എസ് എസ് എല്‍ സി ഐ.ടി മോഡല്‍ പരീക്ഷ ജനുവരി 30 ന് തുടങ്ങി ഫെബ്രുവരി 10 നകം പൂ‍ര്‍ത്തിയാക്കണം.

Monday 25 April 2016

എസ്.എസ്.എല്‍.സി ഫലം ലഭിക്കാന്‍ IT@school വിപുലമായ സംവിധാനമൊരുക്കി

ഈ വര്‍ഷത്തെ എസ് എസ് എല്‍ സി ഫലപ്രഖ്യാപനം ഏപ്രില്‍ 27 ന് ഉണ്ടാകും

എസ്.എസ്.എല്‍.സി ഫലമറിയാം നിങ്ങളുടെ മൊബൈലില്‍
എസ്.എസ്.എല്‍.സി  റിസള്‍ട്ട് പ്രഭ്യാപിക്കുന്ന സമയത്ത്  ലോകമെമ്പാടുമുള്ളവര്‍ക്ക് മിനിട്ടുകള്‍ക്കുള്ളില്‍ തന്നെ പരീക്ഷാഫലം,  സ്കൂള്‍തിരിച്ചുള്ള വിശകലനങ്ങള്‍ എന്നിവ ലഭ്യമാക്കുന്നതിന് ഏറ്റവും കാര്യക്ഷമമായ ക്രമീകരണങ്ങളാണ് ഈവര്‍ഷം ഐ റ്റി @സ്കൂള്‍ പ്രോജക്റ്റ് ഒരുക്കിയിരിക്കുന്നത്.  കൂടാതെ റിസള്‍ട്ട് ഫോണിലൂടെ അറിയണം എന്നുള്ളവര്‍ക്ക് തടസ്സം ഉണ്ടാകാതിരിക്കാന്‍ 30 പ്രത്യേകമായ ലൈനുകളുള്ള  ഫോണ്‍ സൗകര്യവും പ്രോജക്റ്റില്‍ ഒരുക്കിയിട്ടുണ്ട്. കുട്ടിയുടെ പേരും മൊബൈല്‍ നമ്പരും,റജിസ്റ്റര്‍ നമ്പരും നല്കി results.itschool.gov.in സൈറ്റില്‍ റജിസ്റ്റ്രര്‍ ചെയ്താല്‍ ഫലപ്രഖ്യാപനം കഴിഞ്ഞ് 3 മിനിട്ടിനകം റിസള്‍ട്ട് മൊബൈലില്‍ ലഭിക്കും.
1. ആദ്യം www.results.itschool.gov.in എന്ന സൈറ്റ് തുറന്ന് Register Now എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
2.തുറന്ന് വരുന്ന ജാലകത്തില്‍ കുട്ടിയുടെ പേരും മൊബൈല്‍ നമ്പരും നല്കി Send OTP എന്ന ബട്ടണില്‍ ക്ലിക്ക് ചെയ്യുക.അല്പ സമയത്തിനുള്ളില്‍ നിങ്ങള്‍ നല്‍കിയ മൊബൈല്‍ നമ്പറിലേക്ക് OTP(one time password) മെസ്സേജായി വരും.
3.അപ്പോള്‍ തുറന്ന്  വരുന്ന ജലകത്തിലെ Enter Received OTP എന്നിടത്ത് നിങ്ങളുടെ മൊബൈലിലേക്ക് വന്ന OTP(one time password) ഉം അതിന് താഴെ SSLC Registration No.ഉം നല്‍കി Register എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ you have been successfully registered for exam results എന്ന message ലഭികും.ഇതോടെ റജിസ്ട്രേഷന്‍ പൂര്‍ത്തിയാകും. ഔദ്യോഗിക ഫലപ്രഖ്യാപനം കഴിഞ്ഞാലുടന്‍ Result നിങ്ങളുടെ മൊബൈലില്‍ ലഭിക്കും. 

 METHOD 2
www.results.itschool.gov.in എന്ന സൈറ്റില്‍ റജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാത്തവര്‍
അവരുടെ മൊബൈല്‍ ഫൊണില്‍നിന്ന് ചുവടെ നല്‍കിയിരിക്കുന്ന മാതൃകയില്‍ 
9645221221 എന്ന നമ്പറിലേക്ക് SMS ചെയ്യൂക. റിസള്‍ട്ട് അവരുടെ മൊബൈലിലെത്തും.
ITS <REGNO>(eg. ITS 202318)
SEND SMS TO 9645221221 IN THE FOLLOWING FORMAT TO  GET SSLC RESULT.
ITS <REGNO>(eg. ITS 202318)
METHOD 3
എസ്.എസ്.എല്‍.സി  ഫലം അറിയുന്നതിന് പ്രത്യേകമായ ഒരു മൊബൈല്‍ അപ്ലിക്കേഷനും
ഐ റ്റി @സ്കൂള്‍ രൂപകല്പന ചെയ്ത് പ്ലേസ്റ്റോറില്‍ ലഭ്യമാക്കിയിട്ടുണ്ട്..
നിങ്ങളുടെ മൊബൈലില്‍ playstore തുറന്ന് saphalam 2016 എന്ന ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുക(2.57 mb).തുടര്‍ന്ന് Result For എന്നിടത്ത്  SSLC എന്നും Register Number
എന്നിടത്ത്കുട്ടിയുടെ റജിസ്റ്റര്‍ നമ്പരും നല്കി Submit  ക്ലിക്ക് ചെയ്താല്‍ റിസള്‍ട്ട് ഉടനെ ലഭിക്കും.Submit ബട്ടണിന് തൊട്ടടുത്തുള്ള Performance Analysis ക്ലിക്ക് ചെയ്ത് റിസള്‍ട്ട് വിശകലനം ചെയ്യാനും സാധിക്കും.

No comments:

Post a Comment