എസ് എസ് എല്‍ സി ഐ.ടി മോഡല്‍ പരീക്ഷ ജനുവരി 30 ന് തുടങ്ങി ഫെബ്രുവരി 10 നകം പൂ‍ര്‍ത്തിയാക്കണം.

Thursday 28 January 2016


ഐടി @ സ്കൂള്‍ ജില്ലാ ഓഫീസിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ഓഫീസ് അസിസ്റ്റന്റിനെ നിയമിക്കുന്നു. ബിരുദവും കമ്പ്യൂട്ടര്‍-മലയാളം കമ്പ്യൂട്ടിങ്ങ് പരിജ്ഞാനവും ഉള്ളവര്‍ക്കാണ് നിയമനം നല്‍കുക. താല്‍പര്യമുള്ളവര്‍ 2016 ഫെബ്രുവരി മൂന്നാം തീയതി വൈകിട്ട് 3 മണിക്ക് പട്ടത്താനത്തുള്ള ഐടി അറ്റ് സ്കൂള്‍ ജില്ലാ ഓഫീസില്‍ നടക്കുന്ന ഇന്റര്‍വ്യൂവിന് അസ്സല്‍ രേഖകളുമായി ഹാജരാകേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുകഃ അശോക്‌കുമാര്‍. പി (ജില്ലാ കോ-ഓര്‍ഡിനേറ്റര്‍) ഫോണ്‍-9496260813

SSLC EXAMINATION MARCH 2016 - TIME TABLE

Tuesday 26 January 2016

SSLC CE MARKS 2016 - GENERAL INSTRUCTIONS

1. 2016 മാർച്ചിൽ നടത്തുന്ന എസ്.എസ്.എൽ.സി പരീക്ഷയുടെ നിരന്തര മൂല്യ നിർണ്ണയ സ്കോറുകൾ 02/02/2016 ന് മുമ്പായി സ്കൂൾ നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിക്കണം. അപ്പീലുകൾ ഉണ്ടെങ്കിൽ ആയവ യഥാ സമയം തീർപ്പാക്കണം.
2. നിരന്തര മൂല്യനിർണ്ണയത്തിന്റെ സ്കോറുകൾ പരീക്ഷാഭവന്റെ ഔദ്യോഗിക വെബ് സൈറ്റായ www.sslcexamkerala.gov.in ല്‍ ഓണ്‍ലൈനേ‍ ആയി upload ചെയ്യേണ്ടതാണ്.

