എസ് എസ് എല്‍ സി ഐ.ടി മോഡല്‍ പരീക്ഷ ജനുവരി 30 ന് തുടങ്ങി ഫെബ്രുവരി 10 നകം പൂ‍ര്‍ത്തിയാക്കണം.

Wednesday, 9 March 2016

SSLC EXAMINATION 2016 - LATEST INSTRUCTIONS TO CHIEF` SUPERINTENDENTS

1.ഉത്തരക്കടലാസ്സുകൾ അയക്കേണ്ട മൂല്യനിർണ്ണയ ക്യാമ്പുകളുടെ വിശദവിവരങ്ങൾ പരീക്ഷാ ഭവന്റെ വെബ്സൈറ്റിൽ നിന്നും എച്ച്.എം ലോഗിൻ വഴി ലഭ്യമാ കുന്നതാണ്. 8-03-2016-ന് തന്നെ ചീഫ് സൂപ്രണ്ടുമാർ മൂല്യനിർണ്ണയക്യാമ്പുകളുടെ വിശദവിവരങ്ങൾ ഡൗൺലോഡ് ചെയ്തത് എടുക്കേണ്ടതാണ്.
2, ആബ്സൻറ്റീസ് എൻട്രി ഓൺലൈനിൽ സമയബന്ധിതമായി ചെയ്യേണ്ടതും അതിനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ പരീക്ഷാ ഭവന്റെ വെബ്സൈറ്റിൽ നിന്നും മനസ്സിലാക്കേണ്ടതുമാണ്.
3. കാൻഡിഡേച്ചർ ക്യാൻസ്ലേഷനായി പരീക്ഷാ ഭവനിൽ 28-02-2016 വരെ ലഭ്യ മായ എല്ലാ അപേക്ഷകളിൻമേലുമുള്ള ഉത്തരവുകൾ പരീക്ഷാ ഭവന്റെ വെബ്സൈറ്റിൽ നിന്നും 8-03-2016 3.30 നകം ഡൗൺലോഡ് ചെയ്യേണ്ടതാണ്. കാൻഡിഡേച്ചർ ക്യാൻസ്ലേഷനായി അപേക്ഷകൾ നൽകേണ്ട അവസാന തീയതിയായ 28-02-2016-ന് ശേഷം ലഭ്യമായ അപേക്ഷകളിൻമേൽ ഉത്തരവുകൾ ലഭ്യമാവില്ല എന്ന വിവരം ചീഫ് സൂപ്രണ്ടുമാരെ അറിയിക്കേണ്ടതാണ്.


4. സി.ഡബ്ല്യു.എസ്.എൻ വിദ്യാർത്ഥികളുടെ പരീക്ഷാ ഹാളിൽ ഇരിപ്പിടം ക്രമീകരിക്കുമ്പോൾ സ്ക്രൈബിനെ അനുവദിച്ചിട്ടുള്ള കുട്ടികളുടെ മുറിയിൽ വ്യാഖ്യാതാവിനെ അനുവദിച്ചിട്ടുള്ള കുട്ടികൾ വരാതെ ശ്രദ്ധിക്കണം. ഇരുകൂട്ടർക്കും പ്രത്യേകം പ്രത്യേകം മുറികൾ ക്രമീകരിക്കണം.
5. അധികസമയം മാത്രം അനുവദിച്ചിട്ടുള്ള കുട്ടികൾക്ക് പ്രത്യേകം മുറികളിൽ ഇരിപ്പിടം ക്രമീകരിക്കരുത്. ഇവരെ രജിസ്റ്റർ നമ്പർ ക്രമത്തിൽ മറ്റു കുട്ടികളോടൊപ്പം ഇവർക്കായി ഇരിപ്പിടം ക്രമീകരിക്കേണ്ടതാണ്.
6, ഓട്ടിസം ബാധിച്ചിട്ടുള്ള വിഭാഗത്തിൽപ്പെട്ട കുട്ടികളുടെ മാതാപിതാക്കൾ ആവശ്യപ്പെടുന്ന പക്ഷം കുട്ടിയുടെ റിസോഴ്സസ് ടീച്ചറിനെതന്നെ ഇവർക്കായി വ്യാഖ്യാതാവായി അനുവദിക്കാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക 

No comments:

Post a Comment