എസ് എസ് എല്‍ സി ഐ.ടി മോഡല്‍ പരീക്ഷ ജനുവരി 30 ന് തുടങ്ങി ഫെബ്രുവരി 10 നകം പൂ‍ര്‍ത്തിയാക്കണം.

Friday 20 February 2015

IT EXAM 2015-SOFTWARE COPYING PROBLEM - SOLUTIONS


സ്കൂളുകള്‍ക്ക് പരീക്ഷാഭവന്‍ വിതരണം ചെയ്ത ഐടി പരീക്ഷാ സോഫ്ട്‌വെയര്‍ സി.ഡി റീഡ് ചെയ്യാത്തതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നം യഥാര്‍ത്ഥത്തില്‍ പരീക്ഷാഭവന്‍ സി.ഡികള്‍ കോപ്പിചെയ്ത് തയ്യാറാക്കുമ്പോള്‍ ഉണ്ടായതാണ്.
പ്രശ്നം ആരുടെ ഭാഗത്തുനിന്നുണ്ടായതാണെങ്കിലും അത് എത്രയും വേഗം ഭംഗിയായി പരിഹരിക്കുക എന്നതാണ് നമ്മള്‍ ചെയ്യേണ്ടത്.
IT Practical Exam Installation CD-യില്‍ അപാകതകള്‍ മൂലം പല വിദ്യാലയങ്ങളിലും ഇന്‍സ്റ്റലേഷന്‍ തടസപ്പെടുന്നതായി പരാതി. CDയിലെ അപാകതകള്‍ക്ക് പരിഹാരമായി CD-യിലെ ഫോള്‍ഡര്‍ ലാപ്‌ടോപ്പിലേക്ക് കോപ്പി ചെയ്യുകയും അതിനെ പെന്‍ഡ്രൈവിലേക്ക് പകര്‍ത്തിയതിന് ശേഷം ഡെസ്ക്‌ടോപ്പില്‍ കോപ്പി ചെയ്താല്‍ പ്രവര്‍ത്തിക്കുന്നതാണ്. ലാപ്‌ടോപ്പിലും സി ഡി പ്രവര്‍ത്തിക്കാത്ത പക്ഷം ഡി ഇ ഓയില്‍ നിന്നും പുതിയ CD വാങ്ങേണ്ടതാണ്. തൊട്ടടുത്ത വിദ്യാലയത്തില്‍ പ്രവര്‍ത്തിക്കുന്ന CD ഉള്ള പക്ഷം ബന്ധപ്പെട്ട ചീഫിന്റെ റിക്വസ്റ്റ് സഹിതം മാത്രം ആ വിദ്യാലയത്തില്‍ നിന്നും CD കോപ്പി ചെയ്യാവുന്നതാണ്.
CIRCULAR FROM PAREEKSHABHAVAN IS ATTACHED

No comments:

Post a Comment