3.ഹെഡ്മാസ്റ്റർ/ചീഫ് സൂപ്രണ്ടിന്റെ മേൽ നോട്ടത്തിൽ CE സ്കോർ എൻട്രി നടത്തുമ്പോൾ സ്കൂളിന്റെ പേര് കുട്ടികളുടെ ബയോഡേറ്റാ എന്നിവ ശരിയാണെന്ന് ഉറപ്പ വരുത്തേണ്ടതാണ്. ഹെഡ്മാസ്റ്റർ സാക്ഷ്യപ്പെടുത്തി പ്രസിദ്ധികരിച്ച നിരന്തര മൂല്യനിർണയത്തിന്റെ സ്കോറും പരീക്ഷാഭവന്റെ വെബ്സൈറിലേയ്ക്ക് അപ്ലോഡ് ചെയ്യുന്ന നിരന്തര മൂല്യനിർണ്ണയ സ്കോറും ഒന്നു തന്നെയാണെന്ന് ഉറപ്പുവരുത്തേണ്ടതാണ്.
4.നിരന്തര മൂല്യനിർണ്ണയത്തിന്റെ സ്കോറുകൾ വെബ് സൈറ്റിലേയ്ക്ക് എൻടി നടത്തുവാന്‍ പരീക്ഷാ ഭവന്റെ ഔദ്യോഗിക വെബ്സൈറ്റായ www.sslcexamkerala.gov.in എന്ന വെബ് സൈറ്റിൽ പ്രവേശിച്ച സ്കൂൾ കോഡും പാസ്വേഡും നൽകി C,E Tabulation എന്ന link ല്‍ ക്ലിക്ക് ചെയ്ച് C.E. Mark Entry നടത്തേണ്ടതാണ്.
5. 07/02/2016 മുതൽ C,E Mark Entry തുടങ്ങാവുന്നതാണ്. 13-02-2016 വൈകുന്നേരം 5 മണിക്ക് മുഴുവൻ പരീക്ഷാർത്ഥികളുടെയും സി.ഇ.മാർക്കുകൾ enter ചെയ്തത് തീർക്കേണ്ടതാണ്.
6.നിരന്തര മൂല്യനിർണ്ണയത്തിന്റെ സ്കോറുകൾ ഓൺലൈൻ എൻട്രി നടത്തിയശേഷം ആയതിന്റെ പ്രിന്റൗട്ട് പ്രസിദ്ധീകരിച്ച നിരന്തര മൂല്യനിർണ്ണയ സ്കോറുമായി പരിശോധിച്ച് തെറ്റുകൾ ഒന്നും ഇല്ലെന്ന് ഹെഡ്മാസ്റ്റർ/ചീഫ് സൂപ്രണ്ടുമാർ ഉറപ്പുവരുത്തേണ്ടതാണ്.ഇതിനുശേഷം വെബ്സൈറ്റിൽ C,E_Mark_confirm ചെയ്യേണതാണ്. confirm ചെയ്തതു കഴിഞ്ഞാൽ പിന്നെ C.E Mark Edit ചെയ്യാനുള്ള അവസരം ഉണ്ടായിരിക്കുന്നതല്ല.
7. ഓൺലൈൻ എൻട്രി നടത്തിയ നിരന്തര മൂല്യനിർണ്ണയ സ്കോറുകളുടെ പ്രിന്റ് ഔട്ട് എടുത്ത് ഹെഡ്മാസ്റ്റർ/ചീഫ് സൂപ്രണ്ട് സാക്ഷ്യപ്പെടുത്തിയതിനുശേഷം പരീക്ഷാ ഭവനിൽ നിന്നും നൽകുന്ന പ്രത്യേക കവറിൽ സീൽ ചെയ്തത് 28-02-2016 ന് വൈകുന്നേരം 5 മണിക്ക് മുമ്പ് അതത് ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിൽ നൽകേണ്ടതാണ്. ഇത് നൽകുമ്പോൾ സി.ഇ മാർക്കുകളിൽ വ്യത്യാസമില്ലെന്നും അന്തിമമാണെന്നും ഉള്ള സർട്ടിഫിക്കറ്റ് കൂടി നൽകേണ്ടതാണ്.
8.നിരന്തര മൂല്യനിർണ്ണയത്തിന്റെ സ്കോർ അടങ്ങിയ കവറുകൾ എല്ലാ സ്കൂളുകളിൽ നിന്നും ലഭിച്ചതിനു ശേഷം ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ ആയത് ഒറ്റ ബണ്ടിലാക്കി പായ്ക്കക്ക് ചെയ്തതു വക്കേണ്ടതാണ്. എല്ലാ ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിൽ നിന്നും C,E Mark ബണ്ടിലുകൾ പരീക്ഷാഭവനിൽ നിന്നും നിയോഗിക്കുന്ന ജീവനക്കാർ ശേഖരിക്കുന്നതാണ്. ഇതു സംബന്ധിച്ചുള്ള നിർദ്ദേശം പിന്നീട് നൽകുന്നതാണ്.

