എസ് എസ് എല്‍ സി ഐ.ടി മോഡല്‍ പരീക്ഷ ജനുവരി 30 ന് തുടങ്ങി ഫെബ്രുവരി 10 നകം പൂ‍ര്‍ത്തിയാക്കണം.

Tuesday 23 June 2015

HOW TO CREATE DATA ENTRY USER IN SAMPOORNA

Date Entry Users in Sampoorna
     സമ്പൂര്‍ണ്ണയുമായി ബന്ധപ്പെട്ട് നിരവധി പേര്‍ ഉന്നയിച്ച ഒരു സംശയമാണ് Admin Level-ല്‍ നിന്ന് മാറ്റി മറ്റ് Users-നെ തയ്യാറാക്കാമോ എന്ന്. പ്രധാനാധ്യാപകന്റെ Username, Password ഇവ എല്ലാ അധ്യാപകര്‍ക്കും നല്‍കുന്നത് ഒഴിവാക്കുന്നതിന് ഇത് ഉപകരിക്കും. ഒരു വിദ്യാലയത്തിലെ പ്രധാനാധ്യാപകന് അതെ വിദ്യാലയത്തിലെ വിവിധ ക്ലാസ് അധ്യാപകര്‍ക്ക് അവരുടെ ക്ലാസുകളിലെ വിദ്യാര്‍ഥികളുടെ വിശദാംശങ്ങള്‍ എഡിറ്റ് ചെയ്യുന്നതിനും തിരുത്തലുകള്‍ വരുത്തുന്നതിനും School-ന്റെ Username ,Password ഇവക്ക് പകരം അവര്‍ക്ക് സ്വന്തമായി Username , Password നല്‍കി User-മാരായി നല്‍കുന്നതിനുള്ള സംവിധാനം സമ്പൂര്‍ണ്ണയില്‍ നിലവിലുണ്ട്. പരിമിതമായ പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് ഇവര്‍ക്ക് അനുവദിച്ചു നല്‍കിയിരിക്കുന്നത്. അവര്‍ക്ക് അനുവാദം നല്‍കിയിരിക്കുന്ന ക്ലാസുകളിലെ കുട്ടികളുടെ വിശദാംശങ്ങള്‍ എഡിറ്റ് ചെയ്യുക മാത്രമേ ഇവര്‍ക്ക് സാധിക്കൂ. മറ്റ് ക്ലാസുകളിലെ കുട്ടികളുടെ വിശദാംശങ്ങള്‍ ഇവര്‍ക്ക് കാണാമെങ്കിലും എഡിറ്റ് ചെയ്യുക അസാധ്യമാവും. ഇതിനായി നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ താഴെ വിശദീകരിക്കുന്നു.

Monday 22 June 2015

അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

ഈ വര്‍ഷത്തെ സംസ്ഥാന അധ്യാപക അവാര്‍ഡ്, പി.ടി.എ. അവാര്‍ഡ്, പ്രൊ.ജോസഫ് മുണ്ടശേരി സ്മാരക സാഹിത്യ അവാര്‍ഡ് എന്നിവയ്ക്കു് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങള്‍ക്ക്  ഇവിടെ ക്ലിക്ക് ചെയ്യുക

SETIGAM


 എട്ടാം ക്ലാസ് പാഠപുതുക്കിയ പുസ്തകങ്ങളില്‍ ഫിസിക്സ് , ഗണിതം , ബയോളജി  വിഷയങ്ങളിലെ ആദ്യ പാഠഭാഗങ്ങളെയും, ഒമ്പതാ ക്സാസിലെ ഗണിത വിഷയത്തെ എല്ലാ പാഠഭാഗങ്ങളെയും  ആസ്പദമാക്കി കുണ്ടൂര്‍ക്കുന്ന് TSNMHS-ലെ പ്രമോദ് മൂര്‍ത്തി സാര്‍ തയ്യാറാക്കിയ SETIGAM ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. മുമ്പ് പരിചയപ്പെട്ട SETIGAM-കളെപ്പോലെ ചുവടെയുള്ള ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യുന്ന ഫയലിനെ നിങ്ങളുടെ കമ്പ്യൂട്ടറില്‍ സേവ് ചെയ്യുകയും അതിനെ Right Click ചെയ്ത് Extract Here നല്‍കിയാല്‍ സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തനസജ്ജ്മാകും . Extract ചെയ്യുന്ന ഫയലില്‍ ഡബിള്‍ക്ലിക്ക് ചെയ്ത് സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തിപ്പിക്കാവുന്നതാണ്. പാപുസ്തകത്തിലെ പ്രവര്‍ത്തനങ്ങള്‍ കുട്ടികള്‍ക്ക് സ്വയം വിലയിരുത്തുന്നതിന് സഹായകരമായ ഇത്തരം പ്രവര്‍ത്തനങ്ങള്‍ തയ്യാറാക്കി നല്‍കിയതിന് അഭിനന്ദനങ്ങള്‍. ഉബുണ്ടു 10.04-ല്‍ പ്രവര്‍ത്തിക്കുന്ന

