എസ് എസ് എല്‍ സി ഐ.ടി മോഡല്‍ പരീക്ഷ ജനുവരി 30 ന് തുടങ്ങി ഫെബ്രുവരി 10 നകം പൂ‍ര്‍ത്തിയാക്കണം.

Wednesday 18 February 2015

റാസ്ബെറി പൈ കമ്പ്യൂട്ടര്‍ വിതരണവും പരിശീലനവും


സംസ്ഥാനത്തെ ഗവണ്‍മെന്റ്/ഗവണ്‍മെന്റ് എയ്‌ഡഡ് ഹൈസ്കൂളുകളിലെ എട്ടാംക്ലാസ്സുകാര്‍ക്കായി, കുറച്ചുനാളുകള്‍ക്കുമുമ്പ് ഒരു പ്രോഗ്രാമിംഗ് അഭിരുചി പരീക്ഷ നടത്തിയിരുന്നു. ഓരോ സ്കൂളില്‍ നിന്നും ഒന്നാംസ്ഥാനം ലഭിച്ചവര്‍ക്ക്, ഒരു റാസ്ബെറി പൈ കമ്പ്യൂട്ടര്‍ സമ്മാനമായി നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നു.
.ടി@സ്കൂളിന്റെ കൊല്ലം ജില്ലാ ഓഫീസില്‍ നിന്നുള്ള അറിയിപ്പനുസരിച്ച് ആദ്യ ദിനം തന്നെ പരീക്ഷ നടത്തി റിസള്‍ട്ട് അറിയിച്ച സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ ഇതു നല്‍കുന്നത്.
ഇങ്ങനെയുള്ള 182 സ്കൂളിലെ വിദ്യാര്‍ത്ഥികളുടെ പേരു വിവരം കൂടെ ചേര്‍ക്കുന്നു. ഫെബ്രുവരി 21 ശനിയാഴ്ച രാവിലെ 9.00 ന്, കൊല്ലം പട്ടത്താനം വിമലഹൃദയ ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ ഈ കുട്ടികള്‍ക്ക് റാസ്ബെറി പൈ കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും വിതരണം ചെയ്യുന്നു. തെരഞ്ഞടുക്കപ്പെട്ട കുട്ടിയും സ്കൂള്‍ ഐ.ടി കോര്‍ഡിനേറ്ററും കൃത്യം 9.00 മണിക്കു തന്നെ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. റാസ്ബെറി പൈ കമ്പ്യൂട്ടര്‍ ഉപയോഗത്തെക്കുറിച്ചുള്ള ക്ലാസും ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള സംശയ നിവാരണ സെഷനും ഉദ്ഘാടനത്തെ തുടര്‍ന്ന് ഉണ്ടായിരിക്കും.

അറ്റാച്ച്ചെയ്തിരിക്കുന്ന തിരിച്ചറിയല്‍ രേഖ ഫോട്ടോ പതിച്ച് പ്രഥമാധ്യാപകര്‍ അറ്റസ്റ്റ് ചെയ്ത് കുട്ടിയുടെ കൈവശം കൊടുത്തു വിടേണ്ടതാണ്. തിരിച്ചറിയല്‍ രേഖ ഇല്ലാതെ വരുന്നവര്‍ക്കും നേരിട്ട് വരാത്തവര്‍ക്കും ഉപകരണങ്ങള്‍ നല്‍കുന്നതല്ല. (12.00 മണിക്കു മുമ്പ് ചടങ്ങുകള്‍ അവസാനിക്കുന്നതിനാല്‍ സമയ കൃത്യത പാലിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.)

അശോക്‌കുമാര്‍. പി
ജില്ലാ കോര്‍ഡിനേറ്റര്‍


No comments:

Post a Comment