എസ് എസ് എല്‍ സി ഐ.ടി മോഡല്‍ പരീക്ഷ ജനുവരി 30 ന് തുടങ്ങി ഫെബ്രുവരി 10 നകം പൂ‍ര്‍ത്തിയാക്കണം.

Sunday 26 April 2015

SSLC REVISED RESULTS

എസ്.എസ്.എല്‍.സി ഫലത്തിലെ പിഴവുകള്‍ പരിഹരിച്ച് വീണ്ടും ഫല പ്രഖ്യാപനം നടത്തി.  വിജയശതമാനത്തില്‍ 0.58 ശതമാനം വര്‍ധന. വിജയശതമാനം 97.99 ല്‍നിന്ന് 98.57 ആയി ഉയര്‍ന്നു. 2700 പേര്‍കൂടി വിജയിച്ചു. 99.38 ശതമാനം വിജയം നേടിയ കോഴിക്കോട്, കോട്ടയം ജില്ലകളിലാണ് മുന്നില്‍. പാലക്കാട് ജില്ലയാണ് ഏറ്റവും പിന്നില്‍. എന്നാല്‍, പാലക്കാട്ടെ വിജയശതമാനം 96.41 ല്‍നിന്ന് 97.16 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്.പുതുക്കിയ ലിസ്റ്റില്‍  RAL  എന്ന് രേഖപ്പെടുത്തിയിട്ടുള്ള സ്കൂളുകളുടെ അധികൃതര്‍ ഉടന്‍ പരീക്ഷാ ഭവനുമായി ബന്ധപ്പെടാന്‍ നിര്‍ദേശം..

SSLC RESULTS 2015 - New
Kerala Results (Notes)
School wise Result

Saturday 25 April 2015

കുട്ടികള്‍ക്കുള്ള 'റാസ്ബെറി പൈ' കമ്പ്യൂട്ടര്‍ പരിശീലനം


ഐടി@സ്കൂള്‍ നടത്തിയ പ്രോഗ്രാമിംഗ് അഭിരുചി പരീക്ഷയില്‍ ഒന്നാമതെത്തിയ വിദ്യാര്‍ത്ഥിക്കുള്ള റാസ്പ്ബെറി പൈ കമ്പ്യൂട്ടര്‍ പരിശീലനം ജില്ലയിലെ പത്ത്  കേന്ദ്രങ്ങളില്‍ തിങ്കളാഴ്ച രാവിലെ 10 മണിക്ക് ആരംഭിക്കും. .ടി വകുപ്പ്, സ്റ്റാര്‍ട്ട് അപ്പ് വില്ലേജ്, വിദ്യാഭ്യാസ വകുപ്പ് എന്നിവര്‍ സംയുക്തമായാണ് ' ലേണ്‍ ടു കോഡ് ' എന്ന പദ്ധതി സംഘടിപ്പിക്കുന്നത്. അഞ്ചു ദിവസം നീണ്ടു നില്‍ക്കുന്ന പരിശീലന പരിപാടിയില്‍ കുട്ടികള്‍ സ്ക്രാച്ച്, പൈതണ്‍ പ്രോഗ്രാമിംഗ്, റോബോട്ടിക്സ് തുടങ്ങിയവയില്‍ പരിശീലനം നേടും. തെരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ പരിശീലന കേന്ദ്രങ്ങളിലെത്തണം.
പരിശീലന കേന്ദ്രങ്ങള്‍
ജില്ലാ റിസോഴ്സ് സെന്റര്‍, പട്ടത്താനം, കൊല്ലം
ഗവ.ജി.എച്ച്.എസ്.എസ് . ശങ്കരമംഗലം ചവറ
ഗവ. മോഡല്‍ ഹൈസ്കൂള്‍ കരുനാഗപ്പള്ളി
എസ്.എന്‍.എസ്.എം. ഹൈസ്കൂള്‍ , ഇളമ്പള്ളൂര്‍ ,കുണ്ടറ
എം.ടി. ഹൈസ്കൂള്‍ കൊട്ടാരക്കര
ഗവ.വി.എച്ച്.എസ്.എസ് കുളക്കട
ഗവ.എച്ച്.എസ്.എസ് പുനലൂര്‍
ഗവ.ജി.എച്ച്.എസ്.എസ് അഞ്ചല്‍ ഈസ്റ്റ്, പുനലൂര്‍,
ഗവ.ജി.എച്ച്.എസ്.എസ് ചടയമംഗലം
 ഗവ.ജി.എച്ച്.എസ് പൂയപ്പള്ളി കൊട്ടാരക്കര

Monday 20 April 2015

SSLC RESULT ANNONCED


എസ്.എസ്.എല്‍.സി പരീക്ഷാഫലം  പ്രസിദ്ധീകരിച്ചു. 97.99 ആണ് ഇത്തവണത്തെ വിജയശതമാനം. കഴിഞ്ഞ വര്‍ഷേത്തേക്കാള്‍ 2.52 ശതമാനം കുട്ടികള്‍ ഇത്തവണ കൂടുതല്‍ വിജയിച്ചു. കഴിഞ്ഞ വര്‍ഷം വിജയശതമാനം 95.47 ആയിരുന്നു.




