എസ് എസ് എല്‍ സി ഐ.ടി മോഡല്‍ പരീക്ഷ ജനുവരി 30 ന് തുടങ്ങി ഫെബ്രുവരി 10 നകം പൂ‍ര്‍ത്തിയാക്കണം.

Wednesday 29 July 2015

Premtric Scholarship (Minority) 2015-2016

Those who cannot find their in the National Scholarship Portal are requested to REGISTER THEIR SCHOOL in the following LINK

Application 2015-2016 | Instructions for Applicants
Instructions For Applicants studying in IX,X std | Directions to HM

ഈ വര്‍ഷം മുതല്‍ ഒമ്പതും പത്തും ക്ലാസ്സുകളിലെ കുട്ടികള്‍ MINORITY PREMATRIC SCHOLARSHIP ന് അപേക്ഷിക്കേണ്ടത്, കേന്ദ്ര സര്‍ക്കാരിന്റെ സ്കോളര്‍ഷിപ്പ് വെബ്സൈറ്റിലൂടെ ആണ്ഈ പോര്‍ട്ടല്‍ വഴി മൈനോറിറ്റി സ്കോളര്‍ഷിപ്പിന് അപേക്ഷിക്കേണ്ട വിധത്തെ സ്ക്രീന്‍ഷോട്ടുകള്‍ സഹിതം വിശദീകരിച്ചിരിക്കുന്നു.


ഇതില്‍ മെയിന്‍ മെനുവിലെ Student Login ലൂടെയോ വലതു വശത്തായി “Who Am I” എന്ന ലിങ്കിലൂടെയോ Student Login സാധ്യമാണ്. Institution Login, Official Login, State Admin Login, എന്നിവയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മെയിന്‍ മെനുവിലെ Services ല്‍ Register School/College എന്നതിലൂടെ ഏതെല്ലാം സ്കൂളുകള്‍ ലിസ്റ്റിലുണ്ടെന്ന് അറിയാം. ഈ ലിസ്റ്റില്‍ ഉള്‍പ്പെടാത്തവര്‍ക്ക് ഇതേ മെനുവിലൂടെ സ്കൂള്‍ രജിസ്റ്റര്‍ ചെയ്യണം. സ്കൂള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് UDISE Code അനിവാര്യമാണ്.

Tuesday 28 July 2015

ന്യൂനപക്ഷ പ്രീ-മെട്രിക് സ്‌കോളര്‍ഷിപ്പ്

2015-16ലെ ന്യൂനപക്ഷ പ്രീ-മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഓഗസ്റ്റ് 31ലേക്ക് മാറ്റി. 2014-15 വര്‍ഷത്തില്‍ ബാങ്ക് അക്കൗണ്ട് വിവരങ്ങളില്‍ തെറ്റുതിരുത്തി അപ്‌ഡേറ്റ് ചെയ്യുവാനുള്ള തീയതി ജൂലൈ 31 വരെ നീട്ടി.

HOMAGE TO Dr. APJ ABDUL KALAM

ABDUL

The genius scientist , the great motivator the great teacher, the great Indian and the greatest simple and humble man.........


Pranaams sir.......



Asok Kumar.P

Wednesday 22 July 2015

ഒ.ഇ.സി. ലംപ്‌സം ഗ്രാന്റ് : സ്‌കൂളുകള്‍ ഡാറ്റാ എന്‍ട്രി നടത്തണം

സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ. സ്‌കൂളുകളില്‍ പഠിക്കുന്ന ഒ.ഇ.സി. വിഭാഗം വിദ്യാര്‍ത്ഥികളുടെ ലംപ്‌സം ഗ്രാന്റ്/ട്യൂഷന്‍ ഫീസ് എന്നിവ സംബന്ധിച്ച വിവരം സ്‌കൂളുകള്‍ www.scholarship.itschool.gov.inഎന്ന സ്‌കോളര്‍ഷിപ്പ് പോര്‍ട്ടല്‍ മുഖേന ജൂലൈ 30-നകം ഡാറ്റാ എന്‍ട്രി നടത്തണം. സ്‌കൂള്‍ കോഡ്/പാസ്‌വേര്‍ഡ് എന്നിവ സംബന്ധിച്ച വിവരങ്ങള്‍ക്ക് ഐ.റ്റി@സ്‌കൂളുമായി ബന്ധപ്പെടാം. ഫോണ്‍ : 0474-24743066, ഇ-മെയില്‍ dcklm@itschool.gov.in, 