സര്‍കുലര്‍ ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Sunday 17 January 2016

സംസ്ഥാന സ്കൂള്‍‍‍‍‍‍‍‍‍‍ കലോത്സവം 2016
http://www.schoolkalolsavam.in/


ജനുവരി 19 മുതല്‍ 25 വരെ തിരുവനന്തപുരത്ത് നടക്കുന്ന 56-ാമത് സംസ്ഥാന സ്കൂള്കലോത്സവം വിക്ടേഴ്സ് ചാനലില്തല്സമയം സംപ്രേഷണം ചെയ്യും. രാവിലെ പത്ത് മുതല്പരിപാടി അവസാനിക്കുന്നതുവരെ ഇടവിട്ട് സമയങ്ങളിലായാണ് സംപ്രേഷണം. മത്സര ഫലങ്ങള്ഉടന്പ്രേക്ഷകരിലെത്തിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. 30 ക്യാമറകളും പ്രധാനവേദിയില്സജ്ജീകരിച്ചിരിക്കുന്ന സ്റ്റുഡിയോയും വിക്ടേഴ്സ് തയ്യാറാക്കും. മത്സരങ്ങളില്വിജയികളായവരുടെ കലാപ്രകടനങ്ങള്‍, അഭിമുഖങ്ങള്എന്നിവയും സംപ്രേഷണം ചെയ്യും. .ടി@സ്കൂള്സജ്ജമാക്കിയ ആന്ഡ്രേയ്ഡ് ആപ്പ് ഗൂഗിളിന്റെ പ്ലേസ്റ്റോറില്ലഭിക്കും. സ്കൂള്കലോല്സവം ആപ്പ് സൗജന്യമായി ഡൗണ്ലോഡ് ചെയ്ത് മൊബൈലില്ഇന്സ്റ്റാള്ചെയ്താല്കലോല്സവവുമായി ബന്ധപ്പെട്ട എല്ലാ വിവരവും ഉപയോക്താക്കള്ക്ക് ശേഖരിക്കാം. കൂടാതെ www.schoolkalolsavam.in - ലെ ലിങ്കില്ഒരേസമയം പത്തുവേദികള്പ്രത്യക്ഷപ്പെടും. ഇതില്കാണാനാഗ്രഹിക്കുന്ന സ്റ്റേജില്ക്ലിക്ക് ചെയ്താല്അതില്നടക്കുന്ന പരിപാടി ലൈവായി കാണാം. എത്ര കൂടിയ ഡേറ്റയും ഞൊടിയിടയ്ക്കുള്ളില്പ്രത്യക്ഷപ്പെടുന്ന കണ്ടന്റ് ഡെലിവറി നെറ്റ്വര്ക്ക് വഴിയാണ് സൗകര്യം .ടി@സ്കൂള്ഒരുക്കിയിട്ടുള്ളത്

  RESULT DISPLAY

 


ORUKKAM HAND BOOK 2016 BY GENERAL EDUCATION DEPARTMENT

  Instructions: 

മുൻ വർഷങ്ങളിലേതു പോലെ കൂടുതൽ പ്രവർത്തനസാധ്യതകളുമായി പത്താം തരം വിദ്യാർത്ഥികളെ സഹായിക്കാൻ പൊതു വിദ്യഭ്യാസ വകുപ്പ് പ്രസിദ്ധീകരിക്കുന്ന ഒരുക്കം 2016 നിങ്ങളുടെ കൈകളിലെത്തുകയാണ് .ചിട്ടയായ പ്രവർത്തനങ്ങളിലൂടെ മുഴുവൻ കുട്ടി കളെയും മികച്ച നിലവാരത്തിലെത്തിക്കുകയാണ് നമ്മുടെ ലക്ഷ്യം. ഓരോ യൂണിറ്റും വിശകലനം ചെയ്യുകയും അതിന്റെ അടിസ്ഥാനത്തിൽ വിവിധ വ്യവഹാരരൂപങ്ങളിലൂടെ കടുന്നുപോകാനുള്ള അവസരമൊരുക്കുകയാണ് ഇത്തവണ ചെയ്തിരിക്കുന്നത്. പ്രവർത്തനങ്ങൾക്കിടയിൽ പഠിതാക്കൾ സ്വയം വിശകലനം നടത്തി താൻ ചെയ്തത് തന്റെ ഉൽപ്പന്നത്തെ വിശകലനം ചെയ്യുകയും വേണം. അധ്യാപകർ പ്രശ്നങ്ങൾ കുട്ടികളുമായി പങ്കുവയ്ക്കു കയും മറികടക്കാനാവശ്യമായ സഹായങ്ങൾ നൽകുകയും വേണം. ഇതിലെ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കേണ്ടതും കുട്ടികളുടെ മനസ്സിൽ ഉറപ്പിക്കേണ്ടതുമാണ്
1 Arabic
2 Chemistry
3 Hindi
4 Mathematics
5 Sanskrit
6 Urdu
7 Biology
8 English
9 Malayalam
10 Physics
11 Social Science


