എസ് എസ് എല്‍ സി ഐ.ടി മോഡല്‍ പരീക്ഷ ജനുവരി 30 ന് തുടങ്ങി ഫെബ്രുവരി 10 നകം പൂ‍ര്‍ത്തിയാക്കണം.

Saturday 25 April 2015

കുട്ടികള്‍ക്കുള്ള 'റാസ്ബെറി പൈ' കമ്പ്യൂട്ടര്‍ പരിശീലനം


ഐടി@സ്കൂള്‍ നടത്തിയ പ്രോഗ്രാമിംഗ് അഭിരുചി പരീക്ഷയില്‍ ഒന്നാമതെത്തിയ വിദ്യാര്‍ത്ഥിക്കുള്ള റാസ്പ്ബെറി പൈ കമ്പ്യൂട്ടര്‍ പരിശീലനം ജില്ലയിലെ പത്ത്  കേന്ദ്രങ്ങളില്‍ തിങ്കളാഴ്ച രാവിലെ 10 മണിക്ക് ആരംഭിക്കും. .ടി വകുപ്പ്, സ്റ്റാര്‍ട്ട് അപ്പ് വില്ലേജ്, വിദ്യാഭ്യാസ വകുപ്പ് എന്നിവര്‍ സംയുക്തമായാണ് ' ലേണ്‍ ടു കോഡ് ' എന്ന പദ്ധതി സംഘടിപ്പിക്കുന്നത്. അഞ്ചു ദിവസം നീണ്ടു നില്‍ക്കുന്ന പരിശീലന പരിപാടിയില്‍ കുട്ടികള്‍ സ്ക്രാച്ച്, പൈതണ്‍ പ്രോഗ്രാമിംഗ്, റോബോട്ടിക്സ് തുടങ്ങിയവയില്‍ പരിശീലനം നേടും. തെരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ പരിശീലന കേന്ദ്രങ്ങളിലെത്തണം.
പരിശീലന കേന്ദ്രങ്ങള്‍
ജില്ലാ റിസോഴ്സ് സെന്റര്‍, പട്ടത്താനം, കൊല്ലം
ഗവ.ജി.എച്ച്.എസ്.എസ് . ശങ്കരമംഗലം ചവറ
ഗവ. മോഡല്‍ ഹൈസ്കൂള്‍ കരുനാഗപ്പള്ളി
എസ്.എന്‍.എസ്.എം. ഹൈസ്കൂള്‍ , ഇളമ്പള്ളൂര്‍ ,കുണ്ടറ
എം.ടി. ഹൈസ്കൂള്‍ കൊട്ടാരക്കര
ഗവ.വി.എച്ച്.എസ്.എസ് കുളക്കട
ഗവ.എച്ച്.എസ്.എസ് പുനലൂര്‍
ഗവ.ജി.എച്ച്.എസ്.എസ് അഞ്ചല്‍ ഈസ്റ്റ്, പുനലൂര്‍,
ഗവ.ജി.എച്ച്.എസ്.എസ് ചടയമംഗലം
 ഗവ.ജി.എച്ച്.എസ് പൂയപ്പള്ളി കൊട്ടാരക്കര

No comments:

Post a Comment