Tuesday 21 July 2015


Wednesday 15 July 2015

പ്രീമെട്രിക്ക് 2014-15 ലെ അക്കൗണ്ട് വിവരങ്ങള്‍

2014-15 വര്‍ഷത്തെ പ്രീ മെട്രിക്ക് സ്കോളര്‍ഷിപ്പിന് അര്‍ഹരായ വിദ്യാര്‍ഥികളില്‍ ചിലരുടെ ആനുകൂല്യങ്ങള്‍ ബാങ്ക് വിശദാംശങ്ങള്‍ തെറ്റായതിനാല്‍ നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്നും ആയത് എഡിറ്റ് ചെയ്ത് ജൂലൈ 17നകം പ്രീ മെട്രിക്ക് സ്കോളര്‍ഷിപ്പ് സൈറ്റില്‍ അപ്‌ഡേറ്റ് ചെയ്യണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇതിലെ പല വിദ്യാര്‍ഥികളുടെയും ബാങ്ക് വിശദാംശങ്ങള്‍ ഒറിജിനല്‍ രേഖകളുമായി ഒത്തു നോക്കിയതില്‍ തെറ്റുകള്‍ കാണുന്നില്ല. ഇതുമായി ബന്ധപ്പെട്ട് ഫോറത്തിന് വേണ്ടി DPI ഓഫീസിലെ ബന്ധപ്പെട്ട സെക്ഷനുമായി ബന്ധപ്പെട്ടപ്പോള്‍ അക്കൗണ്ടുമായി ബന്ധപ്പെട്ട കാരണങ്ങളാല്‍ തന്നെയാണെന്നും ജോയിന്റ് അക്കൗണ്ടിലെ ആദ്യ പേര് കുട്ടിയുടേതല്ലാത്തതോ IFSC കോഡില്‍ 0-ന് പകരം ഇംഗ്ലീഷ് അക്ഷരമാലയിലെ O വന്നതോ അക്കൗണ്ട് നമ്പരിലെ ആദ്യത്തെ അക്കങ്ങളായ പൂജ്യം(ഉണ്ടെങ്കില്‍ അവ) ഉള്‍പ്പെടാത്തതോ ആവാം കാരണമെന്ന മറുപടി ആണ് ലഭിച്ചത്. ഇതുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍ 0471 - 2328438. അക്കൗണ്ട് വിവരങ്ങള്‍ തിരുത്തുന്നതിന് ഇവിടെ നിന്നും ലഭിക്കുന്ന ലിങ്കിലൂടെ ലോഗിന്‍ ചെയ്യുമ്പോള്‍ ലഭിക്കുന്ന സ്കൂളിന്റെ പേജിലെ Reports എന്ന പേജിലെ താഴെക്കാണുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുക

Sunday 12 July 2015

SETICalc- An ICT application to self evaluate -

 Circles (Class X)

പത്താം തരം ഗണിത പാഠപുസ്തകത്തിലെ വൃത്തങ്ങള്‍ എന്ന പാഠഭാഗത്തെ ആസ്പദമാക്കി TSNMHS, കുണ്ടൂര്‍കുന്നിലെ പ്രമോദ് മൂര്‍ത്തി സാര്‍ തയ്യാറാക്കിയ SETICalc(Self Evaluation Tool in Calc) എന്ന ഐ.സി.ടി അപ്ലികെഷന്‍ ഇവിടെ പരിചയപ്പെടുത്തുന്നു. പത്താം ക്സാസ്സില്‍  പഠിക്കുന്ന കുട്ടികള്‍ക്കു ഇത് ഉപകാരപ്രദമാകും എന്ന് പ്രത്യാശിക്കുന്നു. ഈ സോഫ്ട് വെയര്‍ അയച്ചു  തന്ന പ്രമോദ് മൂര്‍ത്തി സാറിന് IT@ സ്കൂള്‍ ബ്ലോഗിന്റെ അഭിനന്ദനങ്ങള്‍
പത്താം തരം ഗണിത പാഠപുസ്തകത്തിലെ വൃത്തങ്ങള്‍ എന്ന പാഠഭാഗത്തെ  SETICalc ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

