എസ് എസ് എല്‍ സി ഐ.ടി മോഡല്‍ പരീക്ഷ ജനുവരി 30 ന് തുടങ്ങി ഫെബ്രുവരി 10 നകം പൂ‍ര്‍ത്തിയാക്കണം.

Sunday, 22 May 2016

ഹയര്‍ സെക്കന്ററി ഏകജാലക പ്രവേശനം മെയ് 31 വരെ

ഏകജാലക സംവിധാനത്തിലൂടെയുള്ള പ്ലസ് വണ്‍ പ്രവേശനത്തിനായുള്ള അപേക്ഷ www.hscap.kerala.gov.in -വഴി ഓണ്‍ലൈനായി സമര്‍പ്പിക്കാം. അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കുവാന്‍ സ്‌കൂളുകളിലെ കമ്പ്യൂട്ടര്‍ ലാബ് /ഇന്റര്‍നെറ്റ് സൗകര്യം ലഭിക്കും. മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുന്നതിന് അധ്യാപകരുടെ സേവനവും ഹെല്‍പ് ഡെസ്‌കുകള്‍ മുഖേന സജ്ജമാക്കിയിട്ടുണ്ട്. അപേക്ഷ ഓണ്‍ലൈനായി മെയ് 31 വരെ സമര്‍പ്പിക്കാം. ഓണ്‍ലൈനായി സമര്‍പ്പിക്കുന്ന അപേക്ഷയുടെ രണ്ട് പേജുള്ള പ്രിന്റ് ഔട്ടും അനുബന്ധ രേഖകളും ജില്ലയിലെ ഏതെങ്കിലും ഒരു സര്‍ക്കാര്‍ / എയ്ഡഡ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വെരിഫിക്കേഷനായി മെയ് 31 വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് സമര്‍പ്പിക്കണം. അപേക്ഷകര്‍ വെരിഫിക്കേഷനായി സമര്‍പ്പിക്കുന്ന സ്‌കൂള്‍ പ്രിന്‍സിപ്പാളിനെ അറിയിച്ച് തെറ്റുകള്‍ തിരുത്താം.

Monday, 9 May 2016

  ഐ.ടി. ജാലകം@ വിക്‌ടേഴ്‌സ്
എട്ട്, ഒമ്പത്, പത്ത് ക്ലാസ്സുകളിലെ പരിഷ്‌കരിച്ച് ഐ.സി.ടി. പാഠപുസ്തക പരിശീലന പ്രവര്‍ത്തനങ്ങളെ പരിചയപ്പെടുത്തുന്ന ഐ.ടി. ജാലകം ഇന്ന് (മെയ് 10) മുതല്‍ വിക്‌ടേഴ്‌സ് ചാനലില്‍ വൈകുന്നേരം 04.30 നും രാത്രി ഒമ്പതിനും സംപ്രേഷണം ചെയ്യും. പാഠപുസ്തകത്തിലെ വിവരങ്ങള്‍ ക്ലാസ് മുറിയില്‍ വിനിമയം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും സോഫ്റ്റ്‌വെയറിലെ പ്രവര്‍ത്തനങ്ങളും സ്‌ക്രീന്‍ കാസ്റ്റിങ്ങ് സംവിധാനത്തിന്റെ സഹായത്തോടെയാണ് അവതരിപ്പിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥികളില്‍ പ്രശ്‌നപരിഹാരബോധവും യുക്തിചിന്തയും ഉയര്‍ത്താന്‍ സഹായിക്കുന്ന വിഷ്വല്‍ പ്രോഗ്രാമിങ്ങ് സോഫ്റ്റ്‌വെയറായ സ്‌ക്രാച്ച്, പ്രാഥമിക കമ്പ്യൂട്ടര്‍ പ്രോഗ്രാമിങ്ങ് സങ്കേതങ്ങള്‍ പരിചയപ്പെടുത്തുന്ന പൈത്തണ്‍, വിവരസഞ്ചയത്തെക്കുറിച്ചുള്ള അടിസ്ഥാന ധാരണകള്‍ ഉറപ്പിക്കുന്ന ഡി.ബി.എം.എസ്., ഗ്രാഫിക് ഡിസൈന്‍ സോഫ്റ്റ്‌വയെറുകള്‍ ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങള്‍, എച്ച്.ടി.എം.എല്‍.-സി.എസ്.എസ്. എന്നിവ ഉപയോഗിച്ചുള്ള വെബ്‌പേജ് തയ്യാറാക്കല്‍, സ്റ്റൈലുകള്‍ ഉപയോഗിച്ച് വേഡ് പ്രോസസിംങ്ങ് സോഫ്റ്റ്‌വെയറിലെ റിപ്പോര്‍ട്ട് തയ്യാറാക്കല്‍, സമയ മേഖലാ പഠനത്തിനും ഭൂപടം തയ്യാറാക്കുന്നതിനും വന്‍കര വിസ്ഥാപനത്തെക്കുറിച്ചുള്ള പഠനത്തിനും സഹായിക്കുന്ന വിവിധ സിമുലേഷന്‍ സോഫ്റ്റ്‌വെയറുകള്‍ ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങള്‍, ജ്യാമിതീയ പഠനത്തിനു സഹായിക്കുന്ന ജിയോജിബ്ര സോഫ്റ്റ്‌വെയര്‍ പരിചയപ്പെടല്‍, ഓഡിയോ-വീഡിയോ എഡിറ്റിങ്ങ്, അനിമേഷന്‍ സിനിമാ നിര്‍മ്മാണ പരിശീലനം ഉള്‍പ്പെടെ ഐ.സി.ടി. പാഠപുസ്തകത്തില്‍ അവതരിപ്പിച്ചിരിക്കുന്ന മേഖലകളെല്ലാം ഈ പരിപാടിയില്‍ വിവിധ സെക്ഷനുകളായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചൊവ്വാഴ്ച സ്‌ക്രാച്ച്, ബുധനാഴ്ച ഡാറ്റാബേസ്, റൈറ്റര്‍, വ്യാഴാഴ്ച പൈത്തണ്‍, പൈത്തണ്‍ ഗ്രാഫിക്‌സ്, വെള്ളിയാഴ്ച ഇങ്ക്‌കേപ്പ്, ജിമ്പ്, ശനിയാഴ്ച സി.എസ്.എസ്., ജിപ്ലേറ്റ്‌സ്, ഞായറാഴ്ച ക്യുജിസ്, അനിമേഷന്‍, തിങ്കളാഴ്ച സണ്‍ക്ലോക്ക്, ജിയോജിബ്ര, 17.05.2016 ചൊവ്വാഴ്ച സ്‌പ്രെഡ്ഷീറ്റ്, വീഡിയോ എഡിറ്റിങ്ങ് എന്നീ ക്രമത്തില്‍ ഐ.സി.ടി. പാഠ'ാഗം കൈകാര്യം ചെയ്യുന്ന അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പഠന പ്രവര്‍ത്തനങ്ങള്‍ സ്വയം ചെയ്യാന്‍ സഹായിക്കുന്നതരത്തിലാണ് പരിപാടി തയ്യാറാക്കിയിരിക്കുന്നത്. പാഠപുസ്തരചനയില്‍ പങ്കെടുത്തവരും ഐ.ടി. മേഖലയിലെ വിദഗ്ധരുമാണ് പതിനഞ്ച് എപ്പിസോഡുകളുള്ള പരിപാടി അവതരിപ്പിക്കുന്നത്. പുനഃസംപ്രേഷണം രാവിലെ എട്ടിനും ഉച്ചയ്ക്ക് 12.30 നും

