SCHOOL SASTHROLSAVAM 2015
Thursday, 31 December 2015
Wednesday, 30 December 2015
SSLC A LIST
എസ്.എസ്.എല്‍.സി പരീക്ഷയുടെ സ്‌കൂള്‍ ഗോയിംഗ്, പി.സി.എന്‍, പി.സി.ഒ വിദ്യാര്‍ത്ഥികളുടെ എ ലിസ്റ്റ്, ബി ലിസ്റ്റ് എന്നിവയുടെ പ്രിന്റൗട്ട് പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും എടുക്കാം. ഓണ്‍ലൈന്‍ കറക്ഷന്‍ ഇനി മുതല്‍ സാധ്യമല്ല. പ്രധാനാധ്യാപകര്‍ പ്രിന്റൗട്ട് പരിശോധന നടത്തി തിരുത്തലുകള്‍ വരുത്തേണ്ടവ ചുവന്ന മഷികൊണ്ട് തിരുത്തേണ്ടതും മാര്‍ക്ക് ചെയ്യേണ്ടതുമാണ്. ഇനി തിരുത്തലുകള്‍ ഇല്ലായെന്ന് സര്‍ട്ടിഫൈ ചെയ്ത് ജനുവരി അഞ്ചിന് മുമ്പായി അതത് ജില്ലാ വിദ്യാഭ്യാസ ഓഫീസുകളില്‍ എത്തിക്കണം. ഫോട്ടോ കറക്ഷനുകള്‍ വരുത്തേണ്ടതുണ്ടെങ്കില്‍ ഫോട്ടോ സി.ഡി.യിലാക്കി സ്‌കൂള്‍ മേധാവിയുടെ സാക്ഷ്യപ്പെടുത്തലോടുകൂടി എ ലിസ്റ്റിനോടൊപ്പം പിന്‍ ചെയ്ത് നല്‍കണം.
Friday, 25 December 2015
പത്താം ക്ലാസ്സുകാര്‍ക്കായി വിക്‌ടേഴ്‌സില്‍ എസ്.എസ്.എല്‍.സി ഒരുക്കം
എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക്
തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി വിക്‌ടേഴ്‌സ് ചാനലില്‍
എസ്.എസ്.എല്‍.സി ഒരുക്കം എന്ന പ്രത്യേക പരമ്പര ആരംഭിക്കുന്നു.എല്ലാ ദിവസവും
രാവിലെ 06.30നും 7.30-നും രാത്രി ഏഴ് മണിയ്ക്കും 8.30നുമാണ്.സംപ്രേഷണം.ഓരോ
വിഷയത്തിലെയും പ്രശസ്തരായ അധ്യാപകരാണ് പാഠഭാഗങ്ങള്‍ കൈകാര്യം ചെയ്യുന്നത്.
150 അധ്യാപകര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ വിദ്യാര്‍ത്ഥികള്‍ എങ്ങനെ
പരീക്ഷയ്ക്ക് സജ്ജരാകണം, വിഷയത്തിലെ എളുപ്പവഴികള്‍, കഴിഞ്ഞവര്‍ഷത്തെ
ചോദ്യപേപ്പറുകളുടെ വിശകലനം,ഓര്‍മ്മിക്കേണ്ട കാര്യങ്ങള്‍, സാധ്യതയുള്ള
ചോദ്യങ്ങളുടെ അവലോകനം തുടങ്ങിയവയെല്ലാം ഉള്‍പ്പെടുത്തിക്കൊണ്ട് പരീക്ഷാ
സഹായിയായാണ് എസ്.എസ്. എല്‍.സി ഒരുക്കം നിര്‍മിച്ചിരിക്കുന്നത്. വിശദപഠനം,
റിവിഷന്‍, മാതൃകാ ചോദ്യങ്ങള്‍, വാമിങ് അപ്, കൗണ്ട് ഡൗണ്‍ എന്നീ അഞ്ച്
വിഭാഗങ്ങളായാണ് പരിപാടി അവതരിപ്പിക്കുന്നത്.
Monday, 21 December 2015
Tuesday, 15 December 2015
വിദ്യാസമുന്നതി സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം
സംസ്ഥാനത്തെ സംവരണേതര
സമുദായങ്ങളില്‍പ്പെട്ടവരും സാമ്പത്തികമായി പിന്നാക്കം നില്‍കുന്നതുമായ
കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കും, ഉദ്യോഗാര്‍ത്ഥികള്‍ക്കും
2015-16വര്‍ഷത്തിലെ വിദ്യാസമുന്നതി പരിശീലന സഹായത്തിനും വിദ്യാസമുന്നതി
സ്‌കോളര്‍ഷിപ്പിനും അപേക്ഷകള്‍ ഓണ്‍ലൈനായി ക്ഷണിച്ചു. മെഡിക്കല്‍,
എഞ്ചിനീയറിങ് പ്രവേശന പരീക്ഷകളില്‍ പങ്കെടുക്കുന്നവര്‍ക്കും, സിവില്‍
സര്‍വീസ്, ബാങ്ക്, പി.എസ്.സി, യു.പി.എസ്.സി തുടങ്ങിയ മത്സര പരീക്ഷകള്‍ക്കു
തയ്യാറെടുക്കുന്നവര്‍ക്കും പരിശീലനത്തിനുള്ള ധനസഹയത്തിന് അപേക്ഷിക്കാം.
ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, ബിരുദം/ബിരുദാനന്തര ബിരുദം, ദേശീയ
നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ബിരുദം/ ബിരുദാനന്തര ബിരുദം,
സി.എ/ഐ.സി.ഡബ്ല്യു.എ/സി.എസ് ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ് എന്നീ കോഴ്‌സുകളിലെ
വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാസമുന്നതി സ്‌കോളര്‍ഷിപ്പുകള്‍ക്ക്
അപേക്ഷിക്കാം.
ഓണ്‍ ലൈന്‍ അപേക്ഷ നവംബര്‍ 18 മുതല്‍ ഡിസംബര്‍ 18 വരെ സ്വീകരിക്കും.
ഓണ്‍ ലൈന്‍ അപേക്ഷ നവംബര്‍ 18 മുതല്‍ ഡിസംബര്‍ 18 വരെ സ്വീകരിക്കും.
Wednesday, 9 December 2015
വിക്‌ടേഴ്‌സില്‍ പത്ത് പുതിയ വിദ്യാഭ്യാസ പരമ്പരകള്‍
വിക്‌ടേഴ്‌സ് ചാനല്‍ പത്ത് പുതിയ പരമ്പരകളുടെ സംപ്രേഷണം ആരംഭിക്കുന്നു. ക്രിസ്തുമസ് പരീക്ഷയ്ക്ക് തയ്യാറാകുന്ന എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥികള്‍ക്ക് സംശയനിവാരണം നടത്താനുള്ള ലൈവ് ഫോണ്‍-ഇന്‍ പരിപാടി തത്സമയം പത്താം ക്ലാസ്സ് ഇന്ന് (ഡിസംബര്‍ ഒന്‍പത്) മുതല്‍ എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും വൈകുന്നേരം ആറു മുതല്‍ ഏഴു വരെ സംപ്രേഷണം ചെയ്യും. വിവിധ ക്ലാസുകളിലെ ജേര്‍ണലിസം വിദ്യാര്‍ത്ഥികള്‍ക്കായുള്ള മാധ്യമപഠന പരിപാടിയായ ഹിയര്‍ ഈസ് ദ മീഡിയ പത്താം തീയതി വ്യാഴാഴ്ച രാത്രി 08.30 നും വെള്ളി രാവിലെ 11.30 നും, ഹിന്ദി ഭാഷയെ പരിചയപ്പെടുത്തല്‍ മുതല്‍ സംസാരിക്കാന്‍ പ്രാപ്തമാകുക വരെ ലക്ഷ്യം വയ്ക്കുന്ന പരിപാടിയായ ഭാഷാ പരിചയം (ഹിന്ദി) പത്താം തീയതി മുതല്‍ വ്യാഴാഴ്ച വൈകുന്നേരം 05.30 നും വെള്ളി രാവിലെ ഒമ്പതിനും,
Monday, 7 December 2015
![]() |
STATE IT FEST 2015-2016- IT QUIZ |
കൊല്ലത്തു സമാപിച്ച സംസ്ഥാന ശാസ്ത്രോത്സവത്തിലെ ഐടി മേളയിലെ ഗ്ലാമര്‍ ഇനമായ
ഐടി ക്വിസ് ഇത്തവണയും നയിച്ചത് വിശേഷണങ്ങളാവശ്യമില്ലാത്ത ശ്രീ വി കെ
ആദര്‍ശ് ആണ്.. കഴിഞ്ഞതവണത്തേതില്‍ നിന്നും ഗുണപരമായ മാറ്റങ്ങളുള്ള
നടത്തിപ്പു രീതി കൊണ്ട് ശ്രദ്ധയാകര്‍ഷിച്ച ക്വിസ്സിന്റെ മുഴുവന്‍
ചോദ്യങ്ങളും ഇവിടെ പ്രസിദ്ധീകരിക്കുന്നു. ആദര്‍ശ് സാറിന് നന്ദി!
Preliminary Round
HS SECTION
HSS SECTION
Preliminary Round
HS SECTION
HSS SECTION
Subscribe to:
Posts (Atom)