SCHOOL WISE RESULTS CLICK HERE
www.prd.kerala.gov.in 
www.result.prd.kerala.gov.in 
www,kerala.gov.in
www.keralaresults.nic.in
www.results.kerala.nic.in

 Result Analyser Website 

Saturday 18 April 2015

SSLC RESULT 2015


എസ്.എസ്.എല്‍.സി പരീക്ഷ : ഫലപ്രഖ്യാപനം 20 ന്
2015 മാര്‍ച്ച് മാസത്തില്‍ നടത്തിയ എസ്.എസ്.എല്‍.സി പരീക്ഷയുടെ ഫലം ഏപ്രില്‍ 20 തിങ്കളാഴ്ച നാല് മണിക്ക് വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിക്കും. പ്രഖ്യാപിച്ചാലുടന്‍
www.prd.kerala.gov.in
kerala.gov.in
www.result.prd.kerala.gov.in
www.keralaresults.nic.in
www.results.kerala.nic.in
Register No wise Reults Districtwise results
എന്നീ വെബ് സൈറ്റുകളുടെ ലിങ്കുകളില്‍ ക്ലിക്ക് ചെയ്ത് ഫലം അറിയാം.
എസ്.എസ്.എല്‍.സി പരീക്ഷാഫലം കോള്‍സെന്ററിലൂടെയും
2015 എസ്.എസ്.എല്‍.സി പരീക്ഷാഫലം ഏപ്രില്‍ 20 ന് ഔദ്യോഗികമായി പ്രഖ്യാപിച്ചതിനുശേഷം ഗവണ്‍മെന്റ് കോള്‍സെന്റര്‍ (സിറ്റിസണ്‍സ് കോള്‍സെന്റര്‍) മുഖേന അറിയാം. ബി.എസ്.എന്‍.എല്‍ (ലാന്‍ഡ് ലൈന്‍) 155 300, ബി.എസ്.എന്‍.എല്‍ (മൊബൈല്‍) 0471 - 155 300, മറ്റ് സേവനദാതാക്കള്‍ - 0471 - 2335523, 2115054, 2115098.
സഫലം : എസ്.എസ്.എല്‍.സി ഫലം തത്സമയം അറിയാന്‍ സംവിധാനം
ഇക്കൊല്ലത്തെ എസ്.എസ്.എല്‍.സി പരീക്ഷാഫലം തത്സമയം അറിയാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് എസ്.എം.എസ്. സംവിധാനം ഏര്‍പ്പെടുത്തും. ഔദ്യോഗിക ഫലപ്രഖ്യാപനം കഴിഞ്ഞാലുടന്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറുകളില്‍ ഫലം അറിയിക്കാനുള്ള സംവിധാനം ഐ.ടി.@സ്‌കൂള്‍ പ്രോജക്ടാണ് നടപ്പാക്കുന്നത്. ഇതിനായിresults.itschool.gov.in എന്ന വെബ്‌സൈറ്റില്‍ മൊബൈല്‍ നമ്പറും വിദ്യാര്‍ത്ഥിയുടെ രജിസ്റ്റര്‍ നമ്പറും നല്‍കണം. google playstore -ല്‍ നിന്ന് സഫലം (Saphalam)ഡൗണ്‍ലോഡ് ചെയ്താല്‍ ഫലം അറിയാന്‍ കഴിയും. ഏപ്രില്‍ 18 മുതല്‍ മൊബൈല്‍ ഫോണ്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും സഫലം ഡൗണ്‍ലോഡ് ചെയ്യുന്നതിനും സൗകര്യം ഒരുക്കിയിട്ടുണ്ട്.

Friday 10 April 2015

നാഷണല്‍ മീന്‍സ് കം മെരിറ്റ് സ്‌കോളര്‍ഷിപ്പ് - ഫലം പ്രസിദ്ധീകരിച്ചു


എസ്.സി..ആര്‍.ടി(S.C.E.R.T) 2014 നവംബര്‍ രണ്ടിന് എട്ടാം ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി നടത്തിയ നാഷണല്‍ മീന്‍സ് കം മെരിറ്റ് സ്‌കോളര്‍ഷിപ്പ് പരീക്ഷയുടെ(NMMSE) ഫലംപ്രസിദ്ധപ്പെടുത്തി..വിജയികള്‍ സ്‌കൂള്‍ അധികാരികളുമായി ബന്ധപ്പെടണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.