്നതുമാണ് പുതിയ സര്‍ക്കുലര്‍. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ടെക്സ്റ്റ് ബുക്ക് ഡിപ്പോ ഉദ്യോഗസ്ഥര്‍ക്ക് ഈ പ്രവര്‍ത്തനങ്ങളില്‍ കൃത്യമായ ഉത്തരവദിത്വവും നല്‍കിയിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് യഥാസമയം പാഠപുസ്തം ലഭ്യമാക്കുന്നതിന് ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥരും പരമാവധി ശ്രമിക്കേണ്ടതാണെന്നും ഏതെങ്കിലും വിധത്തിലുള്ള ബോധപൂര്‍വമായ വീഴ്ച കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചിട്ടുണ്ട്.

Saturday 2 May 2015

SSLC SAY EXAM 2015 NOTIFICATION

2015 മാര്‍ച്ചിലെ എസ്.എല്‍.എല്‍.സി പരീക്ഷയില്‍ റഗുലര്‍ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളില്‍ പരമാവധി രണ്ട്  പേപ്പറുകള്‍ക്ക്  കുറഞ്ഞത് D+ ഗ്രേഡ് എങ്കിലും ലഭിക്കാത്തതിനാല്‍ ഉന്നത വിദ്യാഭ്യാസത്തിന് അവസരം നഷ്ടപ്പെട്ടവര്‍ക്ക് മാത്രമായി സേവ് എ ഇയര്‍  (സേ -SAY) പരീക്ഷ നടത്തുന്നതാണ്. 2015 മേയ് മാസം 18 മുതല്‍ 22 വരെയുള്ള തിയതികളില്‍ സംസ്ഥാനത്തെ 41 വിദ്യാഭ്യാസ ജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ട പരീക്ഷാ കേന്ദ്രങ്ങളിലാണ് സേ പരീക്ഷ നടത്തുന്നത്.

SSLC 2015 SAY |NOTIFICATION|SAY FORMS|SAY CENTRE

SSLC 2015- REVALUATION/PHOTO COPY/SCRUTINY അപേക്ഷ ക്ഷണിച്ചു

  ഇക്കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന എസ് എസ് എല്‍ സി പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍ക്ക് Revaluation,Photocopy , Scrutiny എന്നിവക്ക് അപേക്ഷ ക്ഷണിച്ചു. വിദ്യാര്‍ഥികള്‍ ഓണ്‍ലൈനായി ഏപ്രില്‍ 30 മുതല്‍ മെയ് 8-ന് ഉച്ചക്ക് ഒരുമണി വരെ അപേക്ഷിക്കാവുന്നതാണ്. അപേക്ഷാ ഫോമിന്റെ പ്രിന്റൗട്ട് ഫീസ് എന്നിവ സഹിതം എട്ടിന് ഉച്ചക്ക് രണ്ട് മണിക്കകം പരീക്ഷ എഴുതിയ കേന്ദ്രത്തിലെ പ്രധാനാധ്യാപകന് സമര്‍പ്പിക്കണം. Revaluationന് പേപ്പര്‍ ഒന്നിന് 400 രൂപ Photocopyക്ക് 200 രൂപ Scrutinyക്ക് 50 രൂപ എന്ന നിരക്കിലാണ് ഫീസ് നല്‍കേണ്ടത്. ഐ ടി പരീക്ഷക്ക്Revaluation,Photocopy , Scrutiny എന്നിവ ഉണ്ടായിരിക്കുന്നതല്ല. വിദ്യാര്‍ഥികളില്‍ നിന്നും ലഭിച്ച അപേക്ഷകള്‍ പ്രധാനാധ്യാകര്‍ ഓണ്‍ലൈനായി വേരിഫൈ ചെയ്യണം. ഫീസ് അടച്ചതിന് രസീത് നല്‍കുകയും വേണം. വേരിഫൈ ചെയ്തതിന് ശേഷം ലഭിക്കുന്ന മൂന്ന് പ്രിന്റൗട്ടുകള്‍ അന്ന് തന്നെ പ്രധാനാധ്യാപകര്‍ കൗണ്ടര്‍സൈന്‍ ചെയ്ത് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് സമര്‍പ്പിക്കണം.

 സ്കൂള്‍ തലത്തില്‍ ചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍ 
വിദ്യാര്‍ഥികള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കുന്ന അപേക്ഷകളുടെ പ്രിന്റൗട്ട് , ഫീസ് എന്നിവ മെയ് എട്ടിന് രണ്ട് മണി വരെ സ്വീകരിക്കാവുന്നതാണ്. ഫീസ് സ്വീകരിച്ചതിന് രസീത് നല്‍കണം
  1. ലഭിച്ച പ്രിന്റൗട്ടുകള്‍ ഓണ്‍ലൈനായി വേരിഫൈ ചെയ്യണം.
  2. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാകുന്ന അന്നു തന്നെ(മെയ് എട്ട്) വേരിഫിക്കേഷനും പൂര്‍ത്തീകരിച്ച് ലഭിക്കുന്ന മൂന്ന് പ്രിന്റൗട്ടുകള്‍ കൗണ്ടര്‍സൈന്‍ ചെയ്ത് വെകുന്നേരം അഞ്ച് മണിക്കകം DEO-യില്‍ സമര്‍പ്പിക്കണം.പ്രിന്റൗട്ടുകള്‍ സ്കൂളുകളില്‍ സൂക്ഷിച്ചാല്‍ മതി
  3. ഗ്രേഡുകളില്‍ മാറ്റം വന്നാല്‍ തുക തിരികെ നല്‍കേണ്ടതാണ്. ലഭിച്ച ഫീസിന്റെയും തിരികെ നല്‍കിയതിന്റെയും വിശദാംശങ്ങള്‍ രജിസ്റ്ററിലാക്കി സൂക്ഷിക്കണം
  4. തിരികെ നല്‍കിയതിന് ശേഷമുള്ള തുക പ്രധാനാധ്യാപകര്‍ 0202-01-102-99 other receipts എന്ന Head of Account-ല്‍ ജൂണ്‍ 30-നകം  ചെല്ലാന്‍ സഹിതം ട്രഷറിയില്‍അടക്കണം. ചെല്ലാന്റെ ഫോട്ടോകോപ്പിയും സര്‍ക്കുലറില്‍ തന്നിരിക്കുന്ന സ്റ്റേറ്റ്മെന്റും സഹിതം രജിസ്റ്റേര്‍ഡ് പോസ്റ്റായി ' സൂപ്രണ്ട്, എ സെക്ഷന്‍, പരീക്ഷാഭവന്‍, പൂജപ്പുര, തിരുവനന്തപുരം 12' എന്ന വിലാസത്തില്‍ അയച്ച് നല്‍കണം   
  5. CIRCULAR    APPLY ONLINE  EDIT/PRINT APPLICATION