എസ് എസ് എല്‍ സി ഐ.ടി മോഡല്‍ പരീക്ഷ ജനുവരി 30 ന് തുടങ്ങി ഫെബ്രുവരി 10 നകം പൂ‍ര്‍ത്തിയാക്കണം.

Sunday 20 March 2016

എസ്.എസ്.എല്‍.സി മൂല്യനിര്‍ണയം2016 : നിയമന ഉത്തരവ് നല്‍കണം

2016 എസ്.എസ്.എല്‍.സി പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണയം ചെയ്യുന്നതിന് അസിസ്റ്റന്റ് എക്‌സാമിനര്‍, അഡീഷണല്‍ ചീഫ് എക്‌സാമിനര്‍ എന്നിവരായി തെരഞ്ഞെടുക്കപ്പെട്ടവരുടെ നിയമന ഉത്തരവുകള്‍ പ്രഥമാദ്ധ്യാപകര്‍ www.keralapareekshabhavan.in -ല്‍ പ്രവേശിച്ച് HM LOGIN Click ചെയ്ത് സ്‌കൂള്‍ കോഡും പാസ്‌വേര്‍ഡും നല്‍കി പോസ്റ്റിംഗ് ഓര്‍ഡര്‍ ഡൗണ്‍ലോഡ് ചെയ്ത് ബന്ധപ്പെട്ടവര്‍ക്ക് അടിയന്തിരമായി നല്‍കേണ്ടതാണെന്ന് പരീക്ഷാസെക്രട്ടറി അറിയിച്ചു.
NB:Valuation Posting Order ഡൗണ്‍ലോഡ് ചെയ്യുവാനായി ലോഗിന്‍  ചെയ്യുമ്പോള്‍ Password സ്വീകരിക്കുന്നില്ലെങ്കില്‍ sysmapb@gmail.com എന്ന വിലാസത്തില്‍ സ്കൂള്‍ മെയിലില്‍ നിന്നും വാല്യുവേഷന്‍ പാസ്‌വേര്‍ഡ് Reset ചെയ്യണമെന്ന് ആവശ്യപ്പെട്ട് മെയില്‍   നല്‍കിയാല്‍ പരീക്ഷാഭവന്‍ പാസ്‌വേര്‍ഡ് Reset ചെയ്ത് തരുന്നതാണ്  
POSTING ORDER

SSLC SCHEME FINALISATION 2016 - CAMPS AND DATES

2016 മാർച്ചിലെ എസ്.എസ്.എൽ.സി പരീക്ഷയുടെ ഉത്തരക്കടലാസ് മൂല്യനിർണ്ണയത്തിനു മുന്നോടിയായിട്ടുള്ള സ്കീം ഫൈനലൈസേഷൻ ക്യാമ്പുകൾ മാർച്ച്
28–29, 29–30 എന്നീ തീയതികളിൽ രണ്ടു ദിവസങ്ങളിലായി വിവിധ കേന്ദ്രങ്ങളിൽ നടത്തപ്പെടുകയാണ്. രണ്ടു പൂർണ്ണ ദിവസം ഇതിനായി വിനിയോഗിക്കേണ്ടി വരും.

Wednesday 9 March 2016

STUDY MATERIALS


These study materials are collected from various blogs likmathsblog,englishblog, and hindiblog.we are indebted to them.Study materials from std VIII to XII are included ...

SSLC EXAMINATION 2016 - LATEST INSTRUCTIONS TO CHIEF` SUPERINTENDENTS

1.ഉത്തരക്കടലാസ്സുകൾ അയക്കേണ്ട മൂല്യനിർണ്ണയ ക്യാമ്പുകളുടെ വിശദവിവരങ്ങൾ പരീക്ഷാ ഭവന്റെ വെബ്സൈറ്റിൽ നിന്നും എച്ച്.എം ലോഗിൻ വഴി ലഭ്യമാ കുന്നതാണ്. 8-03-2016-ന് തന്നെ ചീഫ് സൂപ്രണ്ടുമാർ മൂല്യനിർണ്ണയക്യാമ്പുകളുടെ വിശദവിവരങ്ങൾ ഡൗൺലോഡ് ചെയ്തത് എടുക്കേണ്ടതാണ്.
2, ആബ്സൻറ്റീസ് എൻട്രി ഓൺലൈനിൽ സമയബന്ധിതമായി ചെയ്യേണ്ടതും അതിനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ പരീക്ഷാ ഭവന്റെ വെബ്സൈറ്റിൽ നിന്നും മനസ്സിലാക്കേണ്ടതുമാണ്.
3. കാൻഡിഡേച്ചർ ക്യാൻസ്ലേഷനായി പരീക്ഷാ ഭവനിൽ 28-02-2016 വരെ ലഭ്യ മായ എല്ലാ അപേക്ഷകളിൻമേലുമുള്ള ഉത്തരവുകൾ പരീക്ഷാ ഭവന്റെ വെബ്സൈറ്റിൽ നിന്നും 8-03-2016 3.30 നകം ഡൗൺലോഡ് ചെയ്യേണ്ടതാണ്. കാൻഡിഡേച്ചർ ക്യാൻസ്ലേഷനായി അപേക്ഷകൾ നൽകേണ്ട അവസാന തീയതിയായ 28-02-2016-ന് ശേഷം ലഭ്യമായ അപേക്ഷകളിൻമേൽ ഉത്തരവുകൾ ലഭ്യമാവില്ല എന്ന വിവരം ചീഫ് സൂപ്രണ്ടുമാരെ അറിയിക്കേണ്ടതാണ്.


4. സി.ഡബ്ല്യു.എസ്.എൻ വിദ്യാർത്ഥികളുടെ പരീക്ഷാ ഹാളിൽ ഇരിപ്പിടം ക്രമീകരിക്കുമ്പോൾ സ്ക്രൈബിനെ അനുവദിച്ചിട്ടുള്ള കുട്ടികളുടെ മുറിയിൽ വ്യാഖ്യാതാവിനെ അനുവദിച്ചിട്ടുള്ള കുട്ടികൾ വരാതെ ശ്രദ്ധിക്കണം. ഇരുകൂട്ടർക്കും പ്രത്യേകം പ്രത്യേകം മുറികൾ ക്രമീകരിക്കണം.
5. അധികസമയം മാത്രം അനുവദിച്ചിട്ടുള്ള കുട്ടികൾക്ക് പ്രത്യേകം മുറികളിൽ ഇരിപ്പിടം ക്രമീകരിക്കരുത്. ഇവരെ രജിസ്റ്റർ നമ്പർ ക്രമത്തിൽ മറ്റു കുട്ടികളോടൊപ്പം ഇവർക്കായി ഇരിപ്പിടം ക്രമീകരിക്കേണ്ടതാണ്.
6, ഓട്ടിസം ബാധിച്ചിട്ടുള്ള വിഭാഗത്തിൽപ്പെട്ട കുട്ടികളുടെ മാതാപിതാക്കൾ ആവശ്യപ്പെടുന്ന പക്ഷം കുട്ടിയുടെ റിസോഴ്സസ് ടീച്ചറിനെതന്നെ ഇവർക്കായി വ്യാഖ്യാതാവായി അനുവദിക്കാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക