എസ് എസ് എല്‍ സി ഐ.ടി മോഡല്‍ പരീക്ഷ ജനുവരി 30 ന് തുടങ്ങി ഫെബ്രുവരി 10 നകം പൂ‍ര്‍ത്തിയാക്കണം.

Wednesday 9 December 2015

വിക്‌ടേഴ്‌സില്‍ പത്ത് പുതിയ വിദ്യാഭ്യാസ പരമ്പരകള്‍


വിക്‌ടേഴ്‌സ് ചാനല്‍ പത്ത് പുതിയ പരമ്പരകളുടെ സംപ്രേഷണം ആരംഭിക്കുന്നു. ക്രിസ്തുമസ് പരീക്ഷയ്ക്ക് തയ്യാറാകുന്ന എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥികള്‍ക്ക് സംശയനിവാരണം നടത്താനുള്ള ലൈവ് ഫോണ്‍-ഇന്‍ പരിപാടി തത്സമയം പത്താം ക്ലാസ്സ് ഇന്ന് (ഡിസംബര്‍ ഒന്‍പത്) മുതല്‍ എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും വൈകുന്നേരം ആറു മുതല്‍ ഏഴു വരെ സംപ്രേഷണം ചെയ്യും. വിവിധ ക്ലാസുകളിലെ ജേര്‍ണലിസം വിദ്യാര്‍ത്ഥികള്‍ക്കായുള്ള മാധ്യമപഠന പരിപാടിയായ ഹിയര്‍ ഈസ് ദ മീഡിയ പത്താം തീയതി വ്യാഴാഴ്ച രാത്രി 08.30 നും വെള്ളി രാവിലെ 11.30 നും, ഹിന്ദി ഭാഷയെ പരിചയപ്പെടുത്തല്‍ മുതല്‍ സംസാരിക്കാന്‍ പ്രാപ്തമാകുക വരെ ലക്ഷ്യം വയ്ക്കുന്ന പരിപാടിയായ ഭാഷാ പരിചയം (ഹിന്ദി) പത്താം തീയതി മുതല്‍ വ്യാഴാഴ്ച വൈകുന്നേരം 05.30 നും വെള്ളി രാവിലെ ഒമ്പതിനും, സംസ്ഥാന ശാസ്ത്രമേളയില്‍ അവതരിപ്പിച്ച നാടകങ്ങള്‍ ഉള്‍പ്പെടുന്ന ശാസ്ത്രനാടകം പതിനൊന്നാം തീയതി വെള്ളി വൈകുന്നേരം 08.30 നും, ശാസ്ത്ര ഗവേഷണ രംഗത്തെ കണ്ടെത്തലുകളെ ഗവേഷകര്‍ വിശദമാക്കുന്ന പരിപാടി യുറേക്ക പതിനൊന്നിന് വൈകുന്നേരം 05.30 നും തിങ്കള്‍ രാവിലെ 08.30 നും പള്ളിയറ ശ്രീധരന്‍ അവതരിപ്പിക്കുന്ന ഗണിതശാസ്ത്ര പരിപാടി കണക്കിലെ കഥകള്‍ പതിനൊന്നിന് വെള്ളി രാത്രി ഒമ്പതിനും തിങ്കള്‍ ഉച്ചയ്ക്ക് 01.40 നും, എസ്.എസ്.എല്‍.സി ചരിത്രഭാഗത്തെ വിശദമാക്കുന്ന പരിപാടി ചരിത്രപഥങ്ങളിലൂടെ പന്ത്രണ്ടിന് രാവിലെ 07.30 നും വൈകുന്നേരം 05.30 നും, പ്രൊഫ. പത്മന രാമചന്ദ്രന്‍ നായര്‍ അവതരിപ്പിക്കുന്ന മലയാള ഭാഷാ പരിപാടിയായ നല്ല മലയാളം പതിനാലിന് തിങ്കള്‍ രാത്രി ഒമ്പതിനും ചൊവ്വ ഉച്ചയ്ക്ക് 01.40 നും, സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവം പതിനഞ്ചിന് രാത്രി 08.30 നും ബുധന്‍ രാവിലെ 07.30 നും, പത്താം ക്ലാസിലെ ഇംഗ്ലീഷ് പാഠങ്ങളെ അവതരിപ്പിക്കുന്ന പരിപാടി സ്‌കൂള്‍ ഈസ് കൂള്‍ പതിനാറിന് രാത്രി 08.30 നും, വ്യാഴം രാവിലെ 07.30 നും സംപ്രേക്ഷണം ചെയ്യും.

No comments:

Post a Comment