TEACHERS PACKAGE 2015

                                             അധ്യാപക പാക്കേജ്
    2010-11 ലെ തസ്തിക നിര്‍ണ്ണയം തന്നെ 2014-15 വര്‍ഷത്തേക്ക് തുടരുന്നതായിരിക്കും.  2010-11 ല്‍ നിലവിലുണ്ടായിരുന്ന തസ്തികകളില്‍ 2011-12 ന് ശേഷം രാജി, മരണം, റിട്ടയര്‍മെന്റ്, പ്രൊമോഷന്‍, സ്ഥലംമാറ്റം എന്നീ തസ്തികകളില്‍ നിയമിക്കപ്പെട്ടവര്‍ക്ക് 1:30/1:35 അനുപാതം അനുസരിച്ച് അംഗീകാരം നല്‍കാവുന്നതാണ്.  2011-12 മുതല്‍ 2014-15 വരെ നടത്തിയ നിയമനങ്ങള്‍ക്ക് ഇപ്രകാരം പ്രാബല്യം ഉണ്ടായിരിക്കും.
    2015-16 മുതല്‍ കെ.ഇ.ആര്‍ പ്രകാരം 1:45  അനുപാതം അനുസരിച്ചായിരിക്കും തസ്തികകള്‍ അനുവദിക്കുക.
    2015-16 മുതല്‍ മേല്‍ പ്രകാരം തസ്തിക നിര്‍ണ്ണയം നടത്തുമ്പോള്‍ രാജി, മരണം, റിട്ടയര്‍മെന്റ്, പ്രൊമോഷന്‍, സ്ഥലമാറ്റം എന്നീ തസ്തികകളില്‍ 2011-12 ന് ശേഷം നിയമിച്ചവര്‍ പുറത്തുപോകുന്ന സാഹചര്യം ഉണ്ടായാല്‍ അവരെ ശമ്പളം നല്‍കി സംരക്ഷിക്കുന്നതാണ്.

Tuesday 7 July 2015

SETIGam PHYSICS Class VIII - Chapter 9 - chalanam(Motion)


പുതുക്കിയ എട്ടാം ക്ലാസ് ഫിസിക്സ് പാഠപുസ്തകത്തിലെ ചനനം എന്ന അധ്യായത്തെ അടിസ്ഥാനമാക്കി TSNMHS, കുണ്ടൂര്‍കുന്നിലെ പ്രമോദ് മൂര്‍ത്തി സാര്‍ തയ്യാറാക്കിയ SETIGAM പരിചയപ്പെടുത്തുന്നു. മുമ്പ് അവതരിപ്പിച്ച സെറ്റിഗാമുകളെപ്പോലെ ചുവടെയുള്ള ലിങ്കില്‍ നിന്നും ഇത് ഡൗണ്‍ലോഡ് ചെയ്ത് കമ്പ്യൂട്ടറില്‍ സേവ് ചെയ്യുക. ഇപ്പോള്‍ ലഭിച്ച ഫയലിനെ Right Click ചെയ്ത് Extract Here നല്‍കിയാല്‍ അതെ Location-ല്‍ setigamphysics_viii_09.gambas എന്ന പേരില്‍ ഒരു ഫയല്‍ സേവ് ചെയ്യപ്പെട്ടിട്ടുണ്ടാവും ഇതില്‍ ഡബിള്‍ ക്ലിക്ക് ചെയ്ത് ഈ പ്രോഗ്രാം പ്രവര്‍ത്തിപ്പിക്കാവുന്നതാണ്.പ്രമോദ് മൂര്‍ത്തി സാരിന് IT @ സ്കൂള്‍ ബ്ലോഗിന്റെ അഭിനന്ദനങ്ങള്‍
ചലനം എന്ന പാഠഭാഗത്തിലെ  SETIGAM ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്

Sunday 5 July 2015

അറിയിപ്പുകള്‍

  •  പബ്ലിക് സര്‍വീസ് കമ്മീഷന്‍ മുഖേനയുള്ള നിയമനങ്ങള്‍, തസ്തികമാറ്റം മുഖേനയുള്ള നിയമനങ്ങള്‍, സ്ഥാനക്കയറ്റം തുടങ്ങിയവക്ക് കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ നടത്തുന്ന പത്താംതരം തുല്യതാ പരീക്ഷ എസ്.എസ്.എല്‍.സി. യ്ക്ക് തത്തുല്യമായി അംഗീകരിച്ച് ഉത്തരവായി. ഉത്തരവ് ഡൗണ്‍ലോഡ്സില്‍
  • പൊതുവിദ്യാഭ്യാസ വകുപ്പില്‍ സ്ഥാനക്കയറ്റത്തിന് അര്‍ഹതയുള്ള അധ്യാപക/അധ്യാപകേതര ജീവനക്കാരുടെ സെലക്ട് ലിസ്റ്റ് തയ്യാറാക്കുന്നു. 2012 ജനുവരി ഒന്നു മുതല്‍ 2014 ഡിസംബര്‍ 31 വരെയുള്ള മൂന്ന് വര്‍ഷത്തെ കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ടുകള്‍ ജൂലൈ എട്ടിന് മുമ്പ് ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടര്‍ മുഖാന്തിരം പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തില്‍ ലഭ്യമാക്കണം. വിശദ വിവരങ്ങള്‍ ഡൗണ്‍ലോഡ്സില്‍

