എസ് എസ് എല്‍ സി ഐ.ടി മോഡല്‍ പരീക്ഷ ജനുവരി 30 ന് തുടങ്ങി ഫെബ്രുവരി 10 നകം പൂ‍ര്‍ത്തിയാക്കണം.

Sunday 17 January 2016

ORUKKAM HAND BOOK 2016 BY GENERAL EDUCATION DEPARTMENT

  Instructions: 

മുൻ വർഷങ്ങളിലേതു പോലെ കൂടുതൽ പ്രവർത്തനസാധ്യതകളുമായി പത്താം തരം വിദ്യാർത്ഥികളെ സഹായിക്കാൻ പൊതു വിദ്യഭ്യാസ വകുപ്പ് പ്രസിദ്ധീകരിക്കുന്ന ഒരുക്കം 2016 നിങ്ങളുടെ കൈകളിലെത്തുകയാണ് .ചിട്ടയായ പ്രവർത്തനങ്ങളിലൂടെ മുഴുവൻ കുട്ടി കളെയും മികച്ച നിലവാരത്തിലെത്തിക്കുകയാണ് നമ്മുടെ ലക്ഷ്യം. ഓരോ യൂണിറ്റും വിശകലനം ചെയ്യുകയും അതിന്റെ അടിസ്ഥാനത്തിൽ വിവിധ വ്യവഹാരരൂപങ്ങളിലൂടെ കടുന്നുപോകാനുള്ള അവസരമൊരുക്കുകയാണ് ഇത്തവണ ചെയ്തിരിക്കുന്നത്. പ്രവർത്തനങ്ങൾക്കിടയിൽ പഠിതാക്കൾ സ്വയം വിശകലനം നടത്തി താൻ ചെയ്തത് തന്റെ ഉൽപ്പന്നത്തെ വിശകലനം ചെയ്യുകയും വേണം. അധ്യാപകർ പ്രശ്നങ്ങൾ കുട്ടികളുമായി പങ്കുവയ്ക്കു കയും മറികടക്കാനാവശ്യമായ സഹായങ്ങൾ നൽകുകയും വേണം. ഇതിലെ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കേണ്ടതും കുട്ടികളുടെ മനസ്സിൽ ഉറപ്പിക്കേണ്ടതുമാണ്
1 Arabic
2 Chemistry
3 Hindi
4 Mathematics
5 Sanskrit
6 Urdu
7 Biology
8 English
9 Malayalam
10 Physics
11 Social Science


ORUKKAM 2016 ANSWERS - BIOLOGY

പത്താം തരം വിദ്യാര്‍ഥികളെ സഹായിക്കാന്‍ പൊതു വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയ ഒരുക്കം 2016 എന്ന പഠന പാക്കേജിലെ ജീവശാസ്ത്ര വിഷയത്തിലെ ചോദ്യങ്ങള്‍ക്ക് ഉത്തരം തയ്യാറാക്കി അയച്ച് തന്നിരിക്കുന്നത് എല്ലാവര്‍ക്കും സുപരിചിതനായ കൊട്ടോടി സ്കൂളിലെ (കാസര്‍ഗോഡ്)ശ്രീ എ.എം കൃഷ്ണന്‍ സാറാണ്. അദ്ദേഹത്തെ നാം ഓര്‍ക്കുന്നത് പരീക്ഷ സമയത്താണല്ലോ. 8,9,10 ക്സാസ്സുളിലെ ബയോളജി പരീക്ഷാ ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ തയായറാക്കി  മിക്ക ബ്ലോഗുകള്‍ക്കും അയച്ച് തരുന്നത് കൃഷ്ണന്‍ സാറാണ്.കൃഷ്ണന്‍ സാറിന് IT സ്കൂള്‍ ബ്ലോഗിന്റെ അഭിനന്ദനങ്ങള്‍..
ഒരുക്കം ബയോളജി ചോദ്യോത്തരങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

No comments:

Post a Comment