ORUKKAM 2016 ANSWERS - BIOLOGY

പത്താം തരം വിദ്യാര്‍ഥികളെ സഹായിക്കാന്‍ പൊതു വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയ ഒരുക്കം 2016 എന്ന പഠന പാക്കേജിലെ ജീവശാസ്ത്ര വിഷയത്തിലെ ചോദ്യങ്ങള്‍ക്ക് ഉത്തരം തയ്യാറാക്കി അയച്ച് തന്നിരിക്കുന്നത് എല്ലാവര്‍ക്കും സുപരിചിതനായ കൊട്ടോടി സ്കൂളിലെ (കാസര്‍ഗോഡ്)ശ്രീ എ.എം കൃഷ്ണന്‍ സാറാണ്. അദ്ദേഹത്തെ നാം ഓര്‍ക്കുന്നത് പരീക്ഷ സമയത്താണല്ലോ. 8,9,10 ക്സാസ്സുളിലെ ബയോളജി പരീക്ഷാ ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ തയായറാക്കി  മിക്ക ബ്ലോഗുകള്‍ക്കും അയച്ച് തരുന്നത് കൃഷ്ണന്‍ സാറാണ്.കൃഷ്ണന്‍ സാറിന് IT സ്കൂള്‍ ബ്ലോഗിന്റെ അഭിനന്ദനങ്ങള്‍..
ഒരുക്കം ബയോളജി ചോദ്യോത്തരങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി മോഡല്‍ പരീക്ഷ ഫെബ്രുവരി 8ന് തുടങ്ങി 12ന് അവസാനിക്കും
SSLC MODEL EXAM TIMETABLE

Monday 11 January 2016

SSLC IT MODEL EXAM 2016

പത്താംക്ലാസിലെ using software specially created for this year's model of IT exams began on January 18 and January 30, 2016, deadline-related technical problems and management പൂർത്തിയാക്കേണ്ടതാണ്.പരീക്ഷ സംശയനിവാരണത്തിനുമായി പ്രയോജനപ്പെടുത്തേണ്ടതാണ് service trainer, master of the district. If the problems can not be solved only at the district level to help buff Office of the State IT @ School Project. (04712529800)
Grant a temporary registration number, starting with a model of a trial in 99 children. To receive the following sequence.
99+ Division Code Division No. Code = A + solid class, denoted 01, B, denoted 02, in order to prepare the number registered in the study of class division and class C, No. 5, in which the child is to be given to the registered number 990305 in this manner should be distributed to students before an exam.

