എസ് എസ് എല്‍ സി ഐ.ടി മോഡല്‍ പരീക്ഷ ജനുവരി 30 ന് തുടങ്ങി ഫെബ്രുവരി 10 നകം പൂ‍ര്‍ത്തിയാക്കണം.

Wednesday 23 September 2015



സാങ്കേതിക രംഗത്തുണ്ടാകുന്ന മാറ്റങ്ങളെ ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍ക്കുപയോഗിക്കണം: എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി
കുട്ടികള്‍ക്കുള്ള ഇലക്ട്രോണിക്സ് @ സ്കൂള്‍ പദ്ധതിയുടെയും 'റാസ്ബെറി പൈ' കമ്പ്യൂട്ടര്‍ കിറ്റിന്റെയും വിതരണ ഉത്ഘാടനം


ആധുനിക സാങ്കേതിക രംഗത്തുണ്ടാകുന്ന നൂതന സംവിധാനങ്ങളെ നാശോന്മുഖ പ്രവര്‍ത്തനങ്ങള്‍ക്കല്ല സൃഷ്ട്യുന്‍മുഖമായ, ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കണം. അങ്ങനെ ഉപയോഗിക്കുന്നതിലൂടെ കൂടുതല്‍ ലളിതമായ ജീവിതവും ഭരണ നിര്‍വഹണവും സാധ്യമാകും. സമസ്ത വിജ്ഞാനവും വിരല്‍ തുമ്പില്‍ ലഭ്യമാകുന്ന കാലത്ത് അറിവിനെ ശരിയിലേക്ക് നയിച്ച് മുന്നോട്ടു പോകാനാവശ്യമായ മൂല്യബോധം കൂടി വിദ്യാര്‍ത്ഥികള്‍ക്കുണ്ടാകണമെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി പറ‍ഞ്ഞു. കൊല്ലം വിമലഹൃദയ ഗേള്‍സ് ഹൈസ്കൂളില്‍ വിദ്യാഭ്യാസ വകുപ്പ്, .ടി വകുപ്പ്, .ടി@ സ്കൂള്‍ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ നടന്ന റാസ്ബെറി പൈ കമ്പ്യൂട്ടര്‍ കുട്ടികള്‍ക്കു നല്‍കി ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു സ്‌കൂളില്‍ രണ്ട്‌ വിദ്യാര്‍ത്ഥികള്‍ക്കെന്ന നിലയില്‍ ആകെ 540 വിദ്യാര്‍ത്ഥികള്‍ക്കാണ് ഇതു നല്‍കിയത്. വിദ്യാര്‍ത്ഥികള്‍ക്ക്‌ ഇലക്‌ട്രോണിക്‌സില്‍ പ്രായോഗിക പരിശീലനം നല്‍കുന്നതിനായി ഇലക്‌ട്രോണിക്‌സ് അറ്റ്‌ സ്‌കൂള്‍ പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ 236 ഹൈസ്‌കൂളുകള്‍ക്ക്‌ ഇലക്‌ട്രോണിക്‌സ് കിറ്റുകളുടെ വിതരണം കൊല്ലം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ എന്‍.. അഗസ്റ്റിന്‍ നിര്‍വഹിച്ചു. .. അസീസ് എം.എല്‍.എ അധ്യക്ഷനായിരുന്നു. ഐടി@സ്കൂള്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി. അശോക്‌കുമാര്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി.പി. തങ്കം, സ്കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ പ്രിയാ മേരി, ഐടി@സ്കൂള്‍ മാസ്റ്റര്‍ ട്രെയിനര്‍ കോര്‍ഡിനേറ്റര്‍ ടി.. അബ്ദുള്‍ അസീസ്, കണ്ണന്‍ ഷണ്‍മുഖം, ജി.പി. മോഹന്‍ദാസ് എന്നിവര്‍ സംസാരിച്ചു.

No comments:

Post a Comment