Wednesday 1 July 2015

MAIN DECISIONS TAKEN ON THE QIP MEETING HELD  AT DPI OFFICE ON 01/07/2015

  • QUARTERLY EXAM 2015 WILL COMMENCE FROM SEPTEMBER 9 (AFTER ONAM VACATION)
  • SRG TRAINING WILL BE HELD  ON 13 AND 14 TH OF JULY
  • DRG TRAINING WILL BE HELD ON 15 AND 16TH OF JULY

ചിത്രരചനാ മത്സരം

സംസ്ഥാന സഹകരണ യൂണിയന്റെ ആഭിമുഖ്യത്തില്‍ അന്തര്‍ദേശീയ സഹകരണദിനം ആചരിക്കുന്നതിന്റെ ഭാഗമായി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ജൂലൈ നാലിന് അന്തര്‍ദേശീയ ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. മത്സരത്തില്‍ പങ്കെടുക്കുവാന്‍ താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ അതാതു ജില്ലകളിലെ സംസ്ഥാന സഹകരണ യൂണിയന്റെ കീഴിലുള്ള സഹകരണ പരിശീലന കോളേജുകള്‍, കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ പ്രിന്‍സിപ്പല്‍മാരുമായി ബന്ധപ്പെടണം.

ന്യൂനപക്ഷ വിഭാഗം പ്രീ-മെട്രിക് സ്‌കോളര്‍ഷിപ്പ്

ന്യൂനപക്ഷ വിഭാഗം പ്രീ-മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാന്‍ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സ്വന്തം പേരിലുള്ള ബാങ്ക് അക്കൗണ്ട് നമ്പര്‍, ഐ.എഫ്.എസ്. കോഡ് (ദേശസാല്‍കൃത/ഷെഡ്യൂള്‍ഡ് ബാങ്കുകളുടെ) എന്നിവ എടുക്കണം. ആധാര്‍ നമ്പര്‍ ഉള്ളവര്‍, ആയത് ബാങ്ക് അക്കൗണ്ട് നമ്പരുമായി സീഡ് ചെയ്യണമെന്നും അല്ലാത്തവര്‍ എത്രയും പെട്ടെന്ന് ആധാര്‍ നമ്പര്‍ എടുക്കേണ്ടതാണെന്നും അറിയിച്ചു. 
സര്‍ക്കുലര്‍ ഇവിടെ
Application ഇവിടെ

ഇനി എല്ലാവര്‍ക്കും ഡിജിറ്റല്‍ ലോക്കര്‍

സംസ്ഥാന വ്യാപകമായി നടത്തിവരുന്ന ഇ-ഡിസ്ട്രിക്ട് പദ്ധതിയിലൂടെ പൊതുജനങ്ങള്‍ക്ക് ലഭ്യമാകുന്ന വിവിധയിനം സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ ഡിജിറ്റല്‍ ലോക്കറിലേക്ക് സൂക്ഷിക്കാനും പിന്നീട് ആവശ്യാനുസരണം ലോക്കറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാനും സാധിക്കുന്ന സംവിധാനം നിലവില്‍ വരുന്നു. ഇത്തരത്തില്‍ ഒരു വ്യക്തിക്ക് ഡിജിറ്റല്‍ ലോക്കര്‍ അക്കൗണ്ട് തുടങ്ങുന്നതിന് ആ വ്യക്തിയുടെ ആധാര്‍ നമ്പര്‍ മാത്രമാണ് ആവശ്യമായി വരുന്നത്. ഇത്തരത്തില്‍ വ്യക്തിഗത സര്‍ട്ടിഫിക്കറ്റുകളും, മറ്റ് രേഖകളും ഡിജിറ്റല്‍ ലോക്കറില്‍ വളരെ സുരക്ഷിതമായി സൂക്ഷിക്കുന്നതിനോടൊപ്പം ഭാവിയില്‍ തൊഴില്‍ സംബന്ധമായോ മറ്റേതെങ്കിലും ആവശ്യങ്ങള്‍ക്കായോ അപേക്ഷ സമര്‍പ്പിക്കേണ്ടി വരുമ്പോള്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ നല്‍കുന്നതിനു പകരം ആധാര്‍ നമ്പര്‍ മാത്രം നല്‍കിയാല്‍ മതിയാകും.