Tuesday 5 January 2016

കൊല്ലം റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവം - ഫൈനല്‍ റിസള്‍ട്ട്


കൊല്ലം റവന്യൂ ജില്ലാ സ്കൂള്‍ കലോത്സവം 
ഫൈനല്‍ റിസള്‍ട്ട്  9-30 PM
09.01.2016
https://sites.google.com/site/hindisabhaktra/2/allschoolwisepoint-16.pdf?attredirects=0&d=1

https://sites.google.com/site/hindisabhaktra/2/allschoolwisepoint-16.pdf?attredirects=0&d=1

https://sites.google.com/site/hindisabhaktra/2/total_points16.pdf?attredirects=0&d=1

Sunday 3 January 2016

ORUKKAM HAND BOOK 2016 BY GENERAL EDUCATION DEPARTMENT

  Instructions: 
മുൻ വർഷങ്ങളിലേതു പോലെ കൂടുതൽ പ്രവർത്തനസാധ്യതകളുമായി പത്താം തരം വിദ്യാർത്ഥികളെ സഹായിക്കാൻ പൊതു വിദ്യഭ്യാസ വകുപ്പ് പ്രസിദ്ധീകരിക്കുന്ന ഒരുക്കം 2016 നിങ്ങളുടെ കൈകളിലെത്തുകയാണ് .

2016-17 വര്‍ഷത്തേക്കുള്ള പാഠപുസ്തകങ്ങള്‍ക്ക് ഇൻഡന്റ് നല്‍കണം.

2016-17 അദ്ധ്യയന വർഷത്തേക്കാവശ്യമായ ഒന്ന് മുതൽ 10 വരെ ക്ലാസ്സുകളിലെ പാഠപുസ്തകങ്ങൾക്കുള്ള ഇൻഡന്റ് സ്കൂളുകളിൽ നിന്നും ഐടി സ്കൂൾ വെബ്സൈറ്റിൽ ഓൺലൈനായി 2016 ജനുവരി 2 മുതൽ 8 വരെ നൽകാവുന്നതാണ്.  സർക്കാർ / എയ്ഡഡ് സ്കൂളുകൾ മുൻ വർഷത്തെ പോലെ തന്നെ 2016-17 അദ്ധ്യയന വർഷത്തേക്കും ഓരോ സ്കൂളുകൾക്കും ആവശ്യമായ പാഠപുസ്തകങ്ങൾക്കുള്ള ഇൻഡന്റിംഗ് അതാത് സ്കൂളുകളില്‍നിന്നും നേരിട്ട്  www.itschool.gov.in എന്ന വെബ് സൈറ്റില്‍ നല്‍കേണ്ടതാണ്.
ഇൻഡന്റിംഗിനുള്ള വിവിധ ഘട്ടങ്ങൾ
www.itschool.gov.in എന്ന വെബ് സൈറ്റില്‍  Text Book Suply and Monitoring System എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് അതാത് സ്കൂളുകൾക്കുള്ള സമ്പൂർണ്ണ യൂസർ നെയിമും പാസ്വേഡും ഉപയോഗിച്ചാണ് ലോഗിൻ ചെയ്യേണ്ടത്. അതിനു ശേഷം സ്കൂൾ ഏത് സൊസൈറ്റിയുടെ കീഴിലാണ് വരുന്നതെന്ന് ക്ലിക്ക് ചെയ്ത് തെരഞ്ഞെടുക്കേണ്ടതുമാണ്. തുടർന്ന് എൻട്രി ഫോം ലിങ്കിൽ ക്ലിക്ക്  ചെയ്ത് സ്റ്റാൻഡേർഡ് സെലക്ട് ചെയ്യുമ്പോൾ അതാത് സ്റ്റാൻഡേർഡിൽ വരുന്ന ടൈറ്റിലുകൾ ലഭ്യമാകും. ഇതിൽ No. of books required എന്ന കോളത്തിൽ ഓരോ ടൈറ്റിലിലും വേണ്ട ബുക്കുകളുടെ എണ്ണം എന്റർ ചെയ്ത് സേവ് ചെയ്യേണ്ടതാണ്. Total students of Sampoorna എന്ന തസകെട്ടില്‍ കാണുന്ന കുട്ടികളുടെ എണ്ണം  സമ്പൂർണ്ണ പ്രകാരം 2016-17 വർഷത്തേക്ക് വരാവുന്ന കുട്ടികളുടെ എണ്ണമായിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എല്ലാ സ്കൂളുകളും അവരവരുടെ സൊസൈറ്റി മാപ്പ് ചെയ്തു എന്നത് ഉറപ്പുവരുത്തണം. 9, 10 ക്ലാസ്സുകളിലെ അതാത് വിഷയങ്ങളെടുക്കുന്ന അധ്യാപകരുടെ എണ്ണമനുസരിച്ച് ഓരോ അദ്ധ്യാപകർക്കും ഒരു ബുക്ക് വീതം അധികമായി ഇൻഡന്റ് ചെയ്യാവുന്നതാണ്. 2015-16 വർഷത്തിലെ ആറാം സാദ്ധ്യായ ദിവസത്തെ കുട്ടികളുടെ എണ്ണം ഐടിസ്കൂൾ അധികൃതർക്ക് അറിവുള്ളതാണ്. 2015-16 അദ്ധ്യയന വർഷത്തേക്കുള്ള കുട്ടികളുടെ എണ്ണം ഇൻഡന്റ് ചെയ്തപ്പോൾ സ്കൂൾ പ്രഥമാദ്ധ്യാപകർ എണ്ണത്തിന് ആനുപാതികമല്ലാതെ കൂടുതൽ പാഠപുസ്തകങ്ങൾക്ക് ഇൻഡന്റ് നൽകിയതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. 2015–17 അധ്യയന വർഷത്തിൽ കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി കൃത്യമായ പാഠപുസ്തകങ്ങൾ മാത്രം ഇൻഡന്റിംഗ് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ആതിനാൽ, സ്കൂൾ പ്രധാനാധ്യാപകർ കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി മാത്രം പാഠപുസ്തകങ്ങളുടെ ഇൻഡന്റിംഗ് നടത്താൻ ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത രീതിയിൽ ഇൻഡന്റിംഗ് നടത്തുന്നത് ഗൗരവമായി കണക്കാക്കുന്നതാണ്. മാത്രമല്ല 8.1.2016 നു ശേഷം തിരുത്തലുകൾ വരുത്തുന്നതിനും എഡിറ്റിംഗിനും യാതൊരു കാരണവശാലും സമയം അനുവദിക്കുന്നതുമല്ല. ആയതിനാൽ അപ്ഗ്രേഡ് ചെയ്ത ഇൻഡന്റിന്റെ പകർപ്പ് അതാത് പ്രധാനാധ്യാപകർ എടുത്ത് ഒപ്പുവച്ച് സൂക്ഷിക്കേണ്ടതാണ്..