DATE DIGITS MAGIC BY PRAMOD MURTHY M N

SETIGAM-കളിലൂടെ നമുക്കേവര്‍ക്കും സുപരിചിതനായ ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍ രസകരമായ ഒരു ഗണിതപ്രവര്‍ത്തനം പരിചയപ്പെടുത്തുന്നു. ഗണിതത്തിലെ ചതുഷ്‌ക്രിയകളെ ഉപയോഗിച്ച് വിനോദവും വിജ്ഞാനവും കലര്‍ന്ന ഒരു കണ്ടെത്തല്‍. ജൂണ്‍ , ജുലൈ മാസങ്ങളിലെ എല്ലാ തീയതികളെയും വര്‍ഷവുമായി ചതുഷ്‌ക്രിയകളുടെ സഹായത്തോടെ ബന്ധപ്പെടുത്തി എഴുതിയ പ്രവര്‍ത്തനങ്ങള്‍ pdf ഫയലായി അയച്ചു തന്നത് ചുവടെ പ്രസിദ്ധീകരിക്കുന്നു. തീയതിയും മാസവും വിവിധ ക്രിയകളുടെ സഹായത്തോടെ വര്‍ഷത്തിലെ അക്കങ്ങളുമായി ബന്ധപ്പെടുത്തിയിരിക്കുന്നു.
ഉദാഹരണത്തിന്  ജൂണ്‍ മാസത്തിലെ 01.06.2015 എന്നതിനെ 0+10+6= 20+1-5 (16=16). അതായത് ദിവസവും മാസവും കൂടിയുള്ള അക്കങ്ങളെ ക്രിയകളുപയോഗിച്ച് വര്‍ഷത്തിലെ അക്കങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്നു.  അതു പോലെ തന്നെ ജുലൈ മാസത്തിലെ 01-07-2015 എന്നതിനെ 0+1+0+7 = 2+0+1+5 (8 = 8 )എന്ന് ബന്ധിപ്പിച്ചിരിക്കുന്നു.
 ജൂണ്‍ ജുലൈ മാസങ്ങളിലെ  എല്ലാ തീയതികളെയും 2015-മായി എങ്ങനെ ബന്ധിപ്പിച്ചിരിക്കുന്നു എന്ന് കാണുന്നതിന് ചുവടെയുള്ള ലിങ്ക് കാണുക .

പത്താംക്ളാസിലെ IT വീഡിയോ പാഠങ്ങള്‍

വിപിന്‍ മഹാത്മയും,കുളത്തൂപ്പുഴ ടെക്നിക്കല്‍ ഹൈസ്കൂളിലെ നസീര്‍ സാറും ചേര്‍ന്ന് തയ്യാറാക്കിയ പത്താംക്ളാസിലെ IT ആദ്യപാഠത്തിന്റെ മലയാളംമീഡിയംരിപ്പ് വീഡിയോ പാഠങ്ങള്‍ പൂര്‍ത്തിയായത് താഴേയുണ്ട്. തിയറി നോട്ടുകളും പോസ്റ്റിന്റെ അവസാനം ചേര്‍ത്തിരിക്കുന്നതിനാല്‍ ഒന്നാം പാഠത്തിന്റെ സമ്പൂര്‍ണ്ണ സഹായിയായി ഈ പോസ്റ്റിനെ കരുതാം. കണ്ടും കേട്ടും അഭിപ്രായങ്ങളറിയിക്കണം.
 
