എസ് എസ് എല്‍ സി ഐ.ടി മോഡല്‍ പരീക്ഷ ജനുവരി 30 ന് തുടങ്ങി ഫെബ്രുവരി 10 നകം പൂ‍ര്‍ത്തിയാക്കണം.

Wednesday 27 April 2016


എസ്.എസ്.എല്‍.സി റിസല്‍ട്ട് 

പ്രഖ്യാപിച്ചു.വിജയം.96.59%

SSLC RESULT ANALYSIS 


എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. 4,73,803 പേര്‍ പരീക്ഷ എഴുതിയതില്‍ 4,57,654 പേര്‍ ഉന്നത പഠനത്തിന് അര്‍ഹത നേടി. വിജയശതമാനം 96.59% . 22,879 പേര്‍ക്ക് എല്ലാ വിഷയത്തിനും എ+ നേടി . പത്തനംതിട്ട ജില്ലയിലാണ് ഏറ്റവും കൂടിയ വിജയ ശതമാനം കുറവ് വയനാട്ടിലും, 1207 സ്‌കൂളുകൂളുകള്‍ 100 ശതമാനം വിജയം നേടി. പ്രൈവറ്റ് വിഭാഗത്തില്‍ പഴയ സ്‌കീമില്‍ 446 പേര്‍ പരീക്ഷ എഴുതിയതില്‍ 259 പേരും പുതിയ സ്‌കീമില്‍ 2123 പേര്‍ പരീക്ഷ എഴുതിയതില്‍ 1223 പേരും ഉന്നത പഠനത്തിന് അര്‍ഹതനേടിയിട്ടുണ്ട്. വിജയശതമാനം പഴയ സ്‌കീമില്‍ 58.07%വും പുതിയ സ്‌കീമില്‍ 57.61 % വുമാണ്. എസ്.എസ്.എല്‍.സി ഹിയറിംഗ് ഇംപയേര്‍ഡ്, ടി.എച്ച്.എസ്.എല്‍.സി ഹിയറിംഗ് ഇംപേര്‍ഡ് , ആര്‍ട്ട് ഹൈസ്‌കൂള്‍ ലീവിംഗ് സര്‍ട്ടിഫിക്കറ്റ് എന്നീ പരീക്ഷകളുടെ ഫലവും ഇതോടൊപ്പം പ്രഖ്യാപിച്ചു. എസ്.എസ്.എല്‍.സി ഹിയറിംഗ് ഇംപേര്‍ഡില്‍ 294 പേര്‍ പരീക്ഷ എഴുതിയതില്‍ 100% വിജയമാണ് കൈവരിച്ചത്.
ടി.എച്ച്.എസ്.എല്‍.സി പരീക്ഷയ്ക്ക് 3,516 പേര്‍ പരീക്ഷ എഴുതിയതില്‍ 3,474 പേര്‍ വിജയിച്ചു.98.8 ആണ് വിജയ ശതമാനം.ടി.എച്ച്.എസ്.എല്‍.സി ഹിയറിംഗ് ഇംപേര്‍ഡ് വിഭാഗത്തില്‍ 20 പേര്‍ പരീക്ഷ എഴുതിയതില്‍ 17 പേരാണ് വിജയിച്ചത്. വിജയ ശതമാനം 85 ആണ്. ആര്‍ട്ട് ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 80 പേര്‍ പരീക്ഷ എഴുതിയതില്‍ 77 പേര്‍ ഉന്നത പഠനത്തിന് അര്‍ഹതനേടി. 96.2 ആണ് വിജയശതമാനം. എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റുകള്‍ മെയ് നാലാം വാരം എല്ലാ പരീക്ഷാ കേന്ദ്രങ്ങളിലും എത്തിക്കും. ഒന്നോ രണ്ടോ പേപ്പറുകള്‍ക്ക് പരാജയപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായി മെയ് 23 മുതല്‍ 27 വരെ സേ പരീക്ഷ നടത്തും. അപേക്ഷകള്‍ ഓണ്‍ലൈനായി മെയ് 10 വരെ സമര്‍പ്പിക്കാം. ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മ പരിശോധന ഫോട്ടോകോപ്പി എന്നിവയ്ക്കുളള ഓണ്‍ലൈന്‍ അപേക്ഷകള്‍ ഏപ്രില്‍ 29 മുതല്‍ മെയ് 4 വരെ സ്വീകരിക്കും. കലാ, കായിക മത്സരങ്ങളിലും മറ്റും പങ്കടുത്ത് വിജയിച്ച വിദ്യാര്‍ത്ഥികളില്‍ എസ്.എസ്.എല്‍.സി വിഭാഗത്തില്‍ 26,642 പേര്‍ക്കും ടി.എച്ച്.എസ്.എല്‍.സി വിഭാഗത്തില്‍ 520 പേര്‍ക്കും ഗ്രേസ് മാര്‍ക്ക് നല്‍കി. 
ലോകത്ത് എവിടെയുളളവര്‍ക്കും ഫലം
www.results.itschool.gov.in
 
www.result.itschool.gov.in 

 
www.keralaresults.nic.in

 
www.results.kerala.nic.in


എന്നീ വെബ്‌സൈറ്റുകളില്‍ ലഭിക്കും.  

No comments:

Post a Comment