Sunday, 8 May 2016

SSLC CERTIFICATE CORRECTION

മാര്‍ച്ച് 2016ല്‍ എസ്എസ്എല്‍സി പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികള്‍ക്ക് അവര്‍ക്ക് ലഭ്യമാകുന്ന സര്‍ട്ടിഫിക്കറ്റിന്റെ പ്രിവ്യൂ ഐ എക്‌സാം സൈറ്റില്‍ ഹെഡ്മാസ്റ്റര്‍ ലോഗിന്‍ വഴി ലഭ്യമാണ്..പ്രഥമാധ്യാപകര്‍ ഇത് പരിശോധിച്ച് ഓരോ വിദ്യാര്‍ത്ഥിയുടേയും വ്യക്തിഗത വിവരങ്ങള്‍ ശരിയായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കണം..
1.ആദ്യം http://sslcexamkerala.gov.in/SSLC/ സൈറ്റ് തുറന്ന് (സ്കൂള്‍ കോഡ്, യൂസര്‍ നെയിം(school code), password(iEXAM Password) നല്കി ലോഗിന്‍ ചെയ്യുക.
  2.certificate checking  വിഭാഗത്തിലെ certificate view ക്ലിക് ചെയ്യുമ്പോള്‍  തുറന്ന് വരുന്ന ജാലക്കത്തിലെ Select Division  എന്നിടത്ത് ഡിവിഷന്‍ സെലെക്ട് ചെയ്യുക.
3.കുട്ടിയുടെ പേരിന്റെ മുന്‍വശത്തുള്ള  Manage ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ ഡമ്മി സര്‍ട്ടിഫിക്കറ്റ് കാണാം. 

4.തിരുത്തലുകള്‍ ഉണ്ടെങ്കില്‍ അവയുടെ സമാഹൃത റിപ്പോര്‍ട്ട് പത്തിനകം sysmapb@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ 12-05-2016ന് മുമ്പ് അയക്കണം.
CERTIFICATE VERIFICATION
Kindly check the preview of SSLC Book of each student and verify the Biodata part. If any change is required (based on the Admission register), please send the details to sysmapb@gmail.com on or before 12.05.2016