എസ് എസ് എല്‍ സി ഐ.ടി മോഡല്‍ പരീക്ഷ ജനുവരി 30 ന് തുടങ്ങി ഫെബ്രുവരി 10 നകം പൂ‍ര്‍ത്തിയാക്കണം.

Thursday 15 October 2015

ജീവനക്കാര്‍ക്ക് ഐഡന്റിറ്റി കാര്‍ഡ് നിര്‍ബന്ധമാക്കി

സര്‍ക്കാര്‍ ജീവനക്കാര്‍ പ്രവൃത്തി സമയങ്ങളില്‍ ഐഡന്റിറ്റി കാര്‍ഡ് കര്‍ശനമായി ധരിക്കേണ്ടതാണെന്ന് നിര്‍ദ്ദേശിച്ച് ഭരണ പരിഷ്‌ക്കാര വകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ഐഡന്റിറ്റി കാര്‍ഡ് ലഭിച്ചിട്ടില്ലാത്ത ജീവനക്കാര്‍ക്ക് അത് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്

Sunday 11 October 2015

കൊല്ലം ജില്ലയിലെ വിവിധ ഉപജില്ലകളില്‍ നടക്കുന്ന ഐടി മേള - 2015 ലെ ഐ.ടി ക്വിസ് 12.10.2015 ന് രാവിലെ 10.00 ന്   നടക്കും.

ഐ.ടി മേളകളുടെ ഷെഡ്യൂള്‍ അറ്റാച്ച് ചെയ്യുന്നു

രജിസ്ട്രേഷന്‍ : 9.30
യു.പി വിഭാഗം - 10.00
ഹൈസ്കൂള്‍ വിഭാഗം - 11.00
ഹയര്‍സെക്കണ്ടറി വിഭാഗം - 12.00
* പങ്കെടുക്കുന്ന കുട്ടികള്‍ സ്കൂളില്‍ നിന്നുള്ള സാക്ഷ്യ പത്രം കൊണ്ടു വരേണ്ടതാണ്.

Tuesday 6 October 2015


IT MELA 2015 HELP..

IT Quiz ന് തയ്യാറെടുക്കാം...

                                      വളരെയധികം പരിശ്രമം ആവശ്യമായ ഒരു competition Item ആണിത്. എന്നാല്‍ Systematic Preparation ഇതിനാവശ്യമാണ്. സാധാരണ ഏതെങ്കിലുമൊരു book വായിച്ച് തയ്യാറെടുക്കുകയാണ് വിദ്യാര്‍ത്ഥികള്‍ ചെയ്യുന്നത്. ഇതിനോടൊപ്പം Internet സൗകര്യമുപയോഗിച്ച് നമ്മള്‍ ഏതാനും വിവരങ്ങള്‍ ശേഖരിക്കുന്നത് നല്ലതായിരിക്കും. ഏതാനും സൂചനകള്‍ നല്‍കാം....
  • 1 മുതല്‍ 10 വരെ ക്ലാസ്  ICT പാഠപുസ്തകങ്ങളില്‍ പരാമര്‍ശിക്കുന്ന software കള്‍
  • IT യില്‍ ആദ്യത്തേത്
  • Hardware ഉപകരണങ്ങള്‍ ഉപയോഗങ്ങള്‍
  • Software - OS and Application especially Linux
  • Linux and Ubuntu
  • Internet and important websites
  • Web Browser
  • Super computer
  • Networking
  • IT Company കള്‍ അവയുടെ തലവന്മാര്‍
  • Software development languages
  • Computer ലെ Data അളക്കുന്ന Units (Bit, Nibble, Byte, MB, GB, TB, PB, EB)
  • Expansion of abbreviations

Malayalam Typing മല്‍സരത്തിന് തയ്യാറെടുക്കാം...

ഒ.ബി.സി. പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

ഒ.ബി.സി. വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. രക്ഷിതാക്കളുടെ വാര്‍ഷിക വരുമാനം 44,500 രൂപയില്‍ കൂടാത്തതും സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ് സ്‌കുളുകളില്‍ ഒന്നുമുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്നവരുമായ ഒ.ബി.സി. വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. അപേക്ഷാ ഫാറത്തിന്റെ മാതൃകയും അപേക്ഷകര്‍ക്കും സ്‌കൂള്‍ അധികൃതര്‍ക്കുമുള്ള നിര്‍ദ്ദേശങ്ങളുംwww.scholarship.itschool.gov.in, www.bcdd.kerala.gov.in എന്നീ വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്. അപേക്ഷകള്‍ പൂരിപ്പിച്ച് ഒക്ടോബര്‍ 30-ന് മുന്‍പ് സ്‌കൂള്‍ പ്രധാനാധ്യാപകനെ ഏല്‍പ്പിക്കണം. സ്‌കൂള്‍ അധികാരികള്‍ നവംബര്‍ 10-നകം ഡാറ്റാ എന്‍ട്രി നടത്തേണ്ടതാണെന്ന് പിന്നാക്ക സമുദായ വികസന വകുപ്പ് ഡയറക്ടര്‍ അറിയിച്ചു. ഇ-മെയില്‍ :obcdirectorate@gmail.com

Monday 5 October 2015

ITMELA 2015

കൊല്ലം ജില്ലയിലെ വിവിധ ഉപജില്ലകളില്‍ നടക്കുന്ന ഐ.ടി മേളകളുടെ ഷെഡ്യൂള്‍ അറ്റാച്ച് ചെയ്യുന്നു. ഐ.ടി ക്വിസ് മത്സരം ജില്ലയില്‍ എല്ലാ ഉപ ജില്ലകളിലും  12/10/2015 തിങ്കളാഴ്ച രാവിലെയാണ് നടത്തേണ്ടത്. ക്വിസ് മാസ്റ്റര്‍മാരും ചുമതലപ്പെട്ടവരും രാവിലെ 9.30 ക്ക് തന്നെ വേദികളിലുണ്ടാകും. രജിസ്ട്രേഷന്‍ 9.30 നു തന്നെ നടത്തണം. ഓരോ സ്കൂളില്‍ നിന്നും ഓരോ വിഭാഗത്തിലെയും ഒരു കുട്ടിക്ക് പങ്കെടുക്കാം. പ്രഥമാധ്യാപകന്റെ  സാക്ഷ്യ പത്രം സഹിതം എത്തണം.

മറ്റ് വിവരങ്ങള്‍ക്ക് ഷെഡ്യൂള്‍ കാണുമല്ലോ. (ഷെഡ്യൂള്‍ അറ്റാച്ച് ചെയ്തിരിക്കുന്നു)

ASOK KUMAR.P
DISTRICT COORDINATOR
DISTRICT PROJECT OFFICE
IT@SCHOOL PROJECT
KOLLAM
9496260813
0474-2743066

Thursday 1 October 2015

IT TRAINING FOR PROBERTIONARY TEACHERS


Teachers who need IT training for "probation declaration" should submit their Name,Designation,School and District to  itschoolspo@gmail.com on or before 5th October 2015