നിര്‍ദ്ദേശങ്ങള്‍
  • സമ്പൂര്‍ണയില്‍ ഉള്‍പ്പെട്ടിട്ടുള്ള സ്കൂളുകള്‍ user nameഉം passwordഉം നല്‍കി login ചെയ്യുക
  • Entry form എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന windowയില്‍ ക്ലാസ് സെലക്ട് ചെയ്ത് submit ചെയ്യുക.
  • ക്ലാസ് സെലക്ട് ചെയ്ത് ആവശ്യം വേണ്ട Title കളുടെ എണ്ണം (Volume 1, Volume 2 പ്രത്യേകം രേഖപ്പെടുത്തേണ്ടതാണ്) Enter ചെയ്ത് Submit ചെയ്യുക.
  • No. of Books Requiredല്‍ ഓരോ ടൈറ്റിലിനും ആവശ്യംവേണ്ട ബുക്കുകളുടെ എണ്ണം രേഖപ്പെടുത്തണം.
  • ഗവണ്മെന്റ് / എയ്ഡഡ് സ്കൂളുകള്‍ Society തെരഞ്ഞെടുത്തത് ശരിയാണോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്. 
  • Text book online indent website
  • Instructions for Unrecognized Schools   
  • Register unrecognised School
  • Form for Registration of Unrecognised Schools
  • സര്‍ക്കുലര്‍
    ഇവിടെ