വീഡിയോ പാഠങ്ങള്‍

ആമുഖം


ടൂളുകളും കേന്‍വാസും


ലോഗോ നിര്‍മ്മാണം


ഗ്രൂപ്പ് ഫങ്ക്ഷന്‍


ഗോളം, സ്തംഭം, സ്തൂപിക


ഫില്ലും സ്ട്രോക്കും


അമീബ


ഒബ്ജക്ടുകള്‍ മുകളിലും താഴേയും


കമാനം


പൂവ് നിര്‍മ്മാണം


പരീക്ഷാ പരിശീലനം

ചോദ്യം 1


ചോദ്യം 2


ചോദ്യം 3


ചോദ്യം 4


ചോദ്യം 5


ചോദ്യം 6 
തിയറി നോട്ടുകള്‍
Theory notes



Monday 15 June 2015

എസ്.എസ്.എല്‍.സി. സര്‍ട്ടിഫിക്കറ്റ് വിതരണം തുടങ്ങി

എസ്.എസ്.എല്‍.സി 2015 ന്റെ സര്‍ട്ടിഫിക്കറ്റ് വിതരണം തുടങ്ങി. പ്രഥമാദ്ധ്യാപകര്‍ക്ക് ജില്ലാ വിദ്യാഭ്യാസ ഓഫീസുമായി   15.06.2015മുതല്‍ ബന്ധപ്പെടാവുന്നതാണ്

Saturday 13 June 2015


 എസ്. . ടി. സി മീറ്റ് 2015.

ഈ വര്‍ഷത്തെ എസ്. . ടി. സി മീറ്റ് താഴെ പറയുന്ന ഷെഡ്യൂള്‍ പ്രകാരം നടത്താന്‍ തീരുമാനിച്ചിരിക്കുന്നു

ക്രമ നമ്പര്‍
വിദ്യാഭ്യാസ ജില്ല
തീയതി
സ്ഥലം
1
കൊല്ലം
15/6/2015 തിങ്കള്‍ 10 മണി
ഡിആര്‍സി കൊല്ലം
2
കൊട്ടാരക്കര
16/6/2015ചൊവ്വ 10 മണി
ഡയറ്റ് കൊട്ടാരക്കര
3
പുനലൂര്‍
17/6/2015 ബുധന്‍ 10 മണി
ബിആര്‍സി അഞ്ചല്‍

SITC ഇതോടൊപ്പമുള്ള പ്രൊഫോര്‍മ പൂരിപ്പിച്ച് കൊണ്ടുവരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Sunday 7 June 2015

SIXTH WORKING DAY STRENGTH

സംസ്ഥാനത്തെ മുഴുവന്‍ വിദ്യാലയങ്ങളുടെയും ആറാം പ്രവൃത്തി ദിവസം വിവര ശേഖരണം നടത്തുന്നതിന് വിദ്യാഭ്യാസ വകുപ്പ് ഓണ്‍ലൈന്സംവിധാനം കൂടി തയ്യൈാരാക്കിയിട്ടുണ്ട്

  • ഇതിനായി സമ്പൂര്‍ണ്ണയുടെ  യൂസര്‍ നെയിമും, പാസ്സ് വേര്‍ഡും  ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക.
  • ആറാം പ്രവൃത്തി ദിവസം വിവര ശേഖരണത്തിനുള്ള പ്രൊഫോര്‍മയില്‍ സമ്പൂര്‍ണ്ണയില്‍ രേഖപ്പെടുത്തിയിട്ടുള്ള കുട്ടികളുടെ എണ്ണം ഓരോ ക്സാസായി തരം തിരിച്ചിട്ടുണ്ട്.
  • ദൃശ്യമാകുന്ന വിവരങ്ങള്‍ മാറ്റം വരുത്തണമെങ്കില്‍ Edit ലിങ്ക് ക്ലിക്ക് ചെയ്യുക.
  • നല്കിയിരിക്കുന്ന വിവരങ്ങള്‍ ശരിയാണെന്ന്  പരിശോധിച്ച് ഉറപ്പ് വരുത്തിയ ശേഷം Confirm ചെയ്യു.
CLICK HERE Sixth working day statement
Sixth Working Day 2015-16 - Circular dtd 04-06-2015

Monday 1 June 2015

SCHEME OF WORK 2015-16 and Health and Physical Education _ Activity Book

ഒന്നുമുതല്‍ പത്തുവരെ ക്ലാസുകളിലേക്ക് എസ്.സി.ഇ.ആര്‍.ടി. തയ്യാറാക്കിയ സ്‌കീം ഓഫ് വര്‍ക്ക് www.scert.kerala.gov.in -ല്‍ പ്രസിദ്ധീകരിച്ചു.